രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
കേരളം, തമിഴ്നാട്, തെലങ്കാന,കർണാടക എന്നീ സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്.
ശരിയായ ഫണ്ടിംഗ്, ടാലന്റ്, അനുയോജ്യമായ പ്രോഡക്ട് എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് ഒത്തുവരണം. പല സ്റ്റാർട്ടപ്പുകളും അവരുടെ വളർച്ചയിൽ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ടാലന്റ്, ഫണ്ടിംഗ് ജീവനക്കാർ കുറച്ച് നാളുകൾ മാത്രം ജോലി ചെയ്ത് എക്സ്പീരിയൻസ് നേടി വിട്ടുപോകുന്ന അവസ്ഥ എന്നിവയെല്ലാം ഈ പ്രശ്നങ്ങളിൽ പെടുന്നു. ഒരു പൂർണമായ പ്രോഡക്ട് അവതരിപ്പിക്കാനാകാതെ പോകുന്നതും സ്റ്റാർട്ടപ്പുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ രീതിയിൽ പ്രതിസന്ധി നേരിടുന്ന സ്റ്റാർട്ടപ്പുകളെ മുന്നോട്ട് കൊണ്ടുവരുന്നതിന് പരിശ്രമം ആവശ്യമാണ്.
ഇതെല്ലാം കണക്കിലെടുത്താണ് ഡീപ് ടെക്നോളജിയിൽ ഫോക്കസ് ചെയ്ത് സംരംഭകരെയും ഇന്നവേറ്റേഴ്സിനെയും സഹായിക്കുന്നതിന് അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ iTNT Hub സ്ഥാപിച്ചത്. ഡിജിറ്റൈസേഷന്റെ ഗുണഫലങ്ങൾ സാധാരണക്കാരന്റെ ഇടയിൽ എത്തിക്കുന്നതിന് പരിശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ സ്റ്റാർട്ടപ്പുകൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനാകും. ദൈനംദിന ജീവിതം കൂടുതൽ മികച്ച രീതിയിൽ എളുപ്പത്തിൽകൊണ്ടുപോകാൻ മാർഗങ്ങൾ തേടുന്നവരാണ് ഇന്ത്യയിലുളളത്. ഇതിന് സാങ്കേതികവിദ്യയുടെ ഇടപെടൽ ആവശ്യമാണ്. വിവിധ മേഖലകളിൽ ധാരാളം ഇന്നവേഷനുകളും ആവശ്യമാണ്. ഫിൻടെക്, അഗ്രിടെക്, മെഡിടെക് എന്നിവയിലെല്ലാം ഇതാവശ്യമാണ്. നമ്മുടെ പുതിയ തലമുറയ്ക്ക് ഉയർന്ന് വരാനുളള നിരവധി സാധ്യതകളാണ് ഇതിലൂടെ ഉരുത്തിരിയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
The startup ecosystem in India is growing at a good pace. The startup ecosystem in states like Kerala, Tamil Nadu, Telangana, and Karnataka is showing great potential. However, startups in India should grow beyond the borders of states. We should make use of these possibilities more, said Mano Thangaraj, Technology and Digital Services Minister of Tamil Nadu.