Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലാഭകരമെങ്കിൽ നിക്ഷേപം പോസ്റ്റ് ഓഫീസിലായാലോ?
Editor's Pick

ലാഭകരമെങ്കിൽ നിക്ഷേപം പോസ്റ്റ് ഓഫീസിലായാലോ?

News DeskBy News Desk12 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതൽ നേട്ടവും സാമ്പത്തിക ഭദ്രതയും നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് സ്കീമുകൾ വഴിയുണ്ടാക്കാം. എങ്ങനെയെന്നല്ലേ?

തികച്ചും ലാഭകരമായ 3 പോസ്റ്റ് ഓഫീസ് സ്കീമുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്;

നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ലാഭകരമായ 3 പോസ്റ്റ് ഓഫീസ് സ്കീമുകൾ

1. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഇത് സ്ഥിര നിക്ഷേപങ്ങളേക്കാൾ മികച്ച വരുമാനം നേടാൻ പ്രതീക്ഷിക്കുന്ന മുതിർന്ന പൗരന്മാരെ സഹായിക്കും. നാഷണൽ പെൻഷൻ സ്കീം (NPS), പ്രധാനമന്ത്രി വയ വന്ദന യോജന ( PMVVY) എന്നിവ കൂടാതെയുള്ള നിക്ഷേപ സാദ്ധ്യതയാണ് SCSS. 60 വയസ്സിന് മുകളിലുള്ള മുതിർന്നവർ, 55 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയും പ്രായമുള്ള വിരമിച്ച സിവിൽ ജീവനക്കാർക്കും SCSS അക്കൗണ്ട് എടുക്കാം.

ഒരു മുതിർന്ന പൗരന് വ്യക്തിഗതമായോ സംയുക്തമായോ ഒരു SCSS അക്കൗണ്ട് തുറക്കാൻ കഴിയും. കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് പരമാവധി 15 ലക്ഷം രൂപ നിക്ഷേപിക്കാം. മുതിർന്ന പൗരന്മാർക്ക് SCSS-ന് കീഴിലുള്ള നിക്ഷേപങ്ങളിൽ ₹1.5 ലക്ഷം വരെ നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാനാകും. SCSS-ന് 5 വർഷത്തെ മെച്യൂരിറ്റി കാലാവധിയുണ്ട്, എന്നിരുന്നാലും, ആവശ്യമെങ്കിൽ അക്കൗണ്ട് പിന്മാറ്റവും സാദ്ധ്യമാണ്.

2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (PPF)

500 രൂപ മിനിമം അക്കൗണ്ട് ബാലൻസിൽ തുടങ്ങി പരമാവധി 1.5 ലക്ഷം വരെ PPFൽ നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്ത ഒരു ഇന്ത്യക്കാരന് അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടി രക്ഷിതാവിനോ PPF അക്കൗണ്ട് സ്ഥാപിക്കാൻ കഴിയും. പി‌പി‌എഫിന് 15 വർഷത്തെ മെച്യൂരിറ്റി കാലയളവ് ഉണ്ട്.

നിലവിൽ നിക്ഷേപകർക്ക് പ്രതിവർഷം 7.1% നിരക്കിൽ പലിശ ലഭിക്കും. കൂടാതെ, ആദായനികുതി നിയമപ്രകാരം, പലിശ പൂർണ്ണമായും നികുതി രഹിതമാണ്. അക്കൗണ്ട് ആരംഭിച്ച് അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ, അടിയന്തര സാഹചര്യങ്ങൾക്കായി പിപിഎഫ് അക്കൗണ്ട് പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

3. സുകന്യ സമൃദ്ധി അക്കൗണ്ട്സ് (SSA)

പെൺമക്കളുടെ ഭാവി കാര്യങ്ങൾക്കായി സാമ്പത്തിക നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച സാദ്ധ്യതയാണിത്. 10 വയസ്സിന് താഴെ പ്രായമുള്ള പെൺമക്കൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് SSA അക്കൗണ്ടുകൾ തുടങ്ങാം. ഒരു കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. പോസ്റ്റ് ഓഫീസുകൾ വഴി മാത്രമല്ല, ബാങ്കുകൾ വഴിയും സുകന്യസമൃദ്ധിയിൽ ചേരാം.

കുറഞ്ഞത് 250 രൂപയിൽ ഒരു SSA അക്കൗണ്ട് തുടങ്ങാനാകും. അക്കൗണ്ട് ആരംഭിച്ച ശേഷം പരമാവധി 15 വർഷത്തേക്ക് നിക്ഷേപം നടത്താം. അക്കൗണ്ട് തുറന്ന് 21 വർഷം കഴിയുമ്പോൾ ഒരു പെൺകുട്ടിക്ക് അത് ക്ലോസ് ചെയ്യുകയോ മെച്യൂരിറ്റി ആനുകൂല്യങ്ങൾ നേടുകയോ ചെയ്യാം. അടിയന്തര സാഹചര്യങ്ങൾ വന്നുചേരുകയാണെങ്കിൽ മാത്രം അക്കൗണ്ട് തുടങ്ങി അഞ്ച് വർഷത്തിന് ശേഷം പിൻവലിക്കാനും സാധിക്കും.

banking banking industry banking news banner India Open banking postal savings scheme savings savings account savings bank savings fund
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil