ദൈനംദിന ജീവിത പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിച്ചുകൊണ്ട് എങ്ങനെ ഒരു സംരംഭമാക്കി വളർത്താമെന്ന് കാണിച്ച് തരികയാണ് കെ-ഡിസ്ക് ആവിഷ്കരിച്ച YIP.
നാടിന്റെ വികസനത്തിൽ വിദ്യാർത്ഥികളെയും പങ്കാളികളാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) രൂപം നൽകിയ സംരംഭമാണ് YIP എന്ന Young Innovators Programme.
ലോകം അതിവേഗം പുരോഗമിക്കുമ്പോൾ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് YIP ലക്ഷ്യമിടുന്നത്. ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്ക് എന്ന മുദ്രവാക്യത്തിലൂടെ വിദ്യാർത്ഥികളിൽ നിന്ന് നൂതന ആശയങ്ങൾ കണ്ടെത്തിനാടിന്റെ സർവ്വ മേഖലയിലും വികസനം ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ ഇതിനോടകം ഒട്ടനവധി വിദ്യാർത്ഥികൾ ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൃഷി, ഊർജ സംരക്ഷണം, കുടിവെള്ളം, വൈദ്യശാസ്ത്രം, കുട്ടികളുടെ പ്രശ്നങ്ങൾ തുടങ്ങി നിത്യജീവിതത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമേകുന്ന നിരവധി കണ്ടുപിടിത്തങ്ങളാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾ നടത്തിയത്.
കേരളത്തിലെ കർഷകരുടെ ഒരു വലിയ തലവേദനയായ കുളവാഴ പ്രശ്നത്തെ വൈ ഐ പി യിൽ പങ്കെടുത്ത് പരിഹരിച്ചത് ആലപ്പുഴയിൽ
SD കോളജിലെ ഗവേഷക വിദ്യാർത്ഥിയായ അനൂപ് കുമാറും ടീമുമാണ്. വളരെയധികം കായികാധ്വാനം ആവശ്യമായുള്ള ഒരു തൊഴിൽ
മേഖലയാണ് കൃഷി. ആ കാർഷിക മേഖലയെ കുറച്ചുകൂടി ലളിതമാക്കുവാൻ ഒന്നിൽ കൂടുതൽ ആവശ്യങ്ങൾക്കായി കർഷകർക്ക് ഉപയോഗിക്കുവാൻ കഴിയുന്ന Multipurpose Agricultural vehicle എന്ന ആശയവുമായി YIP പ്ലാറ്റ്ഫോമിൽ എത്തിയത് കോഴിക്കോട് ജില്ലയിലെ സികെജി മെമ്മോറിയൽ എച്ച്.എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥി അദ്വൈത് ആയിരുന്നു. റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ഹെർബൽ കൊതുക് നാശിനി എന്ന ആശയം അവതരിപ്പിച്ചത് അനുരൂപയായിരുന്നു. കേരള യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് വിഭാഗത്തിലെ റിസർച്ച് സ്കോളർ ആണ് അനുരൂപ. വാഹന മോഷ്ടാക്കളെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് റിജു തോമസും ടീമും വൈ.ഐ.പിയുടെ സഹായത്തോടെ ഫിംഗർപ്രിന്റ് ബൈക്ക്സ്റ്റാർട്ടർ എന്ന ആശയം സാക്ഷാത്കരിച്ചത്. ഇതുപോലെ ഒട്ടനവധി വിദ്യാർത്ഥികളാണ് വൈ.ഐ.പി പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ ആശയങ്ങളെ പ്രായോഗികതലത്തിലെത്തിച്ചത്.
സ്വന്തമായി ആശയങ്ങളുള്ള 13 – 37 വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ ടീമുകൾക്കാണ് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ അവസരം ലഭിക്കുകയെന്ന് – കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണൻ പറയുന്നു. 2018 ൽ കേരളത്തിൽ തുടക്കം കുറിച്ച പദ്ധതി മറ്റ് സംസ്ഥാനങ്ങൾക്കും ഇതിനോടകം മാതൃകയായി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ആശയങ്ങൾ അവതരിപ്പിക്കുവാനും, നിർദ്ദേശകരെ തിരഞ്ഞെടുക്കാനുമൊക്കെ വൈ. ഐ. പിയിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും. ഉന്നത യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവരെയാണ് വിദ്യാർത്ഥികൾക്കുള്ള മെന്ററായി കെ-ഡിസ്ക് നൽകുന്നത്.
ദൈനംദിന ജീവിത പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിച്ചുകൊണ്ട് എങ്ങനെ ഒരു സംരംഭമാക്കി വളർത്താമെന്ന് കാണിച്ച് തരികയാണ് കെ-ഡിസ്ക് ആവിഷ്കരിച്ച YIP.തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രോജെക്ടിന് ജില്ലാതലത്തിൽ 25000 രൂപയും സംസ്ഥാന തലത്തിൽ 50000 രൂപയുമാണ് സമ്മാനമായി നൽകുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രോജെക്ടിന് ജില്ലാതലത്തിൽ 25000 രൂപയും സംസ്ഥാന തലത്തിൽ 50000 രൂപയുമാണ് സമ്മാനമായി നൽകുന്നത്. പ്രോജക്ടിനുള്ള ഫണ്ടിംഗ് ഇതിനു പുറമെയാണ്. സ്ക്കൂൾതലത്തിലെ പരിപാടി കെ-ഡിസ്ക്കും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് വൈ ഐ പി ശാസ്ത്രപഥം എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. ഇപ്പോൾ ഈ വിഭാഗത്തിൽ ഐഡിയകൾ
സ്വീകരിക്കുന്നു. വിശദ വിവരങ്ങൾക്ക് https://yip.kerala.gov.in/ സന്ദർശിക്കുക
Young Innovators Program (YIP) is an initiative of the Kerala Development and Innovation Strategic Council (K-DISC) that involves the students in the development of the country. YIP aims to ensure the sustainable development of our country as the world progresses rapidly.