ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടാൻ നിങ്ങൾ ആലോചിക്കുന്നത് ഏത് നേരത്താണ്? മിക്ക പേരും ഇതിന് തയ്യാറെടുക്കുന്നത് ഒരിരുപതു വയസിനെങ്കിലും ശേഷമായിരിക്കും. എന്നാൽ തെലങ്കാനയിലെ ഹൈദരാബാദിൽ വ്യത്യസ്തമായ ഒരു മാതൃകയുണ്ട്. വെറും പതിനാറാം വയസ്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അഗസ്ത്യ ജയ്സ്വാൾ. ഇത്രയും ചെറുപ്പത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന രാജ്യത്തെ ആദ്യത്തെ ആൺകുട്ടിയായി ചരിത്രം രചിച്ചിരിക്കുകയാണ് അഗസ്ത്യ. 2020-ൽ തന്റെ 14-ാം വയസ്സിൽ മാസ് കമ്മ്യൂണിക്കേഷനിലും, ജേർണലിസത്തിലും ബിരുദം നേടി. അടുത്തിടെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും അഗസ്ത്യ സ്വന്തമാക്കി.
5ാം വയസ്സിൽ ഗൂഗിൾ ബോയ്
അഞ്ചു വയസ് പ്രായമുള്ളപ്പോൾ തന്നെ 500 ഓളം ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള അസാധാരണമായ കഴിവ് അഗസ്ത്യ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ‘ഗൂഗിൾ ബോയ്’ എന്ന വിളിപ്പേരും വീണു. ഒമ്പതാം വയസ്സിൽ എസ്എസ്സി ബോർഡ് പരീക്ഷ പാസാകുന്ന തെലങ്കാനയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് അഗസ്ത്യ. എട്ടാം വയസ്സിൽ പത്താം ക്ലാസ് പാസായി ചരിത്രത്തിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഗവേഷക പണ്ഡിതയും അന്താരാഷ്ട്ര ടേബിൾ ടെന്നീസ് താരവുമായ നൈന ജയ്സ്വാളിന്റെ ഇളയ സഹോദരനാണ് അഗസ്ത്യ ജയ്സ്വാൾ.
As the first boy in India to receive a Master’s degree at such a young age, Hyderabad, Telangana native Agastya Jaiswal has written history by completing his post-graduation at the age of just 16. He recently received a first-division sociology degree from Osmania University.