റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് (ആർകെഐ) കീഴിൽ നടപ്പാക്കുന്ന നിരവധി പദ്ധതികൾക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി.
191 കോടിയുടെ പദ്ധതികൾക്കാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും മലബാർ കാൻസർ സെന്ററിലും 60 കോടി രൂപ ചെലവിൽ റോബോട്ടിക് സർജറി സൗകര്യങ്ങൾ സ്ഥാപിക്കും. രണ്ട് കേന്ദ്രങ്ങളിലും 18.87 കോടി രൂപ ചെലവിൽ ഡിജിറ്റൽ പാത്തോളജിയിലെ മികവിന്റെ കേന്ദ്രങ്ങൾ (Centres of excellence) സ്ഥാപിക്കും.
എറണാകുളത്ത് എളംകുളത്ത് പുതുതായി നിർമ്മിച്ച 5 MLD മാലിന്യ സംസ്കരണ പ്ലാന്റിന് വേണ്ടി 63.91 കോടി രൂപ ചെലവിൽ ഭൂഗർഭ മലിനജല ശൃംഖലയും അനുബന്ധ ഘടകങ്ങളും നിർമ്മിക്കും.
ആരോഗ്യവകുപ്പ് സമർപ്പിച്ച റെസിലന്റ് കേരള പ്രോഗ്രാമിന് കീഴിലുള്ള പ്രവൃത്തികൾക്കായുള്ള വിശദമായ പ്രവർത്തന പദ്ധതിക്കും മന്ത്രിസഭ യോഗം അംഗീകാരം നൽകി. പ്രവൃത്തികൾക്ക് 49.02 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
2018 ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമാണമെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് കേരള സർക്കാർ ആവിഷ്കരിച്ച മിഷൻ മോഡ് പദ്ധതിയാണ് റീബിൽഡ് കേരള ഇൻഷ്യേറ്റീവ്. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമിതിക്ക് വിവിധ വകുപ്പുകളുടെ അനുയോജ്യ പദ്ധതികൾ ഏറ്റെടുത്ത് അംഗീകാരം നൽകിക്കൊണ്ട് നടപ്പാക്കുന്ന മാതൃകയാണ് റീബിൽഡ് കേരളയിലൂടെ സാധ്യമാക്കിയിട്ടുള്ളത്. മഹാപ്രളയത്തിലെ നഷ്ടങ്ങളെ അതിജീവിച്ചുകൊണ്ട് അടിസ്ഥാനസൗകര്യങ്ങൾ വീണ്ടെടുക്കാനും പുനർനിർമിക്കാനും പുതിയവ കെട്ടിപ്പടുക്കാനും പ്രാധാന്യം കൊടുക്കുന്നവയാണ് റീബിൽഡ് കേരളയിലെ പദ്ധതികൾ. ഇനിയും ഒരു പ്രളയം അതിജീവിക്കാൻ പ്രകൃതിസൗഹൃദ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
പ്രളയാനന്തര പുനർനിർമിതി സാധ്യമാക്കുന്നതിന് 14 വകുപ്പുകളുടെ 7911.48 കോടി രൂപയുടെ പദ്ധതിയാണ് റീബിൽഡ് കേരളയിലൂടെ വിവിധ പ്രവർത്തനങ്ങൾക്കായി ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഇതിൽ 5196.97 കോടി രൂപ പൊതുമരാമത്ത് വകുപ്പ് വഴി റോഡുകൾ പാലങ്ങൾ എന്നിവയുടെ നിർമാണത്തിനായും 569.79 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ റോഡുകൾ, പാലങ്ങൾ എന്നിവ നിർമിക്കുന്നതിനായും 520.48 കോടി രൂപ കാർഷിക പദ്ധതികൾക്കായും 250 കോടി രൂപ കുടുംബശ്രീയിലൂടെ ഉപജീവന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായും 339.44 കോടി രൂപ പ്രളയത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്്നങ്ങൾ പരിഹരിക്കാനായി വിവിധ പദ്ധതികൾക്കായും 182.90 കോടി രൂപ ജലവിതരണത്തിനായും വേണ്ടിയുള്ളതുമാണ്.
Several projects that will be carried out as part of the Rebuild Kerala Initiative received in-principle approval from the Cabinet on Wednesday (RKI). The Government of Kerala created the Rebuild Kerala Initiative as a mission-mode initiative to tackle the enormous issue of rebuilding Kerala after the 2018 floods.