പ്ലാസ്റ്റിക് നിരോധനത്തോടെ സ്റ്റാറായ ഒരു പഴയ സാധനമുണ്ട്.
സഞ്ചി!
ആ സഞ്ചിയെ ബ്രാൻഡ് ചെയ്തിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ സഫർ. ഐ.ടി മേഖലയിൽ നിന്നും, സംരംഭത്തിലേക്ക് കടന്ന ഈ ചെറുപ്പക്കാരന്റെ മാസവരുമാനം കേട്ടാൽ ഞെട്ടും.
സഞ്ചിയെ ടീനേജുകാർക്കിടയിലും, ജോലിക്കാർക്കിടയിലും പ്രിയപ്പെട്ടതാക്കാൻ സഫറിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് പ്രത്യേകത.
2013 ൽ കുടുംബശ്രീ ക്കാരിൽ നിന്ന് സഞ്ചികളെടുത്ത് ഇവൻറുകളിൽ വിൽപന നടത്തുമ്പോൾ സഫറിന് അത് പോക്കറ്റ് മണിക്കുള്ള മാർഗ്ഗം മാത്രമായിരുന്നു. കൂടെ കുടുംബശ്രീക്കാർക്ക് ഒരു സഹായവും. എന്നാൽ സഫർ പോലുമറിയാതെ ഒരു ബിസിനസ് വളരുകയായിരുന്നു.
ALSO READ OTHER entrepreneur STORIES
2019ൽ ഒരു മുഴുവൻ സമയ സംരംഭകനാകുമ്പോഴും, അത് ഒരു ഷോപ്പിലേക്ക് എത്തുമ്പോഴും അതിന്റെ പേരിന്റെ കാര്യത്തിൽ സഫറിന് രണ്ടാമതൊരു ആലോചനയുടെ ആവശ്യമേ വന്നില്ല. തിരുവനന്തപുരം പനവിളയിലാണ് ‘സഞ്ചി ബാഗ് ‘ എന്ന സഫറിൻറെ ഇക്കോ ഫ്രണ്ട് ലി റീറ്റെയിൽ ഷോപ്പ്. സഫറിന്റെ ഷോപ്പിനും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. സുഹൃത്തായ ഹൈലേഷാണ് സഞ്ചി ബാഗ് ഷോപ്പിന്റെ ഇൻറീറിയർ ചെയ്തിരിക്കുന്നത്. ഒരുപാടാളുകൾ ഇപ്പോൾ കട കാണാൻ മാത്രമായും കയറാറുണ്ട്. ഇക്കോഫ്രണ്ട്ലിയായി ഡിസൈൻ ചെയ്ത കടയ്ക്കുളള്ളിലെ പോസിറ്റീവ് വൈബ് കച്ചവടത്തിന് സഹായമാകാറുണ്ടന്നും സഫർ പറയുന്നു.
പത്ത് രൂപ മുതൽ 1000 രൂപ വരെയുള്ള ബാഗുകളാണ് ഇവിടെ വിൽക്കുന്നത്. പേപ്പർ പേനകൾ,കർട്ടൻ, റഗ്സ്, ടേബിൾ ക്ലോത്ത്, ഇക്കോ ഫ്രണ്ട്ലി മെമൻറോസ് അങ്ങനെ പ്രകൃതിക്കിണങ്ങിയ ഒരുപാട് സാധനങ്ങളാണ് സഞ്ചി ബാഗ് എന്ന റീറ്റെയിൽ ഷോപ്പിലുള്ളത്. ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക് , വാട്സ് ആപ്പ് തുടങ്ങി ഓൺലൈൻ വഴിയും ആളുകൾ ഷോപ്പ് ചെയ്യുന്നുണ്ട്. ഇവൻറ് സ്, എക്സിബിഷൻ ഇതിലൂടൊക്കെയാണ് കച്ചവടം നടക്കുന്നത്. പ്രൊഡക്ഷൻ വേണ്ടിയുള്ള റോമെറ്റീരിയൽസ് വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഉൽപന്നങ്ങളാക്കുകയാണ് ചെയ്യുന്നത്.
തമിഴ്നാട്ടിൽ നിന്നും, ഡൽഹിയിൽ നിന്നും തുണികൾ എടുക്കുമ്പോൾ
ജ്യൂട്ട് വെസ്റ്റ് ബംഗാളിൽ നിന്നാണ് കൊണ്ടുവരുന്നത്. വെഞ്ഞാറമൂട്, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സഞ്ചി ബാഗിന് പ്രൊഡക്ഷൻ യൂണിറ്റുകളുമുണ്ട്. വെഞ്ഞാറമൂട് ഇവർ നേരിട്ട് നടത്തുന്ന യൂണിറ്റാണ്. സഫറിൻറെ മാതാപിതാക്കളാണ് ഈ യൂണിറ്റ് നോക്കി നടത്തുന്നത്. തൃശ്ശൂർ ഒരു യൂണിറ്റും, പാലക്കാട് മൂന്ന് യൂണിറ്റുകളുമാണ് ഉള്ളത് .അവിടേക്ക് വേണ്ട റോമെറ്റീരിൽസും ,ഡിസൈനും കൊടുത്ത് നിർമ്മാണം നടത്തുകയാണ് ചെയ്യുന്നത്. കുടുബശ്രീയുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. സഫറും ഭാര്യ ആതിരയും ഒരുപാട് യാത്രകൾ നടത്തി പുതിയ മെറ്റീരിയലുകൾ മനസ്സിലാക്കിയും മാർക്കറ്റ് പഠനം നടത്തിയുമാണ് സംരംഭം വിജയകരമായി കൊണ്ട് പോകുന്നത്. ഇന്ന് മാസം 5 ലക്ഷം രൂപയോളം വരുമാനമുണ്ട് സഫറിന്.
അംഗപരിമിതരായവർക്ക് സഞ്ചി ബാഗിലൂടെ തൊഴിലും വരുമാനവും നൽകാൻ ഈ സംരംഭകൻ ശ്രദ്ധിക്കുന്നു. കസ്റ്റമേഴ്സായെത്തുന്നവർക്ക് അവരുടെ നല്ല പ്രൊഡക്ടുകൾ ഷോപ്പിലൂടെ വിൽക്കാനുള്ള അവസരവും സഫർ നൽകുന്നുണ്ട്.
Other Plastic Alternative Related Stories
പുതുതായി സംരംഭത്തിലേക്ക് വരുന്നവരോട് സഫറിന് പറയാനുള്ളത നന്നായി മാർക്കറ്റ് പഠിക്കുക, ഹാർഡ് വർക്ക് ചെയ്യുക, ക്വാളിറ്റിയിൽ കോംപ്രമൈസ് നടത്താതിരുക്കുക. വിപണനത്തിന് സാധ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിക്കുക എന്നാണ്.
Safar, a Thiruvananthapuram native, started a bag business that gained popularity after the plastic bag ban. Safar’s achievement in popularising Sanchiamong young people and employees is his expertise. Safar simply intended to use the sale of the Kudumbashrees’ bags as a means of supplementing his income in 2013. Likewise, lend Kudumbashree a helping hand. Safar was unaware that a company was expanding, though.