2022ലെ ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്കൊന്നാകെ ഉത്തേജനം നൽകുന്നതായിരുന്നു. പ്രത്യേകിച്ചും, ഖത്തറിലെ ബിസിനസുകൾക്ക് റെക്കോർഡ് വളർച്ചയാണ് ലോകകപ്പ് സമ്മാനിച്ചത്.

ലോക കപ്പുകൊണ്ട് വളർന്ന ഖത്തർ

ഖത്തർ ഫിനാൻഷ്യൽ സെന്ററിന്റെ (QFC) ഏറ്റവും പുതിയ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (PMI) സർവേ പ്രകാരം, മൊത്തവ്യാപാരം, ചില്ലറ വിൽപ്പന തുടങ്ങിയ മേഖലകളിലെല്ലാം വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ചരക്കുകൾക്കും സേവനങ്ങൾക്കുമായി ഈടാക്കുന്ന വിലകളിൽ റെക്കോർഡ് വർദ്ധനയുണ്ടായി. 

സൂചികകൾ വിരൽചൂണ്ടുന്നത്…

450 ഓളം സ്വകാര്യമേഖലാ കമ്പനികളുടെ പാനലിൽ നിന്നുള്ള സർവേ പ്രതികരണങ്ങളിൽ നിന്നാണ് ഖത്തർ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (PMI) സൂചികയ്ക്കായുള്ള വിവരശേഖരണം നടത്തിയത്. നിർമ്മാണമേഖല, മൊത്തവ്യാപാരം, റീട്ടെയിൽ, സേവന മേഖലകൾ എന്നിവ ഇത് ഉൾക്കൊള്ളുന്നുണ്ട്. പ്രധാനമായും ഊർജ്ജ ഇതര മേഖലകളിലെ വരുമാനമാണ് സർവേ ലക്ഷ്യംവെയ്ക്കുന്നത്.  ഡിസംബറിൽ തുടർച്ചയായ മുപ്പതാം മാസവും എണ്ണ ഇതര സ്വകാര്യ മേഖലയുടെ ഉൽപ്പാദനം ഉയർന്നു.

Latest Middle East Updates

2022ൽ ഔട്ട്‌പുട്ട് സൂചിക 69.0ൽ എത്തി, സർവേ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. ടൂറിസം മേഖലയുടെ അഭൂതപൂർവ്വമായ വളർച്ചയും ലോകകപ്പിലൂടെ ഖത്തറിന് സ്വന്തമായ നേട്ടമാണ്. ഖത്തറിലെ തൊഴിലവസങ്ങളും ലോകകപ്പിന് ശേഷം റെക്കോർഡുയരത്തിൽ വളർന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  

The 2022 World Cup was supposed to boost the entire economy of the host country, Qatar. In particular, the World Cup brought record growth to businesses in Qatar.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version