ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വിജയകരമായി വിക്ഷേപിച്ച് ചരിത്രമെഴുതി യുഎഇ.

ദൗത്യം വിജയകരം

യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ്‌ സ്പേയ്സ് സെന്ററിലെ ശാസ്ത്രജ്ഞരാണ് റോവര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. വിക്ഷേപണത്തോടെ, ചാന്ദ്രദൗത്യത്തിന് ശ്രമിക്കുന്ന നാലാമത്തെയും, അറബ് ലോകത്ത് നിന്നുള്ള ആദ്യത്തെയും രാജ്യമായി യുഎഇ മാറി. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റാണ് റാഷിദ് റോവറിനെ വഹിച്ചത്. ഫ്ലോറിഡയിലെ കേപ് കനേവാൾ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതല പ്ലാസ്മ, സൗരയൂഥത്തിന്റെയും ഭൂമിയുടെയും ഉത്ഭവത്തെക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയവയാണ് വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 

Read More: Middle East Related News

റാഷിദ് റോവർ

ജാപ്പനീസ് കമ്പനിയായ ഐസ്‌പേസ് (i space) നിർമ്മിച്ച ഹകുട്ടോ-ആർ ലാൻഡറിലാണ് (Hakuto-R lander) റോവർ ചന്ദ്രനിലേക്ക് അയച്ചത്. 10 കിലോ ഭാരമുള്ള ഈ റോവർ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ എമിറാത്തികളുടെ ഒരു ചെറുസംഘമാണ് നിർമ്മിച്ചത്. നാലു ചക്രങ്ങളുള്ള വാഹനം ചന്ദ്രോപരിതലത്തിലെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പര്യവേഷണം നടത്തും.  ഉപഗ്രഹത്തിൽ ഘടിപ്പിച്ച ക്യാമറകൾ    ഉപയോഗിച്ച് ചന്ദ്രോപരിതലത്തിന്റെ ആയിരക്കണക്കിന് ചിത്രങ്ങൾ പകർത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിക്ഷേപണ ദിവസം, സ്‌പേസ് എക്‌സ് ഫാൽക്കൺ 9, റോക്കറ്റ് ലാൻഡറിനെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോയി, പിന്നീടാണ് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

UAE writes a new history by successfully launching its Moon Mission. UAE-built Rashid Rover launched into space on December 11, 2022, at 11:38 am (UAE time). UAE became the fourth country and the first from the Arab world to attempt the Moon mission.

Click & Know More Technology Related News

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version