സങ്കീർണ്ണമായ പാറ്റേണുകൾ, രൂപകല്പനകൾ ഇവയിലൂടെ ഇസ്ലാമിക് ഇല്യൂമിനേഷൻ ആർട്ടിൽ മായാജാലം തീർത്ത ഷാദിയ മുഹമ്മദ്
ഇസ്ലാമിക മതഗ്രന്ഥമായ ഖുർആന്റെ മുഖചിത്രം അലങ്കരിക്കുന്ന വിവിധ പാറ്റേണുകളിലും അലങ്കാരങ്ങളിലും സമ്പന്നമായ സൗന്ദര്യാത്മക സവിശേഷതകൾ കാണാം. ഈ സങ്കീർണ്ണമായ പാറ്റേണുകൾ, രൂപകല്പനകൾ എന്നിവയാണ് ഇസ്ലാമിക് ഇല്യൂമിനേഷന്റെ പ്രത്യേകത. ഇവിടെയാണ് 24 കാരിയായ ഷാദിയ മുഹമ്മദ് തന്റെ മായാജാലം കാണിക്കുന്നത്.
ഷാദിയയുടെ ജീവിതം കലയുമായി ഉൾച്ചേർന്ന് കിടക്കുന്നതാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം പരമ്പരാഗത കലകൾ, പ്രത്യേകിച്ച് ഇസ്ലാമിക് ഇല്യൂമിനേഷൻ ആർട്ടിൽ പുതുവഴികൾ തേടാൻ ഷാദിയ തീരുമാനിച്ചു. ലണ്ടനിൽ നിന്ന് ട്രഡീഷണൽ ആർട്ട്സിൽ ബിരുദാനന്തര ബിരുദം നേടിയ ഷാദിയ അവിടെ വച്ചാണ് ഇല്യൂമിനേഷൻ ആർട്ടാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത്. ഇസ്ലാമിക് ഇല്യൂമിനേഷൻ ആർട്ടിന്റെ മഹത്വവും സമ്പത്തും നിരവധി കലാകാരന്മാരെ ആകർഷിച്ചിട്ടുണ്ട്, ഈ ശൈലി അടുത്തിടെയാണ് നമ്മുടെ നാട്ടിൽ ജനപ്രിയമായത്.
ഖുർആനിന്റെയും മറ്റ് കൈയെഴുത്തുപ്രതികളുടെയും പേജുകൾ അലങ്കരിക്കാൻ ചരിത്രപരമായി ഉപയോഗിച്ചിട്ടുള്ള രൂപങ്ങളും പാറ്റേണുകളും കലാസൃഷ്ടികളും ഇസ്ലാമിക് ഇല്യൂമിനേഷൻ ഉൾക്കൊള്ളുന്നു. തുടക്കത്തിൽ, ഓയിൽ പെയിന്റിംഗ്, മെറ്റൽ എംബോസിംഗ്, ഗ്ലാസ് പെയിന്റിംഗ്, മൺപാത്രങ്ങൾ, മാർബിളിംഗ് തുടങ്ങി നിരവധി മാധ്യമങ്ങൾ ഷാദിയ പരീക്ഷിച്ചു.
ഇസ്ലാമിക് ഇല്യൂമിനേഷൻ വർക്കുകൾക്കായി, 24 കാരറ്റ് സ്വർണവും ഹാൻഡ്മെയ്ഡ് പെയിന്റും ഉപയോഗിക്കുന്നു.
6 മാസം വരെയെടുത്താണ് പല സൃഷ്ടികളും പൂർത്തീകരിക്കുന്നത്. ജ്യോമെട്രി അധിഷ്ഠിതമായ ഡിസൈനുകളാണിത്. വാൾ ആർട്ടായും ഇത് ഉപയോഗിക്കാനാകുമെന്ന് ഷാദിയ പറയുന്നു.
Rich aesthetic features can be found in the various patterns and decorations that adorn the frontispiece of the Islamic religious scripture Quran and other manuscripts. Islamic illumination art is characterised by the adaptation and development of these complicated patterns, floral designs, and elaborate motifs in accordance with the artist’s sensibility. This is where 24-year-old Shadiya Mohammed works her magic.