ലോജിസ്റ്റിക് വ്യവസായത്തിൽ മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിന് യുവ തൊഴിലന്വേഷകരെ പ്രാപ്തരാക്കുന്നതിനായി ലോജിസ്റ്റിക് സ്റ്റാർട്ടപ്പ് ഡെൽഹിവെരി ( Delhivery) ഡെൽഹിവെരി ട്രെയിനിംഗ് ആൻഡ് റിക്രൂട്ട്മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. എൻട്രി, മിഡ്-ലെവൽ ഓപ്പറേഷൻ റോളുകളിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഗ്യാരണ്ടീഡ് ജോലികൾ പ്രോഗ്രാം ഉറപ്പാക്കുന്നു.
പദ്ധതിയുടെ ഭാഗമായി, കമ്പനി 2023 ഫെബ്രുവരി 19-ന് ഒരു ദേശീയ പ്രവേശന പരീക്ഷ സംഘടിപ്പിക്കും. 22നും 32നും ഇടയിൽ പ്രായമുള്ള,10 അല്ലെങ്കിൽ 12ാം ക്ലാസ് പൂർത്തിയാക്കിയവർ, ഡിപ്ലോമ ഹോൾഡർമാർ, അടിസ്ഥാന ഇംഗ്ലീഷ് വായന, എഴുത്ത് എന്നിവ അറിയുന്നവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇതിനായി അപേക്ഷിക്കാം.
ലോജിസ്റ്റിക്സിൽ മികച്ച കരിയർ
സോഫ്റ്റ്വെയർ ടൂളുകൾ, സോഫ്റ്റ് സ്കിൽസ്, പീപ്പിൾ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പരിശീലനം തിയറി, പ്രാക്ടിക്കൽ സെഷനുകൾ അടങ്ങിയതാണ്. പരിശീലനം പൂർത്തിയാക്കിയ ശേഷം, രാജ്യത്തുടനീളമുള്ള ഡൽഹിവേരി കേന്ദ്രങ്ങളിലേയ്ക്ക് ഓപ്പൺ മാനേജർ റോളുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ഓൺബോർഡ് ചെയ്യും. ഗംഗാനഗർ, ഉജ്ജയിൻ, കുറൂർ, പുരുലിയ, ശ്രീനഗർ എന്നിവയുൾപ്പെടെ 25 ത്രീ, ടൂ ടയർ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഗുരുഗ്രാമിൽ നടക്കുന്ന അഞ്ചാഴ്ചത്തെ പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കും.
Popular logistics startup Delhivery has started a training programme to empower job seekers. The Delhivery Training and Recruitment Programme will help youngsters build a career in the industry by employing them in entry and mid-level operational roles at Delhivery’s facilities. As part of the initiative, the company will organise a national entrance examination on February 19, 2023.