ബഹിരാകാശ വ്യവസായത്തിലെ സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കുമായി ഒരു പൊതു-സ്വകാര്യ സഹകരണമായ സ്പേസ്ടെക് ഇന്നൊവേഷൻ നെറ്റ്വർക്ക് (SpIN) ആരംഭിക്കുന്നതിന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) സോഷ്യൽ ആൽഫയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പുതിയ പങ്കാളിത്തം ഇന്ത്യയുടെ സമീപകാല ബഹിരാകാശ പരിഷ്കരണ നയങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്.
സ്പേസ് ടെക് സംരംഭകരെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽ ക്രമീകരിക്കുന്നതിലാണ് സ്പിൻ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: ജിയോസ്പേഷ്യൽ ടെക്നോളജീസും ഡൗൺസ്ട്രീം ആപ്ലിക്കേഷനുകളും (Geospatial Technologies and Downstream Applications) സ്പേസ് – മൊബിലിറ്റി ടെക്നോളജി പ്രവർത്തനക്ഷമമാക്കുക, എയ്റോസ്പേസ് മെറ്റീരിയലുകൾ, സെൻസറുകൾ, ഏവിയോണിക്സ് എന്നിവ മൂന്നാമത് വരുന്നു.
നൂതന സാങ്കേതികവിദ്യകളിലൂടെ സമൂഹത്തിന് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു. രാജ്യത്തെ ബഹിരാകാശ ആവാസവ്യവസ്ഥയിൽ സഹകരിക്കാനും സംഭാവന നൽകാനും വിവിധ പങ്കാളികൾക്ക് SPIN പ്ലാറ്റ്ഫോം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറയുന്നു.
SpIN അതിന്റെ ആദ്യ ഇന്നൊവേഷൻ ചലഞ്ച് ആരംഭിച്ചിട്ടുണ്ട്. കടൽ, കര ഗതാഗതം, നഗരവൽക്കരണം, മാപ്പിംഗ്, സർവേയിംഗ്, ദുരന്തനിവാരണം, ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, പരിസ്ഥിതി നിരീക്ഷണം, പ്രകൃതിവിഭവ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്.
തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേറ്റർമാർക്കും സോഷ്യൽ ആൽഫയുടെയും ഐഎസ്ആർഒയുടെയും അടിസ്ഥാന സൗകര്യങ്ങളും റിസോഴ്സസും ആക്സസ് ചെയ്യാൻ കഴിയും. ഉൽപ്പന്ന രൂപകൽപന, പരിശോധന, മൂല്യനിർണ്ണയം ഇവയ്ക്കുളള അടിസ്ഥാന സൗകര്യങ്ങൾ, ബൗദ്ധിക സ്വത്തവകാശ മാനേജ്മെന്റ്, ഗോ-ടു-മാർക്കറ്റ് സ്ട്രാറ്റജി, മൂലധനത്തിലേക്കുള്ള ആക്സസ് എന്നിവ ഉൾപ്പെടെയുള്ള നിർണായക മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് SpIN ഒരു കൈത്താങ്ങാകും . അപേക്ഷകൾ 2023 ഫെബ്രുവരി 6 വരെയാണ് സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ദയവായി www.isro.gov.in സന്ദർശിക്കുക
The Indian Space Research Organization (ISRO) and Social Alpha have today signed a memorandum of understanding (MoU) to establish the SpaceTech Innovation Network (SpIN), India’s first specialised platform for innovation curation and venture development for the burgeoning space entrepreneurial ecosystem.