ചാറ്റ് ലിസ്റ്റിൽ വ്യക്തിഗത ചാറ്റുകൾ പിൻ ചെയ്യാൻ വാട്ട്സ്ആപ്പ് ഇതിനകം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.
സമാനമായി വ്യക്തിഗത ചാറ്റുകൾക്കുള്ളിൽ സന്ദേശം പിൻ ചെയ്യാനുളള ഫീച്ചറാണ് ഇനി അവതരിപ്പിക്കുക. വാട്ട്സ്ആപ്പിലെ ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പിൻ ചെയ്യാനുള്ള ഫീച്ചർ മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് വികസിപ്പിക്കുന്നതായി WABetaInfo റിപ്പോർട്ട് ചെയ്തു.
ഒരു കോൺവർസേഷനുള്ളിൽ ഹൈലൈറ്റ് ചെയ്യാവുന്ന ഒരു പ്രത്യേക സന്ദേശമാണ് പിൻ ചെയ്ത സന്ദേശം. ഒരു പ്രത്യേക വിഷയം ചർച്ച ചെയ്യുമ്പോൾ പ്രസക്തമായ ഒരു സന്ദേശം എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഇതിലൂടെ കഴിയുന്നതാണ്. പ്രധാന സന്ദേശങ്ങൾ ഓർത്ത് വയ്ക്കുന്നതിനും പെട്ടെന്ന് തിരിച്ചറിയുന്നതിനുമാണ് ഈ ഫീച്ചർ.
വരാനിരിക്കുന്ന ഫീച്ചറിന്റെ സ്ക്രീൻഷോട്ടും WABetaInfo പങ്കിട്ടു. സ്ക്രീൻഷോട്ട് അനുസരിച്ച്, പിൻ ആക്ഷന് തിരഞ്ഞെടുക്കുമ്പോൾ, സന്ദേശം കോൺവർസേഷന്റെ മുകളിൽ പിൻ ചെയ്യപ്പെടും. സന്ദേശങ്ങൾ അൺപിൻ ചെയ്യുന്നതുവരെ അവിടെ തന്നെ തുടരും. ഇതിലൂടെ പ്രധാനപ്പെട്ട മെസേജുകൾ പെട്ടെന്ന് ലഭിക്കും.
ഈ ഫോണുകളിൽ വാട്സ്ആപ്പ് കിട്ടില്ല
ഈ ആഴ്ച മുതൽ ചില ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്ട്സ്ആപ്പ് പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. 2022 ഡിസംബർ 31 മുതൽ ചില പഴയ സ്മാർട്ട്ഫോൺ മോഡലുകൾക്കുള്ള പിന്തുണ WhatsApp അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. GizChina റിപ്പോർട്ട് ചെയ്തതുപോലെ, കാലഹരണപ്പെട്ട ഡിവൈസുകളുടെ പട്ടികയിൽ ആപ്പിൾ, സാംസങ്, LG എന്നിവയിൽ നിന്നുള്ള 49 സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്നു. OS പതിപ്പ് 4.1 പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളെയും iOS 12-ലും അതിന് മുകളിലുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന പുതിയ, iOS സ്മാർട്ട്ഫോണുകളെയും ആപ്പ് പിന്തുണയ്ക്കുന്നുവെന്ന് അതിന്റെ ഔദ്യോഗിക സപ്പോർട്ട് പേജിൽ WhatsApp സൂചിപ്പിച്ചിട്ടുണ്ട്. JioPhone, JioPhone 2 എന്നിവയുൾപ്പെടെ KaiOS 2.5 പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളെയും വാട്ട്സ്ആപ്പ് പിന്തുണയ്ക്കുന്നു.
Individual WhatsApp chats can already be pinned to the chat list. Presently, it seems that the well-liked messaging service will add the same capability to individual chats. According to a report online, WhatsApp may soon introduce a new feature that would allow users to pin messages inside of a specific discussion.