IIT പാലക്കാട് Samarth Maha Utsav എന്ന ദേശീയ മത്സരം സംഘടിപ്പിക്കുന്നു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ Technology IHub Foundation സംഘടിപ്പിക്കുന്ന മത്സരത്തിൽ പുനരുപയോഗ ഊർജ, സുരക്ഷാ മേഖലയിലെ ഇന്നവേറ്റേഴ്സ്, സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിന് 2 കോടി രൂപ വാഗ്ദാനം ചെയ്യുന്നു. ഈ പ്രോഗ്രാമിലൂടെ, IPTIF, വൻതോതിലുള്ള വാണിജ്യവൽക്കരണത്തിനുള്ള പ്രോട്ടോടൈപ്പും ബിസിനസ് പ്ലാനും ഉള്ള മത്സരാർത്ഥികൾക്ക് ഫണ്ടിംഗ് നൽകും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ വിശദാംശങ്ങളും പരിശോധിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം – tinyurl.com/Samarth-Maha-Utsav.
അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 31 ആണ്.
- മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഊർജ്ജ, സുരക്ഷാ മേഖലകളിൽ മികച്ച പരിഹാരങ്ങൾ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ഊർജ്ജ മേഖലയിൽ, ഉയർന്ന കാര്യക്ഷമതയും ഊർജ്ജ സാന്ദ്രതയും, ലാഭകരവും, ഉപയോഗിക്കാൻ സുരക്ഷിതവുമായ, കൂടുതൽ പരിസ്ഥിതി സൗഹൃദ ഊർജ്ജ പരിഹാരങ്ങൾ പ്രതീക്ഷിക്കുന്നു.
- നൂതനത, സാങ്കേതിക മികവ്, സോഷ്യൽ ഇംപാക്ട്, സ്കേലബിലിറ്റി, വാണിജ്യപരമായ സാധ്യതകൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ടീം സമർപ്പിക്കുന്ന നൂതനാശയങ്ങൾ വിലയിരുത്തുക.
Related Tags: Innovation | Automobile Innovation | Student Innovation
To encourage start ups and Innovators IIT Palakkad Technology Hub is offering Rs 2 cr for innovation in Renewable Energy and Safety