ഒരു കോടിയുടെ ഫണ്ട് നേടി മലയാളി സ്റ്റാർട്ടപ്പ് ടിങ്കർഹബ് ഫൗണ്ടേഷൻ. സൗജന്യ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറായ സെറോഡയിൽ നിന്നാണ് ടിങ്കർ, ഫണ്ട് സമാഹരിച്ചത്.
ഫണ്ട് നേടി ടിങ്കർഹബ്ബ്
വിദ്യാർത്ഥികൾക്കും, യുവാക്കൾക്കുമിടയിൽ ടെക്നിക്കൽ കഴിവുകൾ വളർത്തിയെടുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിങ്കർ ഫണ്ടിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി 3 വർഷത്തേക്കാണ് ഗ്രാന്റ് ഏർപ്പെടുത്തുന്നുന്നത്. 2014ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഒരു ചെറിയ പിയർ ലേണിംഗ് ഗ്രൂപ്പായാണ് ടിങ്കർഹബ്ബിന്റെ തുടക്കം. ഇത് കാമ്പസുകളിൽ പിയർ-ടു-പിയർ ലേണിംഗ് കമ്മ്യൂണിറ്റികളെ സൃഷ്ടിക്കുന്നു.
TinkerHub-ന്റെ കമ്മ്യൂണിറ്റി ലേണിംഗ് സ്പേസായ Tinkerspace ഒരു ഉദാഹരണമാണ്. TinkerHub-ന് നിലവിൽ 75 ക്യാമ്പസുകളിലായി 14,000-ത്തിലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളുണ്ട്. രാജ്യത്ത് സ്വതന്ത്ര ഓപ്പൺ സോഴ്സ് കോഡിങ് സംസ്കാരം വളര്‍ത്തുന്നതിനായി സെറോധയും ഇആര്‍പിനെക്സ്റ്റും (ERPNext) സ്ഥാപിച്ച സന്നദ്ധ സംഘടനയായ ഫോസ് യുണൈറ്റഡ് (FOSS United) വഴിയാണ് ഫണ്ട് ലഭ്യമാക്കിയത്.
എന്താണ് Tinkerspace ?
സ്ക്കില്ലിംഗ് ആഗ്രഹിക്കുന്ന ആര്‍ക്കും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സാങ്കേതികവിദ്യാ നൈപുണികള്‍ സൗജന്യമായി നേടാന്‍ അവസരം നല്കുന്ന ടിങ്കര്‍ഹബ്ബിന്റെ പുതിയ ഉദ്യമമാണ് ടിങ്കര്‍സ്പേസ്. ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിനോടൊപ്പം സംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ടിങ്കര്‍സ്പേസ് ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി ചെറു പരസ്പര പഠന സഹായസംഘങ്ങള്‍ സൃഷ്ടിക്കുകയാണ് ടിങ്കര്‍ഹബ് ചെയ്യുന്നത്. ചെറു സുഹൃദ്സംഘങ്ങളായി സ്വയം പഠിച്ച് ഓരോ വ്യവസായ മേഖലയ്ക്കും ആവശ്യമായ വൈദഗ്ധ്യം കൈവരിക്കാന്‍ ടിങ്കര്‍ഹബ് സൗകര്യം ഒരുക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ടിങ്കര്‍ഹബ് 44,000-ത്തോളം പഠിതാക്കളെ ഉള്‍പ്പെടുത്തുകയും 3,900 പ്രോജക്റ്റുകള്‍ സോഫ്റ്റവെയര്‍ വികസനത്തിനുള്ള ഇന്റര്‍നെറ്റ് ഹോസ്റ്റിങ് സേവനമായ ഗിറ്റ്ഹബ്ബില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Kerala-based non-profit Startup TinkerHub Foundation received Rs.1 crore in funding. The funding came via FOSS United Foundation, a non-profit arm of Zerodha and ERPNext. The three-year grant will support TinkerHub’s activities. TinkerHub started in 2014 as a small peer learning group at Cochin University