ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്സിനെ രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുത്തു. ഏറ്റെടുക്കലിനുശേഷം, രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡിന്റെ 100 ശതമാനം സബ്സിഡിയറിയായി റിവോൾട്ട് മോട്ടോഴ്സ് മാറിയെന്ന് കമ്പനി അറിയിച്ചു.
ഏറ്റെടുക്കൽ പൂർണ്ണം
2022 ഒക്ടോബറിൽ രത്തൻ ഇന്ത്യ റിവോൾട്ട് മോട്ടോഴ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കുക ലക്ഷ്യമിട്ട് റിവോൾട്ട് മോട്ടോഴ്സിന്റെ 33.84% ഓഹരികൾ ഏറ്റെടുത്തിരുന്നു. 30 ഡീലർഷിപ്പുകളുമായി രാജ്യത്തുടനീളം സാന്നിധ്യമുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് റിവോൾട്ട് മോട്ടോഴ്സ്. റിവോൾട്ടിന്റെ മുൻനിര മോഡൽ RV400 ബൈക്കിന് വിപണിയിൽ മികച്ച ഡിമാൻഡാണുള്ളത്. ഇടപാട് സംബന്ധിച്ച കൂടുതൽ സാമ്പത്തിക വിശദാംശങ്ങളൊന്നും രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് വെളിപ്പെടുത്തിയിട്ടില്ല.
ശുഭപ്രതീക്ഷയിൽ റിവോൾട്ട്
റിവോൾട്ട് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഇവി ബൈക്കുകളിൽ ഒന്നാണ്. അതിന്റെ സാങ്കേതികത, ചെലവ്, ബിൽഡ് ക്വാളിറ്റി, പെർഫോമൻസ് തുടങ്ങിയ കാര്യങ്ങളിലെല്ലാം വാഹനം ലോകോത്തര നിലവാരം പുലർത്തുന്നുവെന്ന് ഓഹരി മുഴുവനും സ്വന്തമാക്കിയതിനു ശേഷം ഔദ്യോഗികമായി സംസാരിച്ച റത്തൻ ഇന്ത്യ എന്റർപ്രൈസസ് ചെയർപേഴ്സൺ അഞ്ജലി രത്തൻ പറഞ്ഞു. ഹരിയാനയിലെ റിവോള്‍ട്ടിന്റെ നിര്‍മാണ പ്ലാന്റിലാണ് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഉത്പാദനം നടക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്ത് 29 ഡീലര്‍ഷിപ്പുകൾ കമ്പനിയ്ക്കുണ്ട്. റിവോള്‍ട്ട് മോട്ടോർസിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തങ്ങള്‍ സജ്ജരാണെന്നും രത്തന്‍ ഇന്ത്യ ചെയര്‍പേഴ്സണ്‍ അഞ്ജലി രത്തന്‍ കൂട്ടിച്ചേർത്തു.
Revolt Motors has become a subsidiary of RattanIndia Enterprise Ltd. RattanIndia has acquired 100 per cent of Revolt Motors’ shareholdings. Revolt Motors is the highest-selling electric bike in India.