എന്നാൽ ഒരു രീതിയിലും തകരാൻ സാധ്യത യില്ലാത്ത ബാങ്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണിപ്പോൾ റിസർവ് ബാങ്ക്.
എസ്ബിഐ, ഐസിഐസിഐ, എച്ച്ഡി എഫ്സി എന്നീ മൂന്നു ബാങ്കുകളാണിവ.
രാജ്യത്തിന്റ സമ്പദ് വ്യവസ്ഥ യിലെ ഏറ്റവും പ്രാധാന്യമുള്ള ബാങ്കുകൾ എന്ന പദവി 2022ലും ഈ ബാങ്കുകൾ നേടിയിരുന്നു. ഇവ നൽകുന്ന സേവനം, മറ്റ് സ്ഥാപനങ്ങളുമായി നിലനിർത്തുന്ന സഹകരണമനോഭാവം, സമ്പദ് വ്യവസ്ഥയിലെ സങ്കീർണ്ണ സ്ഥാനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്.
ആർബിഐയുടെ മാനദണ്ഡങ്ങൾ
പട്ടികയിൽ ഉൾപ്പെട്ട ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന കർശനമായ റെഗുലേറ്ററി മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. ഈ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ റിസ്ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയർ-1 ഇക്വിറ്റിയായി നിലനിർത്തണം. എസ്ബിഐ റിസർവ്ഡ് ആസ്തിയുടെ 0.60 ശതമാനം ടയർ-1 ഇക്വിറ്റിയായി നീക്കിവെക്കണമെന്നും, എച്ച്ഡിഎഫ്സിയും, ഐസിഐസിഐ ബാങ്കും 0.20 ശതമാനം മാത്രം നിലനിർത്തിയാൽ മതിയെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും, സമ്പദ്വ്യവസ്ഥയിലും നിർണായകമായ ബാങ്കുകളെ 2015 മുതൽ തന്നെ ആർബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയും, ഇവയുടെ പട്ടിക പുറത്തുവിടുകയും ചെയ്യുന്നുണ്ട്. 2015- 2016 വർഷങ്ങളിൽ എസ്ബിഐയെയും, ഐസിഐസിഐ ബാങ്കും മാത്രമാണ് പട്ടികയിലുൾപ്പെട്ടിരുന്നത്. 2017 മാർച്ച് വരെയുള്ള വിലയിരുത്തലിലാണ് എച്ച്ഡിഎഫ്സി ബാങ്കും ലിസ്റ്റിൽ ഇടം പിടിച്ചത്.
According to the RBI, domestic systemically important banks (D-SIBs), or organisations that are “too large to fail,” continue to include private sector lenders ICICI Bank and HDFC Bank as well as state-owned SBI. SIBs are thought of as “too large to fail” (TBTF) banks. This understanding of TBTF breeds an expectation that the government will assist these lenders when they are in trouble. As a result, these banks have an advantage in the funding markets.