രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോഗം വിളിച്ചു. ബിഎഫ്.7 വകഭേദത്തിന്റെ നാല് കേസുകൾ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഒമൈക്രോൺ സബ് വേരിയന്റ് അണുബാധകൾ വർദ്ധിക്കുന്നതിനാൽ അന്താരാഷ്ട്ര യാത്രക്കാർക്കായി റാൻഡം കോവിഡ് പരിശോധന ഇന്ത്യ പുനരാരംഭിച്ചിരുന്നു. ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്കായി റാൻഡം സാമ്പിൾ പരിശോധന നടത്തുന്നുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിൽ വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം കണക്കിലെടുത്ത്, കേന്ദ്ര പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ 27-28 ശതമാനം പേർ മാത്രമാണ് കോവിഡ് -19 ന്റെ മുൻകരുതൽ ഡോസ് എടുത്തിട്ടുള്ളത്. “തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾ മാസ്ക് ധരിക്കണം. രോഗങ്ങളുള്ളവരും പ്രായമായവരും ഇത് പ്രത്യേകിച്ചും പാലിക്കണം,” നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ നിർദ്ദേശിച്ചു.
ചൈനയിലെ കോവിഡ് കേസുകളുടെ കുതിച്ചുചാട്ടം ഇലക്ട്രോണിക്സ്, വസ്ത്ര നിർമ്മാതാക്കൾ മുതൽ സ്വർണ്ണം, വജ്രം കയറ്റുമതിക്കാർ വരെയുള്ള ഇന്ത്യൻ കമ്പനികളെ ആശങ്കാകുലരാക്കുന്നു. വിതരണ ശൃംഖലയിലെ തടസ്സങ്ങളെക്കുറിച്ചും ചൈനീസ് വിപണിയിലേക്കുള്ള കയറ്റുമതിയിലുമാണ് കമ്പനികൾക്ക് ആശങ്ക. അണുബാധയുള്ള നിരവധി തൊഴിലാളികളുളള ചൈനീസ് ഫാക്ടറികളിലെ നിർമാണം മന്ദഗതിയിലാകുമെന്ന് ഘടക വിതരണക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനികൾ പറയുന്നു. അസംസ്കൃത വസ്തുക്കൾക്കായി ചൈനയെ വളരെയധികം ആശ്രയിക്കുന്ന വസ്ത്ര നിർമ്മാതാക്കളും സമാനമായ ആശങ്കകൾ ഉന്നയിക്കുന്നു. ചൈനീസ് പുതുവത്സര അവധി ദിനങ്ങൾ അടുത്തിരിക്കുന്നതിനാൽ, കയറ്റുമതി കാലതാമസത്തിന് ഇടയാക്കിയേക്കാം. പല ഇന്ത്യൻ കമ്പനികളും ആവശ്യത്തിന് ഘടകങ്ങളും അസംസ്കൃത വസ്തുക്കളും ഉണ്ടെന്ന് ഉറപ്പാക്കാൻ ബൾക്ക് ഓർഡറുകൾ നൽകുന്നുവെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. ചൈനയിൽ നിലവിലെ കോവിഡ് കുതിച്ചുചാട്ടം തുടരുകയാണെങ്കിൽ, അടുത്ത മാസത്തിന്റെ മധ്യത്തോടെ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് നിർമാണ ഘടകങ്ങളിൽ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.
As China is battling the new variant of Omicron, companies across the world are concerned about its ripple effect on the global economy. Indian firms, be it electronics, attire producers, or gold and diamond exporters, all are worried about another bout of supply chain disruptions. They all depend upon China for supplies. For instance, attire producers rely on China for uncooked supplies. Smartphone makers anticipate a shortage of materials. Meanwhile, India has resumed random covid testing for international passengers in the wake of this new surge. Reports say that three cases of Omicron subvariant BF.7, apparently the strain that causes the current surge in China, have been detected in India so far. The government also exhorted people to take precautionary doses, and wear masks in crowded places.