മാനുവൽ സ്‌കാവെഞ്ചിംഗ് (Manual scavenging) നിയമവിരുദ്ധമാണെങ്കിലും ഇന്ത്യയിൽ അത് നിർബാധം തുടരുന്ന ഗുരുതരമായ ഒരു പ്രശ്നമാണ്. സർക്കാർ രേഖകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 330 പേരാണ് തോട്ടിപ്പണി മൂലം മരിച്ചത്.
തോട്ടിപ്പണിക്കാരുടെ പുനരധിവാസ പദ്ധതി ഒഴികെ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ ക്ഷേമം കണക്കിലെടുത്തുള്ള സർക്കാർ പദ്ധതികളോ നയങ്ങളോ ഇല്ല. ഇതിന് കാരണം Prohibition of Employment as Manual Scavengers and their Rehabilitation Act, 2013 മാനുവൽ സ്കാവഞ്ചിംഗ് നിയമവിരുദ്ധമായി കണക്കാക്കുന്നതിനാലാണ്.
ഭാവേഷ് നാരായണി (Bhavesh Narayani), ദിവാൻഷു കുമാർ (Divanshu Kumar), മൊയ്‌നക് ബാനർജി (Moinak Banerjee), ലിൻഡ ജാസ്‌ലിൻ (Linda Jasline) എന്നിവർ ചേർന്ന് 2020-ൽ ആരംഭിച്ച ചെന്നൈ ആസ്ഥാനമായുള്ള റോബോട്ടിക്‌സ് സ്റ്റാർട്ടപ്പ് Solinas മാനുവൽ സ്‌കാവെഞ്ചിംഗ് ഒഴിവാക്കി സിറ്റികൾ സ്മാർട്ട് ആക്കുന്ന റോബോട്ടുകളെ സൃഷ്ടിക്കുന്നു.
സംരംഭകർക്കായുള്ള റിയാലിറ്റി ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 2 ന്റെ (Shark Tank India Season 2) ഏറ്റവും പുതിയ എപ്പിസോഡിൽ സ്റ്റാർട്ടപ്പ് സ്ഥാപകർ തങ്ങളുടെ പ്രോഡക്ടുകൾ അവതരിപ്പിച്ചു. ഹാർഡ്‌വെയർ ഉപകരണങ്ങളും സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമും അടങ്ങുന്ന ഒരു മുഴുവൻ എൻഡ്-ടു-എൻഡ് വാട്ടർ സാനിറ്റേഷൻ മാനേജ്‌മെന്റ് സിസ്റ്റം സ്റ്റാർട്ടപ്പിനുണ്ട്. മാനുവൽ സ്കാവഞ്ചിംഗ് സംബന്ധിച്ച സ്ഥിതിഗതികൾ നേരിട്ട് പഠിച്ച ശേഷമാണ് അവർ ഇത് വികസിപ്പിച്ചെടുത്തത്. ഇത് തൊഴിലാളികൾക്ക് മലിനജല പൈപ്പുകളിലേക്കോ സെപ്റ്റിക് ടാങ്കുകളിലേക്കോ കയറി അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കും. ഷാർക്ക് ടാങ്ക് ഇന്ത്യ ഷോയിൽ, Anupam Mittal, Peyush Bansal എന്നിവരിൽ നിന്ന് 30 കോടി രൂപ മൂല്യനിർണ്ണയത്തിൽ മൂന്ന് ശതമാനം ഇക്വിറ്റിക്കായി 90 ലക്ഷം രൂപയുടെ നിക്ഷേപം സ്റ്റാർട്ടപ്പിന് ലഭിച്ചു.
15 മുതൽ 25 ലക്ഷം രൂപ വരെ വിലയുള്ള സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് പ്രോഡക്ടായ HomoSEP, മലിനജല, ജല പൈപ്പ് ലൈൻ പരിശോധന റോബോട്ട് Endobot എന്നിവയാണ് സിലോനാസിന്റെ രണ്ട് പ്രധാന പ്രോഡക്ടുകൾ. ബിൽറ്റ്-ഇൻ സോഫ്‌റ്റ്‌വെയർ ഒരു ഉപയോക്താവിനെ പൈപ്പുകളിൽ നിന്നുളള ഡാറ്റ രേഖപ്പെടുത്താൻ അനുവദിക്കുന്നു. ഡാറ്റ ഒരു ഡാഷ്‌ബോർഡിൽ കാണിക്കും, കൂടാതെ ഉപയോക്താവിന് പൈപ്പിനുള്ളിലെ ചോർച്ചയും തടസ്സങ്ങളും വിലയിരുത്താൻ കഴിയും. നിലവിൽ, സ്റ്റാർട്ടപ്പ് നിരവധി വ്യവസായങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
Manual scavenging is a serious issue in India although the practice is illegal in India. As per the government records, 330 people died in the last three years due to manual scavenging. Started by Bhavesh Narayani, Divanshu Kumar, Moinak Banerjee, and Linda Jasline in 2020, Chennai-based robotics startup Silonas creates robots that eliminate manual scavenging and thus build smart cities.