കണ്ടന്റ് ക്രിയേറ്റർമാർക്കായ HP പുതിയ Envy x360 15 ലാപ്ടോപ്പുകൾ പുറത്തിറക്കി. മികച്ച ഇൻ-ക്ലാസ് ഡിസ്പ്ലേയിലൂടെയും ഉയർന്ന-പ്രകടനക്ഷമതയിലൂടെയും സർഗ്ഗാത്മകതയെയും ആവിഷ്കാരത്തെയും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ഇത് സൃഷ്ടാക്കളെ പ്രാപ്തരാക്കുമെന്ന് HP പറയുന്നു
മികച്ച ഡിസ്പ്ലേയും ശക്തമായ പ്രകടനവും പ്രവർത്തനക്ഷമമാക്കുന്നതിന് HP Envy x360 15, Intel Iris Xe ഗ്രാഫിക്സുമായി സംയോജിപ്പിച്ച 12th Gen Intel Core EVO i7 പ്രോസസറുമായാണ് വരുന്നത്. 15.6 ഇഞ്ച് OLED ടച്ച് ഡിസ്പ്ലേയും 360 ഡിഗ്രി ഹിഞ്ചും (Hinge) നൽകുന്ന ലാപ്ടോപ്പുകൾ ₹82,999 രൂപ പ്രാരംഭ വില മുതൽ ലഭ്യമാണ്.
ദീർഘനാളത്തെ ഉപയോഗത്തിലും colour accuracy നഷ്ടപ്പെടാതിരിക്കാൻ ഫ്ലിക്കർ-ഫ്രീ, ആന്റി-റിഫ്ലെക്ഷൻ സ്ക്രീൻ സഹായിക്കും. ഉപയോക്താക്കളുടെ കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് Eyesafe ഡിസ്പ്ലേയുണ്ട്. വേഗത്തിലുള്ള ആശയവിനിമയത്തിന് ഇമോജി കീബോർഡും പ്രൈവസിക്കായി ഓട്ടോ ഫ്രെയിം ടെക്നോളജി, AI നോയിസ് റിഡക്ഷൻ പോലുള്ള ഇന്റലിജൻസ് ഫീച്ചറുകളുളള 5MP IR ക്യാമറയും നൽകിയിട്ടുണ്ട്. സസ്റ്റയിനബിലിറ്റി പിന്തുടരുന്ന HPയുടെ ഈ ലാപ്ടോപ്പിൽ Ocean-bound plastic, റീസൈക്കിൾ ചെയ്ത അലുമിനിയവും അടങ്ങിയിരിക്കുന്നു. സ്ക്രോളിംഗ് കുറയ്ക്കാൻ 88 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതത്തിൽ സ്ക്രീൻ സജ്ജീകരിച്ചിരിക്കുന്നു.10 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നവയാണ് Envy x360 15 ലാപ്ടോപ്പുകൾ.
HP introduced its latest Envy x360 15 laptop series this week on Monday. Offering greater display and performance with a 15.6-inch OLED touchscreen up to a 12th Gen Intel Core EVO i7 processor integrated with Intel Iris Xe graphics.