നീണ്ട കോവിഡ് കാലത്തെ തരണം ചെയ്ത് ലോകത്തെ സഞ്ചാര മേഖല വീണ്ടും ഉണർന്നു തുടങ്ങിയതേയുള്ളൂ. ഫ്ലൈറ്റുകളിലടക്കം യാത്രക്കാരുടെ തിരക്ക് ക്രമേണ വർധിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ ഇടവേളയ്ക്കു ശേഷം വിമാനം കയറാൻ സുരക്ഷയോർത്ത് ആശങ്കപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് ധൈര്യമായി ഈ എയർലൈനുകളിലൊന്നിൽ ബുക്ക് ചെയ്യാമെന്ന് ഉറപ്പു നൽകുകയാണ് വ്യോമയാന സുരക്ഷാ വെബ്സൈറ്റായ AirlineRatings.com. ലോകത്തിലെ ഏറ്റവും സുരക്ഷിതവും, ചെലവു കുറഞ്ഞതുമായ എയർലൈനുകളുടെ പട്ടിക AirlineRatings.com പുറത്തുവിട്ടു.
സുരക്ഷിതമാണ് ഇവ
പട്ടികയിലെ ആദ്യ ഇരുപതിൽ യുഎഇ വിമാനക്കമ്പനികളായ എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയുമുൾപ്പെടുന്നു. വ്യോമയാന സുരക്ഷാ വെബ്സൈറ്റായ AirlineRatings.com ആണ് 2023ലെ പട്ടിക പുറത്തുവിട്ടത്. പൈലറ്റ് പരിശീലനത്തിലെ മികവ്, കോവിഡ് പ്രോട്ടോക്കോളുകളുടെ പാലനം തുടങ്ങിയവയായിരുന്നു റേറ്റിംഗിനുള്ള പ്രധാന മാനദണ്ഡങ്ങൾ. ഖത്തർ എയർവേയ്സ്, എത്തിഹാദ്, എമിറേറ്റ്സ് എന്നിവയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി യുഎഇ എയർലൈൻസും പട്ടികയിലുണ്ട്. 2013 ജൂണിലാണ് AirlineRatings.com വെബ്സൈറ്റ് വഴിയുള്ള എയർലൈൻ റേറ്റിംഗ് സംവിധാനത്തിന് തുടക്കമിട്ടത്. 385ഓളം എയർലൈനുക ളുടെ സുരക്ഷ, കോവിഡ് പ്രോട്ടോക്കോൾ പാലനം എന്നിവയെല്ലാം സെവൻ-സ്റ്റാർ റേറ്റിംഗ് ഉപയോഗിച്ച് നിർണ്ണയിക്കും. 195 രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്രദമാകുന്ന സംവിധാനമാണിതെന്നാണ് വിലയിരുത്തൽ.
ഏറ്റവും സുരക്ഷിത എയർലൈൻ
2023-ലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി തിരഞ്ഞെടുക്കപ്പെട്ട ക്വാണ്ടാസ് ആണ് ഈ വർഷം ഒന്നാം സ്ഥാനത്ത് വരുന്നത്. കഴിഞ്ഞ വർഷത്തെ ജേതാവായ എയർ ന്യൂസിലാൻഡിനെ മറികടന്നാണ് നേട്ടം. മുൻപും സമാന നേട്ടം 2014 മുതൽ 2017 വരെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി 100 വർഷം പഴക്കമുള്ള ഓസ്ട്രേലിയൻ കാരിയർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018-ൽ, എയർലൈൻ റേറ്റിംഗ്സ് 20 എയർലൈനുകൾക്ക് സംയുക്തമായി അവാർഡ് നൽകിയപ്പോൾ മികച്ച 20-ൽ ഇടംപിടിച്ചു. തുടർന്ന് 2019, 2020, 2021എന്നിങ്ങനെ മൂന്ന് വർഷം തുടർച്ചയായി നേട്ടം സ്വന്തമാക്കി. നിരവധി യു.എസ് കാരിയറുകളും മികച്ച 20 എയർലൈനുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. യുഎസ് കാരിയറുകളിൽ അലാസ്ക എയർലൈൻസ് ഒന്നാമതെത്തി. ഹവായിയൻ എയർലൈൻസ്, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നിവ തൊട്ടുപിന്നിലായുണ്ട്.
Also Read Related Articles on Airlines
Air Arabia and Fly Dubai have been listed among the safest low-cost airlines in the world. Aviation safety website ‘AirlineRatings.com’ released the list of the safest low-cost airlines of 2023. The UAE carriers found a place in the top 20.