ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്, ബംബിൾ ബീ ഫ്ളൈറ്റ്സ്, ഓട്ടോണമസ് എയർ ടാക്സി നിർമ്മാണത്തി ലേയ്ക്ക് കടക്കുന്നു. യുകെ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ SRAM & MRAM ടെക്നോളജീസ് ആൻഡ് റിസോഴ്സ് ലിമിറ്റഡിൽ നിന്ന് സ്റ്റാർട്ടപ്പ് അടുത്തിടെ സമാഹരിച്ച 300 കോടി രൂപ ഇതിനായി ഉപയോഗിക്കും.
‘ബീ ഫ്ലൈറ്റ്സ്’ എന്ന ബ്രാൻഡിന് കീഴിൽ എയർ ടാക്സികൾ നിർമ്മിക്കുന്നതിനായി ഒഡീഷയിൽ ഒരു അസംബ്ലി പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഓട്ടോണമസ് എയർ ടാക്സിയുടെ ആദ്യ പ്രോട്ടോടൈപ്പ്, 2023 ഏപ്രിലിൽ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 2022ലാണ് സംരംഭകനായ അർജുൻ ദാസ് ബംബിൾ ബീ ഫ്ലൈറ്റ് സ്ഥാപിച്ചത്. എയർ ടാക്സികൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും, ബംബിൾ ബീ ഫ്ലൈറ്റുകൾ ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാരുമായി സഹകരിക്കും. യുഎസ്, യുകെ, യുഎഇ, ഇന്ത്യ, സിംഗപ്പൂർ എന്നീ വിപണികളാണ് പ്രാഥമികമായി ബംബിൾ ബീ ലക്ഷ്യമിടുന്നത്.
പ്രവർത്തനമിങ്ങനെ
റൂഫ്ടോപ്പ് അപ്പാർട്ട്മെന്റുകളിൽ ഇറങ്ങാൻ കഴിയുന്ന ബീ ഫ്ലൈറ്റ്സ് എയർ ടാക്സികൾ സോളാർ വഴി ചാർജ്ജ് ചെയ്ത സ്വാപ്പബിൾ ബാറ്ററികളിലാണ് പ്രവർത്തിക്കുക. 300 കിലോയോളം ഭാരമുണ്ടാകും ഇതിന്. ടാക്സികൾ സർട്ടിഫൈ ചെയ്ത് 2024-ഓടെ ഉൽപ്പാദനത്തിന് ലഭ്യമാകും. ഒരാൾ, സ്യൂട്ട്കേസ് എന്നിവ വഹിച്ചു കൊണ്ട് 20 മിനിറ്റ് സമയം, 20 കിലോമീറ്റർ ദൂരത്തിൽ പറക്കാനും ഇവയ്ക്ക് കഴിയും. കാർബൺ മലിനീകരണം കുറയക്കാൻ ഈ ടാക്സികൾക്കാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. Bengaluru-based Bumble Bee Flights to build Autonomous Air Taxis. The startup recently raised Rs 300 cr from UK-based SRAM & MRAM. The prototype of the Air Taxi will be launched by April 2023