Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രക്ഷിതാക്കളുടെ നടുവൊടിക്കില്ലെന്ന് BYJU’s
News Update

രക്ഷിതാക്കളുടെ നടുവൊടിക്കില്ലെന്ന് BYJU’s

News DeskBy News Desk24 December 2022Updated:26 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോഴ്‌സുകൾ വിൽക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അഫോഡബിലിറ്റി ടെസ്റ്റ് (Affordability test)  നടത്താമെന്ന് സമ്മതിച്ച് എഡ്ടെക് വമ്പനായ ബൈജൂസ്. ബാലാവകാശ സംഘടനയായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന് മുമ്പാകെയാണ് കമ്പനി ഇക്കാര്യം സമ്മതിച്ചത്.  കമ്പനിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കും രേഖകൾക്കുമായി ബാലാവകാശ സംഘടന തിങ്കളാഴ്ച ബൈജൂസ് ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തിൽ മാറ്റം വരുത്താനും മാതാപിതാക്കൾക്ക് കോഴ്‌സുകളും ലോണുകളും വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് അവരുടെ അഫോഡബിലിറ്റി ടെസ്റ്റ് നടത്താമെന്നും സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) മേധാവി പ്രിയങ്ക് കനൂംഗോയെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

25,000 രൂപയിൽ താഴെ മാസവരുമാനമുള്ള കുടുംബങ്ങൾക്ക് കോഴ്‌സുകൾ വിൽക്കില്ലെന്ന് അവർ സമ്മതിച്ചു. അഫോഡബിലിറ്റി ടെസ്റ്റിൽ പരാജയപ്പെടാൻ സാധ്യതയുളള എന്നാൽ കോഴ്‌സുകളും ലോണുകളും വാങ്ങിയ മാതാപിതാക്കൾക്ക് മുഴുവൻ കോഴ്‌സ് ഫീസും തിരികെ നൽകാനും അവർ സമ്മതിച്ചിട്ടുണ്ട്, പ്രിയങ്ക്  കനൂംഗോ അറിയിച്ചു. ബൈജൂസ് കുട്ടികൾക്കായി നടത്തുന്ന എല്ലാ കോഴ്‌സുകളുടെയും വിശദാംശങ്ങൾ, ഈ കോഴ്‌സുകളുടെ ഘടന, ഫീസ് വിശദാംശങ്ങൾ, ഓരോ കോഴ്‌സിലും നിലവിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം, ബൈജുവിന്റെ റീഫണ്ട് പോളിസി, അംഗീകാരം സംബന്ധിച്ച നിയമപരമായ രേഖകൾ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാ സെയിൽസ് ജീവനക്കാരുടെയും പോലീസ് വെരിഫിക്കേഷൻ നടത്താനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

മാധ്യമറിപ്പോർട്ടുകൾ തളളി

നേരത്തെ മാധ്യമ റിപ്പോർട്ടുകളിൽ വന്ന വിദ്യാർത്ഥികളുടെ ഡാറ്റാബേസ് വാങ്ങൽ ആരോപണം കമ്പനി നിഷേധിച്ചു. റിപ്പോർട്ട് സാമാന്യവൽക്കരണം നടത്തുന്നുവെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സമൻസ് അയച്ചതെന്നും ബൈജൂസ് പ്രതിനിധികൾ പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളും കുടുംബങ്ങളും ചൂഷണം ചെയ്യപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ട് പറഞ്ഞിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒരു വിഭാഗം രക്ഷിതാക്കൾ കമ്പനി തങ്ങളെ മുതലെടുക്കുകയും കബളിപ്പിക്കുകയും തങ്ങളുെടെ സാമ്പത്തിക ഭാവി അപകടത്തിലാക്കുകയും ചെയ്തുവെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. മാധ്യമ റിപ്പോർട്ട് ബാലാവകാശ സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് സമൻസ് അയച്ചത്. മാതാപിതാക്കളെയും കുട്ടികളെയും സ്വാധീനിച്ച് വായ്പാ അടിസ്ഥാനത്തിലുള്ള കരാറുകളിൽ ഏർപ്പെടാൻ ബൈജൂസ് ആവശ്യപ്പെടുന്നതായിട്ടാണ് ആരോപണം ഉയർന്നത്.

Also Read: Other Byjus Related News

Byju’s to undertake affordability test of parents before selling courses. Priyank Kanoongo, the head of the National Commission for the Protection of Child Rights, has agreed to change Byju’s refund policy and conduct an affordability assessment of parents before providing them with courses and loans (NCPCR).

banner business byjus channeliam edtech edtech app edtech byjus Edtech startups India startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil