ഫ്രഞ്ച് ടീമിന്റെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി സൗദി ടീമുകളായ അൽ നസർ, അൽ ഹിലാൽ താരങ്ങൾ അടങ്ങുന്ന ഓൾ-സ്റ്റാർ ടീമിനെ സൗഹൃദ മത്സരത്തിൽ പിഎസ്ജി നേരിടും.
സ്റ്റേഡിയത്തിലേക്ക് വിഐപി പ്രവേശനവും കളിക്കാരെ കാണാനുള്ള അവസരവും നൽകുന്ന പ്രത്യേക മത്സര ടിക്കറ്റിനായി ചാരിറ്റി ബിഡ് ആരംഭിച്ചു.
- ബിയോണ്ട് ഇമാജിനേഷൻ ടിക്കറ്റ് എന്നറിയപ്പെടുന്ന ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക സൗദി അറേബ്യയുടെ എഹ്സാൻ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യും.
- ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കകം 1.5 ദശലക്ഷത്തിലധികം അഭ്യർത്ഥനകളാണ് സംഘാടകർക്ക് ലഭിച്ചത്.
- റൊണാൾഡോയുടെയും മെസിയുടെയും നേർക്കുനേർ പോരാട്ടം ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
- പ്രതിവർഷം 214 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതിന് ശേഷം സൗദി അറേബ്യൻ മണ്ണിൽ റൊണാൾഡോയുടെ ആദ്യ കളി എന്ന നിലയിൽ മത്സരം ശ്രദ്ധേയമാണ്.
- ലോകകപ്പ് ജേതാവ് ലയണൽ മെസ്സിയുമായുള്ള ഐതിഹാസിക മത്സരം ഒരിക്കൽ കൂടി കാണാനുള്ള അവസരമാണിത്.
ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് കളിയില്‍ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വിലക്കേര്‍പ്പെടുത്തിയിരുന്നു.
2022 ഏപ്രിലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനോട് തോറ്റ് മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടിയ ആരാധകന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 60000 പൗണ്ട് പിഴയും ചുമത്തിയത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോയുടെ രോഷപ്രകടനം. സസ്പെൻഷൻ കാലയളവ് ആരംഭിക്കുന്നതിന് മുമ്പ് പോർച്ചുഗൽ താരം മാഞ്ചസ്ററർ യുണൈറ്റഡ് വിട്ടു.
പ്രീമിയര്‍ ലീഗ് വിട്ട് മറ്റെവിടേക്ക് മാറിയാലും വിലക്ക് ബാധകമാണെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ലോകകപ്പില്‍ വിലക്ക് ബാധകമായിരുന്നില്ല. എന്നാൽ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അല്‍ നസറിന്റെ മത്സരങ്ങള്‍ റൊണാള്‍ഡോയ്ക്ക് നഷ്ടമാവും. ജനുവരി 21 ന് എത്തിഫാക്കിനെതിരായ ഹോം മാച്ചായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനായുളള അരങ്ങേറ്റ മത്സരം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാലിപ്പോൾ ലോകകപ്പിന് ശേഷം റൊണാൾഡോ-മെസി മത്സരത്തിനുളള അരങ്ങാണ് 19 റിയാദിൽ ഒരുങ്ങുന്നത്.
The ticket bid for Cristiano Ronaldo’s Saudi football debut receives a massive response. Ronaldo will make his debut in a match against PSG’s Lionel Messi, Kylian Mbappe, and Neymar. Turki Al-Sheikh, head of the Saudi General Entertainment Authority, launched the charity bid. One lucky person who wins the bid will get VIP access to the stadium.