കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സിഎസ്എംടി സ്റ്റേഷനിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഒന്ന് സോലാപൂരിലേക്കും മറ്റൊന്ന് സായ്നഗർ ഷിർദിയിലേക്കും. ഇവ രണ്ടും കൂടി വരുന്നതോടെ രാജ്യത്ത് ഇപ്പോൾ 10 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുണ്ട്.
ലോകോത്തര പാസഞ്ചർ സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണിത്. വായു പ്രതിരോധത്തെ ചെറുക്കാനും മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാനുമുള്ള എയറോഡൈനാമിക് ഡിസൈൻ പോലുള്ള ലോകോത്തര സവിശേഷതകളോടെയാണ് വന്ദേ ഭാരത് സജ്ജീകരിച്ചിരിക്കുന്നത്. വേഗത, സുരക്ഷ, മികച്ച സേവനം, ആഡംബരപൂർണമായ യാത്ര എന്നിവയാണ് ഈ ട്രെയിനിന്റെ പ്രത്യേകതകൾ. Regenerative braking technology ഊർജ്ജ ഉപഭോഗവും CO2 എമിഷനും കുറയ്ക്കുന്നു.
Also Read: Vande Bharat Train Related News
ഇന്ത്യൻ റെയിൽവേയുടെ അഭിമാനക്കുതിപ്പ്
അത്യാധുനികസംവിധാനങ്ങളടങ്ങിയ വന്ദേ ഭാരത് ട്രെയിനിനു കേവലം 52 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത കൈവരിക്കാനാകും. പരമാവധിവേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്, യാത്രാ സമയം 25% മുതൽ 45% വരെ കുറയ്ക്കുകയും ചെയ്യും. ദൈനംദിന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്നതിന് പുറമെ ടൂറിസം, ഐടി, നിർമ്മാണ മേഖലകൾക്ക് ഇത് ഉത്തേജനം നൽകുന്നു. ആധുനിക ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകൾ, ബയോ-വാക്വം ടോയ്ലറ്റുകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഈ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയെ ഒരു വലിയ കുതിച്ചുചാട്ടം നടത്താൻ സഹായിച്ചു.
അത്യാധുനിക സജ്ജീകരണങ്ങൾ
2023ൽ നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിനു മുൻപതിപ്പിലെ 430 ടണ്ണിനുപകരം 392 ടൺ ഭാരമാണുള്ളത്. ശീതികരണസംവിധാനം 15 ശതമാനം കൂടുതൽ ഊർജക്ഷമതയുള്ളതാകുമെന്നതിനാൽ വന്ദേ ഭാരത് എക്സ്പ്രസ് പരിസ്ഥിതിസൗഹൃദമാണ്. ട്രാക്ഷൻ മോട്ടോറിൽ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായുശീതീകരണ സംവിധാനമുള്ളതിനാൽ യാത്ര കൂടുതൽ സുഖകരമാകുന്നു. നേരത്തെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്കുമാത്രം നൽകിയിരുന്ന സൈഡ് റിക്ലൈനർ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകൾക്കും ഉണ്ടാകും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധികസവിശേഷതയുമുണ്ട്. വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ പതിപ്പിൽ, വായുശുദ്ധീകരണത്തിനായി റൂഫ്-മൗണ്ടഡ് പാക്കേജ് യൂണിറ്റിൽ (RMPU) ഫോട്ടോ-കാറ്റലിറ്റിക് അൾട്രാവയലറ്റ് വായുശുദ്ധീകരണസംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ ‘കവച്’ ഉൾപ്പെടെയുള്ള വിപുലമായ അത്യാധുനിക സുരക്ഷാസവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Related Tags: Narendra Modi | Modi Government
The launch of India’s first indigenous semi-high-speed train, the Vande Bharat Express, is a “Make in India” success story. On Friday, Prime Minister Narendra Modi flagged off two Vande Bharat Express trains from CSMT station, one to Solapur and the other to Sainagar Shirdi. With the addition of these two, the country now has 10 Vande Bharat Express trains.