ഗ്രാമീണ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, പ്രജ്ജ്വല ചലഞ്ച് എന്ന പേരിൽ കേന്ദ്രസർക്കാർ അഖിലേന്ത്യാ മത്സരം സംഘടിപ്പിക്കുന്നു. 2023 ജനുവരി 31 ആണ് ഗ്രാമവികസന മന്ത്രാലയം നേതൃത്വം നൽകുന്ന പ്രജ്ജ്വല ചലഞ്ചിന് അപേക്ഷിക്കാനുള്ള അവസാന തീയതി.
രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രജ്ജ്വല ലക്ഷ്യമിടുന്നുണ്ട്. വ്യക്തികൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, സർക്കാരിതര സ്ഥാപനങ്ങൾ, സ്വാശ്രയ സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, കർഷക ഉൽപാദക സംഘടനകൾ എന്നിവർക്ക് https://www.prajjwalachallenge.com/apply എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
വിജയികളെ 2023 മാർച്ച് 8ന് പ്രഖ്യാപിക്കും.
2 ലക്ഷം ഗ്രാന്റ്, മെന്ററിംഗ് പിന്തുണ
അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന പത്ത് ആശയങ്ങൾ ആദ്യം ജൂറിക്ക് മുന്നിൽ അവതരിപ്പിക്കും. ഇവരിൽ ഏറ്റവും മികച്ച അഞ്ച് പേർക്ക് 2 ലക്ഷം രൂപ വീതം ഗ്രാന്റ് ലഭിക്കും. ആശയങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന്, ദാരിദ്ര്യ നിർമ്മാർജ്ജന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വിജയികൾക്ക് വിദഗ്ധോപദേശവും നൽകും. 2022 ഡിസംബർ 25ന് ആരംഭിച്ച ചലഞ്ചിലേക്ക് നിരവധി അപേക്ഷകളാണ് എത്തുന്നത്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ചലഞ്ച്, ഗ്രാമീണ മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും സംരംഭങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ നൽകുന്നത്.
Related Tags: Women Entrepreneurs | Women Empowerment | Women Startups
The Central Government is holding the Prajjwala Challenge, an all-India competition, with the goal of uplifting rural women. Prajjwala also seeks to advance concepts that would strengthen the rural economy of the nation. The Ministry of Rural Development’s Prajjwala Challenge has a deadline for applications of January 31, 2023. Anyone can apply at https://www.prajjwalachallenge.com/application, including individuals, students, educational institutions, startups, businesses, non-governmental organisations, self-help organisations, and community groups. On March 8, 2023, the winners will be declared.