ഏറ്റവും ദൈർഘ്യമേറിയ ഡബിൾ ഡക്കർ മേൽപ്പാലം നിർമ്മിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഗ്പൂർ മെട്രോയും, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI).
ഒരു എലവേറ്റഡ് ഹൈവേയും, ഒറ്റ-കോളം പിയറിൽ പണിതിരിക്കുന്ന മെട്രോ റെയിലും അടങ്ങുന്നതാണ് ഫ്ലൈഓവർ. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ അംഗീകാരങ്ങൾ ഇതിനോടകം തന്നെ ഈ ഡബിൾഡക്കർ ഫ്ലൈഓവർ കരസ്ഥമാക്കിയിട്ടുണ്ട്. നാഗ്പൂരിലെ വാധ റോഡിൽ 3.1 കിലോമീറ്റർ നീളത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഫ്ളൈഓവർ ഹൈവേയുടെ ഉയരം ഒമ്പത് മീറ്ററും, മെട്രോ ഉയരം 20 മീറ്ററുമാണ്.
പൂനെയിലും വരുന്നു ഡബിൾഡെക്കർ ഫ്ലൈഓവർ
ഗതാഗത പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കുകയെന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്. നിർമ്മാണത്തിന് ആവശ്യമായ അനുമതി ഇതിനോടകം തന്നെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. 2024 നവംബറോടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. The Nagpur metro rail project in Maharashtra was recognised by the Guinness Book of World Records for constructing the longest double-decker viaduct with an elevated highway and Metro Rail supported on a single-column pier.