ഗുജറാത്തിൽ 250 മെഗാവാട്ട് ശേഷിയുള്ള ഇലക്‌ട്രോലൈസർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ ഡൽഹി ആസ്ഥാനമായുള്ള ഗ്രീൻസോ എനർജി. ഗുജറാത്തിലെ സാനന്ദിലുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഇലക്‌ട്രോലൈസർ, ബിഒപി മാനുഫാക്ചറിംഗ് ഫെസിലിറ്റി സജ്ജീകരിക്കും.

ഗുജറാത്തിൽ വരുന്ന ഇലക്‌ട്രോലൈസർ നിർമ്മാണ കേന്ദ്രം എംഎസ്എംഇകളെ എങ്ങിനെ സഹായിക്കും

​ഗ്രീൻസോയുടെ ഇലക്‌ട്രോലൈസർ പ്ലാന്റ്

ഘട്ടംഘട്ടമായി ഏകദേശം 412 കോടി രൂപ പദ്ധതിയ്ക്കായി ഗ്രീൻസോ എനർജി നിക്ഷേപിക്കും. എസ്എംഇകൾക്ക് ഗുണകരമാകുന്ന സംവിധാനം, 2024 മാർച്ചോടെ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്നതിന് സഹായിക്കുന്ന വൈദ്യുതവിശ്ലേഷണ പ്രവർത്തനത്തിനായാണ് ഇലക്ട്രോലൈസറുകൾ ഉപയോഗിക്കുന്നത്. 2023 ഡിസംബറോടെ നിർമ്മാണകേന്ദ്രം, 50 ശതമാനം ശേഷിയിൽ എത്തിക്കാനാണ് ഗ്രീൻസോ എനർജി ലക്ഷ്യംവെയ്ക്കുന്നത്.

നടപടികൾ പുരോ​ഗമിക്കുന്നു

20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിൽ കമ്പനി അപേക്ഷ നൽകിയിരിക്കുന്നത്. ​ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പോർട്ടലിലൂടെ പദ്ധതിയ്ക്കായുള്ള പ്രാരംഭ നിക്ഷേപം, വിപണി ഗവേഷണം, ബിസിനസ് വികസനം, ലാബ് ഉപകരണങ്ങൾ, സാങ്കേതിക മൂല്യനിർണ്ണയം, കഴിവുള്ള തൊഴിലാളികളെ നിയമിക്കൽ എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, ഗ്രൈൻഡ് പവർ എന്നിവ സംയോജിപ്പിച്ച് ​ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉൽപാദന വർദ്ധനവിനുള്ള നിർണ്ണായകമായ നീക്കമായി പദ്ധതിയെ വിലയിരുത്തുന്നു.

Greenzo Energy India Limited to set up a manufacturing facility for electrolysers. The Delhi-based firm wants to start the facility in Sanand industrial estate. The company would invest Rs 412 crore in a phased manner.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version