കേന്ദ്ര ടെലികോം സെക്രട്ടറി കെ.രാജാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ടെലികോം സേവന ദാതാക്കൾ പങ്കെടുത്തു.
ചർച്ചകൾ സജീവം
രാജ്യത്തെ ഏറ്റവും വലിയ രണ്ട് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും, ഭാരതി എയർടെലും തങ്ങളുടെ 5ജി സർവീസുകൾ രാജ്യവ്യാപകമായി സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് കോളുകൾ മുറിഞ്ഞ് പോകുന്നതും, ഡാറ്റ വേഗത കുറയുന്നതും സംബന്ധിച്ച പരാതികളും വ്യാപകമാകുന്നത്. പരാതികൾ വ്യാപകമായതോടെ ഡിസംബർ 23ന് ടെലികോം മന്ത്രാലയം ആഭ്യന്തരയോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു.
ട്രാക്കിംഗിന് സംവിധാനമുണ്ട്, പക്ഷേ…..
ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിരവധി മാർഗനിർദേശങ്ങളും സംവിധാനങ്ങളും നിലവിലുണ്ടെന്നിരിക്കെയാണ് പരാതികൾ വ്യാപകമാകുന്നത്. ടെലികോം സൈറ്റുകളുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളെല്ലാം ട്രായി (TRAI) സൂക്ഷിക്കുന്നുണ്ട്. എന്നാൽ, ക്ലൗഡ് സെർവറുകളുടെയും മറ്റും ഡാറ്റ ഇതിൽ ഉൾപ്പെടുന്നുമില്ല. അതേസമയം, ഇതൊരു താൽക്കാലിക പ്രശ്നം മാത്രമാണെന്നും ഒരു മാസത്തിനുള്ളിൽ എല്ലാ പരാതികളും പരിഹരിക്കപ്പെടുമെന്നുമാണ് ടെലികോം കമ്പനികൾ പറയുന്നത്.
5ജി എത്തുന്നതിന് അനുയോജ്യമായ വിധത്തിലുള്ള മാറ്റങ്ങൾ സ്മാർട്ട്ഫോണിൽ ലഭ്യമാകാത്തതിന്റെ പ്രശ്നമാണ് ഇപ്പോഴുള്ളതെന്നും വാദമുണ്ട്. ജിയോയുടെയും എയർടെലിന്റെയും 5ജി നെറ്റ്വർക്കുകളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ മിക്ക 5ജി സ്മാർട്ട്ഫോണുകളിലും ഇപ്പോൾ ഓവർ-ദി-എയർ (OTA ) അപ്ഡേറ്റ് ലഭ്യമാണ്. ജിയോ 5ജി സ്റ്റാൻഡലോണും എയർടെൽ 5ജി നോൺ-സ്റ്റാൻഡലോണും ആണ് വിന്യസിക്കുന്നത്.
The Central Telecom ministry met with the operators to discuss problems with the nation’s telecom services, such as dropped calls and poor service. The meeting was presided over by Union Telecom Secretary K. Rajaraman, and participants included telecom service providers Bharti Airtel, Reliance Jio, and Vodafone Idea. Despite the numerous current norms and methods to guarantee the quality of telecom services, complaints are rife.