ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് നൂതന സാങ്കേതിക വിദ്യകളോടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചു
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായ സ്റ്റാർട്ടപ്പ് ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് (Hindustan EV Motors) നൂതന സാങ്കേതിക വിദ്യകളോടെ തങ്ങളുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ (EV) വിപണിയിൽ അവതരിപ്പിച്ചു. അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി (Landi Lanso) സഹകരിച്ചാണ് ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമിക്കുന്നത്. ഫ്ളാഷും ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉള്ള ഫാസ്റ്റ് ചാർജിംഗ് ബാറ്ററികളോടെയാണ് പുതിയ വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
ലാൻഡി ലാൻസോ ഇ-ബൈക്ക് (Landi Lanzo e-bike), ലാൻഡി ഇ-ഹോഴ്സ് (Landi E-Horse), ലാൻഡി ലാൻസോ ഇ-സ്കൂട്ടർ (Landi Lanzo e-scooter), ലാൻഡി ഈഗിൾ ജെറ്റ് (Landi Eagle Jet) എന്നിവ വാഹനങ്ങളിൽ ഉൾപ്പെടുന്നു.
നാല് മാസത്തിനകം രണ്ട് മോഡലുകളും വിപണിയിലെത്തുമെന്ന് ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിജു വർഗീസ് പറഞ്ഞു. നിലവിലുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ലാൻഡി ലാൻസോ Z സീരീസ് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചിട്ടുളളഥ്. വാഹൻ പരിവാഹൻ പോർട്ടലിലും ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
ഏറ്റവും നൂതനമായ ഇവി സാങ്കേതിക വിദ്യയാണ് ലാൻഡിലാൻസോ ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ സാധാരണയായി നേരിടുന്ന അമിത ചാർജിംഗ് സമയം, രണ്ടോ മൂന്നോ വർഷത്തിനുശേഷം വരുന്ന ബാറ്ററി മാറ്റൽ, തീപിടിത്തം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് ലാൻഡി ലാൻസോ ബൈക്കുകളും സ്കൂട്ടറുകളും വിപണിയിലെത്തുന്നത്.
ഇതിന്റെ അഞ്ചാം തലമുറ ലിഥിയം ടൈറ്റനേറ്റ് ഓക്സിനാനോ (Lithium Titanate Oxinano) ബാറ്ററി പാക്ക് 5 മുതൽ 10 മിനിറ്റിനുളളിൽ ചാർജ് ചെയ്യാം. ഇന്ത്യയിലാദ്യമായി ഫ്ലാഷ് ചാർജിങ് സംവിധാനമുള്ള ഇലക്ട്രിക് വാഹനം വിപണിയിലെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചാം തലമുറ ലിഥിയം ടൈറ്റനേറ്റ് ഓക്സിയാനോ സെല്ലുകൾ 15-25 വർഷം വരെ ബാറ്ററി ലൈഫ് ഉറപ്പാക്കും. പ്രതിമാസം 850 മുതൽ 1500 വരെ വാഹനങ്ങൾ നിർമിക്കാനുള്ള ശേഷി സ്റ്റാർട്ടപ്പിന്റെ കൊച്ചിയിലെ നിർമാണ യൂണിറ്റിനുണ്ട്. ഇലക്ട്രിക് ബസ്, എസ്യുവി, മിനി കാർ എന്നിവയുടെ നിർമാണം ആരംഭിക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി കമ്പനി സംസ്ഥാനത്ത് ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇതിനായി 120 കോടി രൂപ നിക്ഷേപം നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Hindustan EV Motors, a startup that is part of the Kerala Startup Mission, has launched its new electric two-wheeler (EV) with innovative technologies. Hindustan EV Motors manufactures electric two-wheelers in collaboration with the American company Landi Lanso.