Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിലക്കയറ്റ ബഡ്ജറ്റ്: പ്രതീക്ഷകൾ തകർത്ത് കനത്ത നികുതി നിർദേശങ്ങൾ
Editor's Pick

വിലക്കയറ്റ ബഡ്ജറ്റ്: പ്രതീക്ഷകൾ തകർത്ത് കനത്ത നികുതി നിർദേശങ്ങൾ

News DeskBy News Desk3 February 2023Updated:3 February 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജനത്തിന്റെ നടുവൊടിയും ഇന്ധനവിലയിലും  കെട്ടിടനികുതിയിലും, വാഹന വിപണിയിലും വൈദ്യുതിയിലും കൈപൊള്ളി കേരളം

വിവിധ മേഖലകൾക്ക് വിഹിതം ഉറപ്പാക്കികൊണ്ടുള്ള  ബജറ്റിലെ പ്രഖ്യാപനങ്ങൾ നടത്തുമ്പോളും കേരളം ഉറ്റു നോക്കികൊണ്ടിരുന്നു, ഈ വകയിരുത്തലുകൾക്കു എവിടെ നിന്നും തുക കണ്ടെത്തുമെന്ന്?

ബജറ്റ് പ്രഖ്യാപനത്തിന്റെ അവസാനം പ്രഖ്യാപിച്ച നികുതി നിർദേശങ്ങൾ ഒടുവിൽ വ്യക്തമായ സൂചന നൽകിയിരിക്കുന്നു ഈ തുക എങ്ങിനെ കണ്ടെത്തുമെന്ന്.

2955  കോടിയുടെ അധിക വിഭവ സമാഹരണമാണ്  ഇങ്ങനെ ഈ ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.   

പൊതുജനജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേരളാ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ചുരുക്കം. ബജറ്റ് അവതരണം പൂർത്തിയായപ്പോൾ തന്നെ ഇതൊരു വിലക്കയറ്റ ബഡ്ജറ്റാണെന്ന ആരോപണവും ഉയർന്നു. പൊതുജനം  മുറുക്കി ഉടുക്കേണ്ടി  വരും എന്ന സൂചനയാണ് ബജറ്റ് നൽകുന്നത്. 

3000  കോടിയുടെ അധിക നികുതി വരുമാനമാണ് സർക്കാരിന്റെ ലക്‌ഷ്യം. സംഭവിക്കാൻ പോകുക സംസ്ഥാനത്തു വിലക്കയറ്റം രൂക്ഷമാകും.  പെട്രോൾ ഡീസൽ ഇന്ധനവിലയിൽ ലിറ്ററിന് രണ്ടു രൂപ സാമൂഹിക സുരക്ഷാ  സെസ്, വൈദ്യുതി തീരുവ വർധന , തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിട  നികുതി പരിഷ്കരണം, ഫ്‌ളാറ്റുകളുടെ മുദ്രപത്ര വില വർധന, വാഹന നികുതി വർദ്ധനവ് ഇവയൊക്കെ സാധാരണക്കാരെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്നത്. ക്ഷേമപെന്ഷൻ  കൂട്ടിയിട്ടുമില്ല.  കേരളത്തിന്റെ ധനപ്രതിസന്ധി മറച്ചു വയ്ക്കുകയും  മറുവശത്തു പ്രതിസന്ധി മറികടക്കാൻ ജനത്തെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് പ്രതിപക്ഷവും ആരോപിച്ചു.

ജനജീവിതം ദുസ്സഹമാക്കുന്ന നികുതി വർധനവുകൾ ഇവയാണ്

പെട്രോൾ ഡീസൽ ഇന്ധനവിലയിൽ ലിറ്ററിന് രണ്ടു രൂപ സാമൂഹിക സുരക്ഷാ  സെസായി ഈടാക്കും. അയൽ  അസംസ്ഥാനങ്ങളെക്കാൾ ഉയർന്ന ഇന്ധനനിരക്കായിരിക്കും കേരളത്തിൽ ഉണ്ടാകുക. ഇതിലൂടെ 750  കോടിയുടെ അധിക വരുമാനമാണ് സാമൂഹിക സുരക്ഷാ ഫണ്ടിൽ പ്രതീക്ഷിക്കുന്നത്. വിവിധ സാമൂഹിക ക്ഷേമ നിധികളിൽ അംഗങ്ങൾ ആയ 6.7 ലക്ഷം പേർക്ക് ഉൾപ്പെടെ 57  ലക്ഷം പേർക്ക്   നൽകേണ്ട പെൻഷൻ അടക്കം പ്രതിവർഷം നൽകേണ്ട ബാധ്യതയായ 11,000 കോടി  തുകക്കുള്ള വക കണ്ടെത്തുവാനാണ് ഈ ഇന്ധന സെസ്.

