ടെലികോം ഓപ്പറേറ്റർമാർക്ക് 5G കോർ നെറ്റ്‌വർക്ക് നവീകരണം നൽകുന്നതിനായി കൈകോർക്കാൻ മൈക്രോസോഫ്റ്റും, ടെക് മഹീന്ദ്രയും.
പങ്കാളിത്തത്തിലൂടെ, ടെലികോം ഓപ്പറേറ്റർമാർക്ക് 5G കോർ ഉപയോഗങ്ങൾ നൽകാനും ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എഡ്ജ് കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IOT) എന്നിവയിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും.

സംയുക്തപ്രവർത്തനം

ടെലികോം ഓപ്പറേറ്റർമാരെ അവരുടെ നെറ്റ്‌വർക്കുകളുടെ മുഴുവൻ സാധ്യതകളും തിരിച്ചറിയാനും, ഉപഭോക്താക്കൾക്ക് നൂതനവും വേ​ഗത്തിലുള്ളതുമായ സേവനങ്ങൾ നൽകാനും അവരുടെ ESG പ്രതിബദ്ധതകൾ നിറവേറ്റാനും സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സി പി ഗുർനാനി വ്യക്തമാക്കി. ഇതു കൂടാതെ, ക്ലൗഡ് സാങ്കേതികവിദ്യകളുടെ ശക്തി പ്രയോജനപ്പെടുത്തി ഹരിതവും സുരക്ഷിതവുമായ നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് തുടങ്ങിയവയ്ക്കെല്ലാം ടെക് മഹീന്ദ്രയുടേയും, മൈക്രോസോഫ്റ്റിന്റേയും സംയുക്തപ്രവർത്തനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പങ്കാളിത്തം ​ഗുണകരമാകുന്നതെങ്ങനെ?

ടെലികോം വ്യവസായത്തിലെ ടെക് മഹീന്ദ്രയുടെ വൈദഗ്ധ്യവും മൈക്രോസോഫ്റ്റ് ക്ലൗഡിന്റെ സാധ്യതകളും സമന്വയിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. ടെലികോം ഓപ്പറേറ്റർമാരെ പിന്തുണയ്ക്കുന്നതിനായി ടെക് മഹീന്ദ്ര അതിന്റെ കഴിവ് വൈദഗ്ദ്ധ്യം, സമഗ്രമായ പരിഹാരങ്ങൾ, ‘നെറ്റ്‌വർക്ക് ക്ലൗഡ്ഫിക്കേഷൻ ആസ് എ സർവീസ്’, എഐഒപ്‌സ് തുടങ്ങിയ മാനേജ്‌ഡ് സേവന ഓഫറുകൾ എന്നിവയിൽ സഹായിക്കും. ഉദാഹരണത്തിന്, AIOpd ഉപയോഗിച്ച്, നെറ്റ്‌വർക്ക് പ്രവർത്തന പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നതിന് ഓപ്പറേറ്റർമാർക്ക് വലിയ ഡാറ്റയും മെഷീൻ ലേണിംഗും സംയോജിപ്പിക്കാൻ കഴിയും. അനോമലി ഡിറ്റക്ഷൻ പോലുള്ള പ്രവർത്തനങ്ങൾക്ക് ഇത് ഉപയോഗിക്കാം.

Tech majors Microsoft and Tech Mahindra will work together to provide 5G core network modernisation for telecom operators. The partnership will help telecom operators provide 5G core uses and modernise, optimise, and secure business operations. Aligned with Tech Mahindra’s NXT. NOWTM framework which aims to enhance the human-centric experience, the partnership will let telecom operators meet customer requirements in augmented reality (AR), virtual reality (VR), edge computing, and the internet of things (IoT).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version