പേയ്‌മെന്റ് പ്രോസസ്സിംഗ് ബിസിനസ്സിനായി പുതിയ ഉപഭോക്താക്കളുടെ ഓൺബോർഡിംഗ് താൽക്കാലികമായി നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ Razorpay, Cashfree എന്നിവയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

പുതിയ വ്യാപാരികളുടെ ഓൺ-ബോർഡിംഗ് നിർത്താൻ RazorPay, Cashfree Payments എന്നിവയോട് RBI

ഇത് ഒരു താൽക്കാലിക നീക്കമാണെന്നും റേസർപേയുടെ നിലവിലുള്ള ബിസിനസ്സ് പ്രവർത്തനങ്ങളെയും നിലവിലെ വ്യാപാരികളെയും ബാധിക്കില്ലെന്നും കമ്പനി പറഞ്ഞു. ക്യാഷ്ഫ്രീയിൽ ഇത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.

പേയ്‌മെന്റ് അഗ്രഗേറ്ററിനും പേയ്‌മെന്റ് ഗേറ്റ്‌വേ ലൈസൻസിനും വേണ്ടി ജൂലൈയിൽ ആർബിഐയിൽ നിന്ന് തത്ത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ടെന്നും അന്തിമ ലൈസൻസ് ലഭിക്കുന്നതിന് കമ്പനി ഇപ്പോൾ ആർബിഐയ്ക്ക് കൂടുതൽ വിശദാംശങ്ങൾ പങ്കിടേണ്ടതുണ്ടെന്നും റേസർപേ പറഞ്ഞു. ഈ പ്രക്രിയയുടെ ഭാഗമായി, അത്തരം വിശദാംശങ്ങൾ സമർപ്പിക്കുന്നതുവരെ പുതിയ ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ആർബിഐ ആവശ്യപ്പെട്ടതെന്നും കമ്പനി അറിയിച്ചു. റേസർപേയുടെ മറ്റ് സേവനങ്ങളിൽ – RazorpayX കോർപ്പറേറ്റ് കാർഡ്, Ezetap വഴിയുള്ള ഓഫ്‌ലൈൻ പേയ്‌മെന്റുകൾ എന്നിവയിൽ പുതിയ ബിസിനസുകൾ ഓൺബോർഡ് ചെയ്യുന്നത് തുടരുന്നുവെന്ന് Razorpay വ്യക്തമാക്കി. Razorpay യുടെ പ്രവർത്തനങ്ങൾ ആർബിഐയുടെ എല്ലാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾക്കും പൂർണ്ണമായി അനുസൃതമാണെന്ന് Razporpay വക്താവ് പറഞ്ഞു. നിലവിൽ RazorPay പ്ലാറ്റ്‌ഫോമിൽ ഏകദേശം 8 ദശലക്ഷം വ്യാപാരികളുണ്ട്. ആഴ്ചയിൽ ഏകദേശം 400-500 പുതിയ വ്യാപാരികളെന്നതാണ് ഓൺ-ബോർഡിംഗ് നിരക്ക്.

Pine Labs, യുഎസ് ആസ്ഥാനമായ Stripe, RazorPay എന്നിവയ്‌ക്ക് പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിന് ആർബിഐയുടെ ഇൻ-പ്രിൻസിപ്പൽ അപ്രൂവൽ ലൈസൻസ് ലഭിച്ചിരുന്നു. സെപ്റ്റംബറിലാണ് ഫിൻടെക്കുകൾക്ക് പ്രാഥമിക അനുമതി ലഭിച്ചത്. പ്രാഥമിക അനുമതിക്ക് ശേഷം, മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് 180 ദിവസത്തെ സമയം നൽകിയിരുന്നു. സ്ഥാപനങ്ങളെല്ലാം അന്തിമ ലൈസൻസിനായുളള വിലയിരുത്തലിലാണ്, അന്തിമറിപ്പോർട്ട് നൽകുന്നതിന് രണ്ടാഴ്ചയെങ്കിലും എടുക്കും. പുതിയ പ്ലാറ്റ്‌ഫോമിലേക്കുള്ള മൈഗ്രേഷനുപുറമെ, ആർബിഐയുടെ റിപ്പോർട്ടിംഗ് സംവിധാനത്തെ സംയോജിപ്പിക്കുന്നതും മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഇത് റെഗുലേറ്ററി ട്രാക്കിംഗ് എളുപ്പമാക്കും.

ഓൺലൈൻ പേയ്‌മെന്റ് പ്രോസസ്സിംഗിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കാണ് RBI പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസ് നൽകുന്നത്. അതേസമയം പേയ്‌മെന്റ് ഗേറ്റ്‌വേ പെർമിറ്റ്, പേയ്‌മെന്റ് പ്രോസസ്സിംഗിനായി ടെക്നോളജി നൽകുന്ന സ്ഥാപനങ്ങൾക്കാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version