2023 ഓട്ടോ എക്സ്പോയിൽ 200 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ബൈക്ക് പ്രദർശിപ്പിച്ച് ഇവി സ്റ്റാർട്ടപ്പ് DEVOT മോട്ടോഴ്‌സ്. 9.5 കിലോവാട്ട് ശേഷിയുള്ള മോട്ടോറിൽ പ്രവർത്തിക്കുന്ന, ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് ബൈക്കാണ് സ്റ്റാർട്ടപ്പ് പ്രദർശിപ്പിച്ചത്

2023 ഓട്ടോ എക്സ്പോയിൽ തിളങ്ങി ജോധ്പൂരിൽ നിന്ന് ഒരു ഇലക്ട്രിക്ക് ബൈക്ക് |Auto Expo 2023| |EV|

ഒറ്റച്ചാർജ്ജിൽ 200 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന ബൈക്ക്, മൂന്നു മണിക്കൂർ സമയം കൊണ്ട് പൂർണ്ണമായും ചാർജ്ജ് ചെയ്യാൻ സാധിക്കും. ദൈനംദിന യാത്രകൾക്കും, ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ വാഹനത്തിന്റെ പരമാവധി വേ​ഗത 120 കിലോമീറ്ററാണ്. റൈഡറുടെ സൗകര്യാർത്ഥം, ടിഎഫ്‌ടി സ്‌ക്രീൻ, ആന്റി തെഫ്റ്റ് സൗകര്യത്തോടു കൂടിയ കീലെസ് സിസ്റ്റം, ടൈപ്പ് 2 ചാർജിംഗ് പോയിന്റ് തുടങ്ങി നൂതന സവിശേഷതകളോടെയാണ് ബൈക്ക് വരുന്നത്. 2023 പകുതിയോടെ ബൈക്ക് ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2019ൽ സ്ഥാപിതമായ DEVOT Motors, രാജസ്ഥാനിലെ ജോധ്പൂർ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

ഡിവോട്ടിന്റെ പരിസ്ഥിതി സുസ്ഥിര ലക്ഷ്യങ്ങൾ

പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗം തേടുന്നവർക്ക് കാര്യക്ഷമവും, പ്രായോഗികവുമായ ഓപ്ഷനായിരിക്കും DEVOT ഇലക്ട്രിക് ബൈക്ക്. സ്റ്റാർട്ടപ്പിന്റെ റിസർച്ച് ഡെവലപ്മെന്റ് സെന്റർ ബ്രിട്ടനിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു ഡെവലെപ്മെന്റ് സെന്ററും കമ്പനിക്കുണ്ട്. ബൈക്കിന്റെ സുഗമമായ നിർമാണം ഉറപ്പാക്കാൻ കമ്പനി ശക്തമായ ഒരു വിതരണ അടിത്തറയും വികസിപ്പിച്ചെടു ത്തിട്ടുണ്ട്. ടാങ്കും, സൈഡ് കവർ പാനലുകൾക്കുമുള്ള ആകർഷകമായ നിറങ്ങളോടെയാണ് ഇലക്ട്രിക് ബൈക്ക് എത്തുന്നത്. ശക്തമായ പെർഫോമൻസിനു പുറമേ, പരിസ്ഥിതി സുസ്ഥിരത ലക്ഷ്യമിട്ടാണ് ഡിവോട്ട് ബൈക്ക് തയാറാക്കിയത്. അതുകൊണ്ടു തന്നെ പരമ്പരാഗത പെട്രോളിയം അധിഷ്ഠിത മോട്ടോർ ബൈക്കുകൾക്ക് ഒരു ബദലാണ് ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്ന് പറയാം.

Jodhpur-based EV startup DEVOT Motors unveiled the prototype of its electric bike at the 2023 Auto Expo. The bike can achieve a range of 200 kilometres on a single charge. It delivers a maximum speed of 120 kmph

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version