എൻഡിടിവിയിൽ ഏറ്റവും കൂടുതൽ ഓഹരികൾ നേടി അദാനി ഗ്രൂപ്പ്. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ  തങ്ങളുടെ  ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പിന് വിൽക്കുമെന്ന് അറിയിച്ചു.

പ്രണോയ് റോയ്, രാധിക റോയ് എന്നിവർ പുറത്തേക്ക്, NDTV അദാനിക്ക്

ന്യൂസ് ബ്രോഡ്‌കാസ്റ്ററിലെ  32.26 ശതമാനം ഓഹരികളിൽ 27.26 ശതമാനവും റോയ്‌സ് ദമ്പതികൾ അദാനി ഗ്രൂപ്പിന് വിൽക്കുകയും ന്യൂനപക്ഷമായ 5 ശതമാനം ഷെയർഹോൾഡിംഗ് നിലനിർത്തുകയും ചെയ്യുമെന്ന് എൻ‌ഡി‌ടി‌വിയുടെ റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നു. പരസ്പര ധാരണ അനുസരിച്ച് അദാനി ഗ്രൂപ്പ് സ്ഥാപനമായ AMG മീഡിയ നെറ്റ് വർക്കിന് NDTV ഓഹരികൾ കൈമാറുകയാണെന്നാണ് റെഗുലേറ്ററി ഫയലിംഗ് പറയുന്നത്. ഈ കൈമാറ്റത്തിന് ശേഷം, നിലവിൽ കമ്പനിയിൽ 37.44 ശതമാനം ഓഹരി കൈവശമുള്ള അദാനി ഗ്രൂപ്പ് 64.71 ശതമാനത്തിലധികം ഓഹരികളുമായി ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി മാറും. ഡിസംബർ 30നോ അതിനു ശേഷമോ വിൽപ്പന നടക്കും. ഓഹരികൾ കൈമാറുന്ന വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 60 ട്രേഡിംഗ് ദിവസങ്ങളിലെ NDTV-യുടെ ശരാശരി വിപണി വില 368.43 രൂപ പ്രകാരമാണ്. അങ്ങനെയങ്കിൽ അദാനി ഗ്രൂപ്പിന് കമ്പനിയുടെ അധിക ഓഹരികൾക്കായി ഏകദേശം 648 കോടി രൂപ നൽകേണ്ടിവരും.

അദാനി ഗ്രൂപ്പിന്റെ നോമിനികളായ സഞ്ജയ് പുഗാലിയയെയും സെന്തിൽ ചെങ്കൽവരയനെയും  ഡയറക്ടർമാരായി എൻഡിടിവി ബോർഡിൽ‍ നിയമിച്ചിരുന്നു.  1988-ലായിരുന്നു പ്രണോയ് റോയിയും രാധിക റോയിയും  NDTV എന്ന ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ് ആരംഭിച്ചത്. വിശ്വാസ്യത,ആധികാരികത എന്നിവയുടെ പ്രതീകമായ എൻഡിടിവിയിലാണ് അദാനിയുടെ നിക്ഷേപമെന്നും ആ മൂല്യങ്ങൾ അദ്ദേഹം കാത്തുസൂക്ഷിക്കുമെന്ന് വിശ്വസിക്കുന്നതായും പ്രണോയ്റോയിയും രാധികയും പറഞ്ഞു.

തന്ത്രപരമായ ഏറ്റെടുക്കൽ

2009-10ൽ എൻഡിടിവി പ്രമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിങ്ങ്സിന് വായ്‌പ നൽകിയ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു അദാനി ഗ്രൂപ്പ് ചെയ്തത്. ഇത് ഗ്രൂപ്പിന് NDTV യുടെ നിയന്ത്രണം ഉറപ്പിക്കാൻ വഴിയൊരുക്കി.  


