ഒരു പഴം കൊണ്ട് ഏഴ് ഗ്ലാസ് ജ്യൂസ്, മധുരം ആസ്വദിക്കാൻ മിറാക്കിൾ പഴം, സ്വയം വെള്ളം നനയ്ക്കുന്ന ചെടിച്ചട്ടി, ലോകരാജ്യങ്ങളിലെ അപൂര്‍വതകളുമായി ലുലു പുഷ്പമേളയുടെ രണ്ടാം സീസണ്
തിരുവനന്തപുരത്തെ ലുലു മാളില്‍ ലുലു പുഷ്പമേള കാഴ്ചക്കാർക്കൊരുക്കിയത് ട്രെന്‍ഡിംഗ് കാഴ്ചകളും ലോകരാജ്യങ്ങളിലെ അപൂര്‍വതകളും.
ബ്രസീല്‍, മലേഷ്യ, തായ്ലന്ഡ് ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും അപൂര്‍വ്വ കാഴ്ച മേളയെ ഏറെ ആകര്‍ഷകമാക്കി.
ഇന്‍ഡോര്‍-ഔട്ട്ഡോര്‍ ഗാര്‍ഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങള്‍, ബിഗോണിയ, ഇസെഡ്-ഇസെഡ്, സ്നേക്ക് പ്ലാന്റ് പോലുള്ള വായു ശുദ്ധീകരണ സസ്യങ്ങളും മേളയ്ക്ക് കൊഴുപ്പേകി. പല വര്‍ണ്ണങ്ങളിലുള്ള റോസ, ഓര്‍ക്കിഡ്, ബോഗണ്‍വില്ല അടക്കം സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആയിരത്തിലധികം വൈവിധ്യങ്ങളാണ് മേളയിലുണ്ടായിരുന്നത്. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം ഗൗതമി നായരാണ് പുഷ്പമേള ഉദ്ഘാടനം ചെയ്തത്.
7 ഗ്ലാസ് ജ്യൂസ് വരെ ഒരേസമയം നല്കുന്ന സണ്‍ഡ്രോപ് പഴം, ഒരു തവണ കഴിച്ചാല്‍ മൂന്ന് മണിക്കൂറോളം നാവില്‍ മധുര മുകുളങ്ങള്‍ നിലനിര്‍ത്തുന്ന പ്രമേഹ രോഗികളടക്കം ആവശ്യക്കാര്‍ ഏറെയുള്ള മിറാക്കിള്‍ പഴം എന്നിവയെ പരിചയപ്പെടാനും തൈകള്‍ വാങ്ങാനുമായി നിരവധി പേരാണ് എത്തിയത്.
ആറ് മാസം കൊണ്ട് കായ്ക്കുന്നതും, എല്ലാക്കാലവും ഫലവും തരുന്നതുമായ ആയുര്‍ ജാക് പ്ലാവ്, തായ്ലന്ഡ് മാവ്, ചുവന്ന ചക്കച്ചുളകള് നല്കുന്ന തായ്ലന്‍ഡിന്റെ ഡാങ് സൂര്യ, കുരുവോ പശയോ ഇല്ലാത്തെ ചക്ക നല്കുന്ന പ്ലാവിൻ്റെ തൈ എന്നിവയായിരുന്നു മേളയിലെ താരങ്ങൾ.
കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും മേളയിലെ പ്രദര്‍ശനത്തെ വൈവിധ്യപൂർണമാക്കി. ചെടികള്‍ സ്വയം നനച്ച് പരിപാലിയ്ക്കുന്ന സെല്‍ഫ് വാട്ടറിംഗ് പോട്ടുകളടക്കം ഗാര്‍ഡനിംഗ് ഉപകരണങ്ങളുടെ പുതിയ വൈവിധ്യങ്ങളും മേളയില്‍ ശ്രദ്ധനേടിയിരുന്നു.
At the Lulu Flower Festival in Thiruvananthapuram, audiences were treated to international rarities and trending looks. The fair was particularly alluring due to the uncommon sight of domesticated animals and plants from throughout the world, including Brazil, Malaysia, and Thailand.