ഭാവിയിലെ ഇലക്ട്രിക് സ്പോർട്സ് കാറുകളേയും ഇരുചക്രവാഹനങ്ങളെയും പരിചയപ്പെടുത്തുന്ന മോട്ടോർ വകുപ്പിന്റെ ഇവോൾവ് 2023 തിരുവനന്തപുരത്ത്
56 ലക്ഷത്തിന്റെ മിനികൂപ്പറും 1.32 കോടിയുടെ ഇലക്ട്രിക് ബി.എം.ഡബ്ല്യൂവും ഒറ്റച്ചാർജിൽ 500 കിലോമീറ്റർ ദൂരം ഓടാൻ കഴിയുന്ന കാറുകളും അഞ്ചുലക്ഷം കിലോമീറ്റർവരെ ബാറ്ററി വാറണ്ടി ലഭിക്കുന്നകാറുകളും മേളയിലുണ്ട്. ടാറ്റായുടെ ഇലക്ട്രിക് വാഹനങ്ങളുണ്ട്, കിയ മുതൽ BYD വരെയുള്ള ഇ-വാഹനമേഖലയിലെ വമ്പൻമാരെല്ലാം പുത്തൻ മോഡലുകൾ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
ഭാവിയിലെ ഇലക്ട്രിക് സ്പോർട്സ് കാറുകളേയും ഇരുചക്രവാഹനങ്ങളെയും പരിചയപ്പെടുത്തുന്ന മോട്ടോർ വകുപ്പിന്റെ തൈക്കാട് പൊലീസ് മൈതാനത്തെ ഇവോൾവ് 2023 ഇ-വാഹന പ്രദർശനത്തിലാണ് ന്യൂജനറേഷൻ ഹരിത ഇന്ധന വാഹനങ്ങൾ എത്തിയത്. ഇ-വാഹനങ്ങളുടെ സാദ്ധ്യതകളെക്കുറിച്ച് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. 20 ൽ അധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും മേളയിലുണ്ട്
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരുമൊക്കെ സ്വന്തമാക്കിയ മിനി കൂപ്പർ ഇലക്ട്രിക് കാറിനെ ഒന്നടുത്തു കാണാൻ ആയിരുന്നു മേളയിലെ ജനത്തിരക്ക്. കേട്ടറിഞ്ഞവർ ഈ വാഹനങ്ങൾ കാണുവാൻ എത്തുകയായിരുന്നു. 1.60 കോടി രൂപ വിലയുളള പോർഷെ കാറിൽ ഇരുന്നു നോക്കണോ? അതിനും ഇവിടെ സംവിധാനം ഒരുക്കിയിരുന്നു.
56 ലക്ഷത്തിന്റെ മിനികൂപ്പറും 1.32 കോടിയുടെ ഇലക്ട്രിക് ബി.എം.ഡബ്ലവും പോർഷെയും ഉൾപ്പടെ വമ്പൻ ഇലക്ട്രിക് വാഹന നിരയായിരുന്നു മോട്ടോർ വാഹന വകുപ്പ് ഒരുക്കിയത്. ഇന്ധന വില താങ്ങാനാകാത്ത ഇടത്തരം കുടുംബങ്ങൾക്ക് ചേരുന്ന ചെറുകാറുകളും മേളയിലുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾ കാണാൻ എത്തുന്നവരുടെ സംശയങ്ങൾ തീർക്കുവാനും ഇവിടെ പ്രതിനിധികളുണ്ട്. തുടർച്ചയായി ചാർജിംഗ് വേണ്ടിവരുമെന്ന് പേടിച്ച് ഇ-വാഹനങ്ങളിൽ നിന്നും പിന്തിരിഞ്ഞവർക്ക് അവരുടെ സംശയങ്ങളും മേളയിൽ വച്ച് തീർത്തു നൽകുന്നുണ്ട്. ഒറ്റച്ചാർജിൽ 500 കിലോമീറ്റർ ദൂരം ഓടാൻ കഴിയുന്ന കാറുകളും അഞ്ചുലക്ഷം കിലോമീറ്റർവരെ ബാറ്ററി വാറണ്ടി ലഭിക്കുന്ന കാറുകളും മേളയിലുണ്ട്.
മാസം 1500 രൂപയ്ക്ക് മുകളിൽ പെട്രോളിന് ചെലവഴിക്കുന്നവർ ഇവയിലേക്ക് മാറുന്നത് ലാഭകരമായിരിക്കുമെന്ന് ഇ-മൊബിലിറ്റി മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഒന്നോ രണ്ടോവർഷം കൊണ്ട് മുടക്ക് മുതൽ ഇന്ധന ലാഭമായി തിരികെ ലഭിക്കും.
Electric Mini Cooper worth 56 lakhs , 1.32 crores worth BMW,and vehicles with battery warranties up to 5 lakh kilometres were at the fair. All the industry titans, from Kia to BYD, have brought new models to the event, along with Tata’s electric vehicles. Future electric sports cars and two-wheelers were unveiled at the Evolve 2023 E-Vehicle Exhibition at Thycaud Police Ground. The exhibition has been established by the Department of Motor Vehicles to inform consumers about the benefits of electric vehicles. The fair also features more than 20 electric vehicles.