2008 ജൂണിൽ എൻഡിടിവി സ്ഥാപകരായ രാധികയും പ്രണോയ് റോയിയും എൻഡിടിവിക്കായി ഇന്ത്യബുൾസ് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 540 കോടി രൂപ വായ്പ സമാഹരിച്ചു. പകരമായി, അവർ എൻഡിടിവിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം പണയപ്പെടുത്തി. നാല് മാസത്തിന് ശേഷം 2008 ഒക്ടോബറിൽ, ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് വായ്പ തിരിച്ചടയ്ക്കാൻ രാധികയും പ്രണോയ് റോയിയും ഐസിഐസിഐ ബാങ്കിൽ നിന്ന് പ്രതിവർഷം 19 ശതമാനം എന്ന നിരക്കിൽ 375 കോടി രൂപ വീണ്ടും വായ്പയെടുത്തു. ഈ ലോൺ സുരക്ഷിതമാക്കാൻ പ്രമോട്ടർമാർ എൻഡിടിവിയിലെ തങ്ങളുടെ മുഴുവൻ ഷെയർഹോൾഡും പണയം വച്ചു.  കൂടാതെ ഐസിഐസിഐ ബാങ്കുമായി നോൺ-ഡിസ്പോസൽ അണ്ടർടേക്കിംഗുകളിലും ഒപ്പുവച്ചു. 2009 ജൂലൈയിൽ, ഐസിഐസിഐ ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ  403.85 കോടി രൂപ VCPL-ൽ നിന്ന് വായ്പയെടുത്തു. അതേ സമയം, പ്രമോട്ടർമാർ RRPR-നും VCPL-നും ഇടയിൽ രണ്ട് കോൾ ഓപ്‌ഷൻ കരാറുകൾ നടപ്പിലാക്കാൻ സമ്മതിച്ചു.

ലോൺ കരാറിന്റെ ഭാഗമായി, 99.9% ഓഹരിയായി മാറ്റാവുന്ന  കൺവെർട്ടിബിൾ വാറന്റുകൾ VCPL-ന് RRPR നൽകുമെന്ന് പ്രൊമോട്ടർമാർ സമ്മതിച്ചു. ഇത് NDTV-യുടെ 29.18 ശതമാനം ഓഹരികൾ ഓരോ ഷെയറിനും 214.65 രൂപ നിരക്കിൽ സ്വന്തമാക്കാനുള്ള അവകാശം വിസിപിഎല്ലിന് നൽകി. ഇതേത്തുടർന്നാണ് വിസിപിഎൽ 53.85 കോടി രൂപ എൻഡിടിവി പ്രമോട്ടർമാർക്ക് വായ്പ അനുവദിച്ചത്.  

കൂടാതെ, വായ്പയുടെ കാലാവധിയിലോ അതിനു ശേഷമോ എപ്പോൾ വേണമെങ്കിലും ഈ പരിവർത്തനം നടത്താമെന്ന് സമ്മതിച്ചു. വാറണ്ടുകൾ നടപ്പിലാക്കാത്തിടത്തോളം കാലം, ഏറ്റെടുക്കൽ ഭീഷണിയില്ലാതെ ചാനലിന്റെ പ്രൊമോട്ടർമാരായി റോയ്സ് ദമ്പതികൾ തുടരുമായിരുന്നു. എന്നാൽ അദാനിയുടെ മീഡിയ ഫ്ലാഗ്ഷിപ്പ് കമ്പനിയായ AMG മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് 113.75 കോടി രൂപയ്ക്ക് വിസിപിഎല്ലിനെ ഏറ്റെടുത്തോടെ കളി മാറി. വിസിപിഎല്ലിലൂടെ RRPR ഹോൾഡിംഗ്സിന്റെ നിയന്ത്രണം സ്വന്തമാക്കി. ഇതോടെ എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി ഉടമയായി അദാനി ഗ്രൂപ്പ് മാറി. എൻഡിടിവി സ്ഥാപകരും അദാനി ഗ്രൂപ്പും തമ്മിലുള്ള മാസങ്ങൾ നീണ്ട തർക്കവും ഈ ഇടപാടിന് പിന്നാലെ നടന്നു.  പിന്നീട് ഓപ്പൺ ഓഫറിൽ, NDTV-യുടെ 8.26% ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞു. നിലവിൽ പ്രമോട്ടർമാരുടെ ഭൂരിപക്ഷ ഓഹരികളും സ്വന്തമായതോടെ എൻഡിടിവിയിൽ അദാനിയുടെ വാഴ്ചയ്ക്ക് കളമൊരുങ്ങി. 

Founders Prannoy Roy and Radhika Roy exit NDTV.They have decided to transfer the majority of their shares to the Adani Group. They have a 32.26 per cent shareholding in the news broadcaster. Out of that, they will sell 27.26 per cent to Adani and retain a minority of 5 per cent.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version