2023 ജനുവരി മാസത്തിൽ സമാഹരിച്ച മൊത്ത ചരക്ക് സേവന നികുതി (GST) വരുമാനം 1,55,922 കോടി രൂപ (1.55 ട്രില്യൺ രൂപ) ആണെന്ന് ധനമന്ത്രാലയം വെളിപ്പെടുത്തി.
നടപ്പ് സാമ്പത്തിക വർഷത്തിലെ 2023 ജനുവരി വരെയുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാൾ 24% കൂടുതലാണ്. അതിൽ CGST (കേന്ദ്ര ചരക്ക് സേവന നികുതി) 28,963 കോടി രൂപ, SGST (സംസ്ഥാന ചരക്ക് സേവന നികുതി) 36,730 കോടി രൂപ, IGST (സംയോജിത ചരക്ക് സേവന നികുതി നിയമം) 79,599 കോടി രൂപ- ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 37,118 കോടി രൂപ ഉൾപ്പെടെ, സെസ് 10,630 കോടി രൂപ (സാധനങ്ങളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 768 കോടി രൂപ ഉൾപ്പെടെ).
റെഗുലർ സെറ്റിൽമെന്റ് എന്ന നിലയിൽ സർക്കാർ IGSTയിൽ നിന്ന് 38,507 കോടി രൂപ സിജിഎസ്ടിയിലേക്കും 32,624 കോടി രൂപ എസ്ജിഎസ്ടിയിലേക്കും അടച്ചു. റെഗുലർ സെറ്റിൽമെന്റിന് ശേഷം 2023 ജനുവരി മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടിക്ക് 67,470 കോടി രൂപയും എസ്ജിഎസ്ടിക്ക് 69,354 കോടി രൂപയുമാണ്.
നടപ്പ് സാമ്പത്തിക വർഷത്തിലെ 2023 ജനുവരി മാസം വരെയുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാൾ 24 ശതമാനം കൂടുതലാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള ഈ കാലയളവിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 29 ശതമാനം കൂടുതലും ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) 22 ശതമാനം കൂടുതലുമാണ്.
ഇത് മൂന്നാം തവണയാണ് നടപ്പ് സാമ്പത്തിക വർഷം ജിഎസ്ടി കളക്ഷൻ 1.50 ലക്ഷം കോടി കടന്നത്. 2023 ജനുവരിയിലെ GST ശേഖരണം 2022 ഏപ്രിലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കളക്ഷന് തൊട്ടുപിന്നിൽ രണ്ടാമത്തെ ഉയർന്നതാണ്. 2022 ഡിസംബർ മാസത്തിൽ 8.3 കോടി ഇ-വേ ബില്ലുകൾ ജനറേറ്റുചെയ്തു. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്നതാണ്. 2022 നവംബറിൽ ജനറേറ്റ് ചെയ്ത 79 ദശലക്ഷം ഇ-വേ ബില്ലുകൾ ആയിരുന്നു ഇതുവരെ ഉയർന്നത്.
കഴിഞ്ഞ വർഷം, ടാക്സ് ബേസ് വർധിപ്പിക്കുന്നതിനും നികുതി പിരിവ് മെച്ചപ്പെടുത്തുന്നതിനും വിവിധ ശ്രമങ്ങൾ സർക്കാർ നടത്തി. മാസാവസാനം വരെയുള്ള GST റിട്ടേണുകളുടെയും (GSTR-3B) ഇൻവോയ്സുകളുടെയും (GSTR-1) സ്റ്റേറ്റ്മെന്റിന്റെയും (GSTR-1) ഫയലിംഗ് ശതമാനം വർഷങ്ങളായി ഗണ്യമായി മെച്ചപ്പെട്ടിരുന്നു.
The GST collection in January increased to over Rs 1.55 lakh crore, the second-highest mop-up ever, next only to the Rs.1.68 lakh crore gross collection in April 2022. The revenues in the current financial year up to January 2023 are 24 percent higher than the GST revenues during the same period last year.This is for the third time, in the current financial year that GST collection has crossed Rs 1.50 trillion mark.