സിംപിളല്ല ഈ വീട്ടമ്മയുടെ യാത്ര
ലോകകപ്പ് കാണാൻ എല്ലാവരും വിമാനമാർഗം ഖത്തറിലെത്തിയപ്പോൾ, കേരളത്തിൽ നിന്ന് നജിറ ഖത്തറിലേക്ക് പോയത് പ്രമുഖ വാഹനനിർമ്മാതാവ് മഹീന്ദ്രയുടെ ഥാർ എന്ന വാഹനത്തിലാണ്. പ്രിയ ഫുട്ബോൾ താരം ലയണൽ മെസ്സിയെ കാണാൻ അവർ പിന്നിട്ട ദൂരം 2973 കിലോമീറ്ററോളം! 33ാമത്തെ വയസിൽ തന്റെ അഞ്ചു കുട്ടികളേയും ഒപ്പം കൂട്ടിയായിരുന്നു നജിറയുടെ യാത്ര. ആദ്യം വാഹനം കപ്പൽ വഴി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാനിൽ നിന്ന് യുഎഇ, ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെ വാഹനമോടിച്ചാണ് നജിറ ഖത്തറിലെത്തിയത്.
അഭിനന്ദനങ്ങളുമായി ആനന്ദ് മഹീന്ദ്ര
ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് വ്യവസായികളിൽ ഒരാളായ ആനന്ദ് മഹീന്ദ്രയടക്കം നജിറയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി. അർജന്റീനയുടെയും മെസ്സിയുടെയും വിജയത്തിനൊപ്പം, അവളുടെ ഇതിഹാസ യാത്രയും ഒരു വിജയമായിരുന്നു! നാജിറ നൗഷാദിനെയും അവളുടെ സാഹസിക മനോഭാവത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഥാറിലെ നിങ്ങളുടെ വിശ്വാസത്തിന് നന്ദി എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദന പോസ്റ്റ്. ആനന്ദ് മഹീന്ദ്രയ്ക്ക് ട്വിറ്ററിൽ ധാരാളം ആരാധകരുണ്ട്. പലപ്പോഴും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ രസകരമായ പോസ്റ്റുകൾ പങ്കിടുകയും പ്രചോദനാത്മകമായ കഥകളെയും പുതുമകളെയും പരസ്യമായി പ്രശംസിക്കുകയും ചെയ്യാറുണ്ട്.
Anand Mahindra has praised the Kerala woman who drove her Mahindra Thar to Qatar with her five kids just to watch Lionel Messi