അരി കിട്ടും സൗജന്യമായി

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, 2023 ഡിസംബർ വരെ, ഒരു വർഷക്കാലത്തേക്ക് ആവശ്യക്കാർക്ക് സൗജന്യമായി അരി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. പദ്ധതി ആകെ 81.35 കോടി ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും സർക്കാർ ഇതിനായി ഏകദേശം 2 ലക്ഷം കോടി രൂപ നീക്കി വയ്ക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച്, ഗോതമ്പ്, അരി എന്നിവയ്ക്ക് യഥാക്രമം കിലോയ്ക്ക് 1 രൂപ, 2 രൂപ, 3 രൂപ എന്നിങ്ങനെ ഉയർന്ന സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു. കൂടാതെ മുൻഗണനാ കുടുംബങ്ങൾക്ക് പ്രതിമാസം 5 കിലോ വീതം അനുവദിച്ചിരിക്കുന്നു. 

മറ്റു പദ്ധതികൾ

 കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) 2022 ഡിസംബർ 31-ന് അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് പുതിയ പ്രഖ്യാപനം. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രി പദ്ധതി അവതരിപ്പിച്ചത്. 2020 ഏപ്രിലിൽ, കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ  സർക്കാർ PMGKAY  പദ്ധതിയുടെ കാലാവധി നീട്ടുകയും ചെയ്തു. പദ്ധതി പ്രകാരം, അഞ്ച് കിലോ ഗ്രാം ഗോതമ്പ് അല്ലെങ്കിൽ അരി, ഗുണഭോക്തൃ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യും. ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം കടല 5 മാസം കൂടി സൗജന്യമായി നൽകും. രാജ്യത്തെ 80 കോടിയിലധികം ആളുകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി.

Also Read: Other Government Related News | Central Government Related

 According to the National Food Security Act, the Center said that it would give 81.35 crore people free food grains for a year (NFSA). The Union Cabinet, led by Prime Minister Narendra Modi, decided to make a significant pro-poor decision by granting foodgrains to the needy for free for one year through December 2023 as part of the NFSA. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version