Image gallery image
Image gallery image
Image gallery image
  •  വൈദ്യുതി ചാർജ് വർധിക്കും. വാണിജ്യ വ്യവസായ മേഖലകളിലെ യൂണിറ്റുകൾക്കുള്ള  വൈദ്യുതി തീരുവ 5% വർധിപ്പിച്ചു. 200  കോടിയുടെ വരുമാനമാണ് ഇതിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നത്
  • പുതിയ കാർ, പ്രൈവറ്റ് വാഹനങ്ങൾ എന്നിവ  വാങ്ങുമ്പോൾ 5  ലക്ഷം വരെ വിലവരുന്ന വാഹനങ്ങൾക്ക്  1% നികുതി വർധിപ്പിച്ചു  15  ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനങ്ങൾക്കും 1% നികുതി കൂട്ടിയിട്ടുണ്ട്.
  • 5  മുതൽ 15  ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് നികുതി  2% കണ്ടു വർധിപ്പിച്ചു. 340  കോടിയുടെ അധിക വരുമാനമാണ് സർക്കാർ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്.
  •  ഭൂമിയുടെ ന്യായവില 20% വർധിപ്പിക്കും.
  • മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് എന്ന നിലയിൽ  വില കൂട്ടി. നിലവിൽ 247% ആണ് മദ്യത്തിന്റെ നികുതി
  • തദ്ദേശ സ്ഥാപനങ്ങൾ  വഴിയുള്ള  കെട്ടിട നികുതി വർധനവിലൂടെ  കണ്ടെത്തുക 1000  കോടി രൂപ.  ഇതിന്റെ അധിക ബാധ്യത ജനത്തിന്റെ ചുമലിലാകും. കെട്ടിടനികുതി, അപേക്ഷാഫീസ്, പെർമിറ്റ് ഫീസ് അടക്കം ഫീസുകൾ വർധിപ്പിക്കും. കെട്ടിട നികുതിക്കടക്കം സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരാനാണ് നിർദേശം.
  • ഫ്‌ളാറ്റുകളുടെയും അപ്പാർട്ട്മെന്റുകളുടെയും  വിലകൂടും.  ഇവയുടെ മുദ്രപത്ര വില 2% കൂട്ടി . ഒരാളുടെ പേരിൽ ഒന്നിലധികം വീടുകൾ ഉണ്ടെങ്കിൽ അതിനു വ്യത്യസ്ത നികുതി നൽകേണ്ടി വരും. അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾക്കും  നികുതി ഏറും. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യനാളുകളിൽ കെട്ടിട നമ്പർ ലഭിച്ചു 6  മാസത്തിനകം കൈമാറ്റം ചെയ്യുന്ന അപ്പാർട്ട്മെന്റുകളുടെ മുദ്രപത്ര വില 5 % ആയി കുറച്ചിരുന്നു. അത് 7 % ആയിട്ടാണ് വർധിപ്പിച്ചത്.  
  • മൈനിങ് ആൻഡ് ജിയോളജി മേഖലയിൽ കൊണ്ട് വരുന്ന റോയൽറ്റി പരിഷ്കരണം അടക്കം 7  മാറ്റങ്ങളിലൂടെ 600  കോടി പിരിച്ചെടുക്കുകയാണ് ലക്ഷ്യം. നിലവിലെ കോംപൗണ്ടിങ് സമ്പ്രദായം മാറ്റി മൈനിങ് മേഖലയിൽ റോയൽറ്റി പരിഷ്കരണത്തിലൂടെയാകും നികുതി നിർണയിക്കുക.
  • 2  ലക്ഷം  വരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്കു 2% ഒറ്റത്തവണ നികുതി വർദ്ധനവ് വരുത്തി.  രജിസ്‌ട്രേഷൻ  സമയത്തു നൽകേണ്ട സെസും ഇരട്ടിയാക്കി.

കേരളം  വളർച്ചയുടെയുംഅഭിവൃദ്ധിയുടെയും  പാതയിലേക്കു തിരിച്ചു വന്നിരിക്കുന്നു എന്ന് സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാനായി നടപ്പു സാമ്പത്തിക വർഷം വരുമാന വർദ്ധനവ് 85000  കോടിയായി ഉയരും എന്നാണ് ബജറ്റിന്റെ തുടക്കത്തിൽ ധനമന്ത്രി സഭയെ അറിയിച്ചത്.

The budget that the Kerala Legislative Assembly heard from Finance Minister KN Balagopal will have an impact on public life, it must be emphasised. There were claims that this was an exaggerated budget as soon as the budget presentation was over. The public will need to tighten up, the budget indicates.

banner business channeliam India K N Balagopal Kerala Budget 2023 Kerala government price hike Taxation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil