ഫിലിപ്പൈൻസിൽ Ape Electrik 3-വീലർ അവതരിപ്പിച്ച് Piaggio വെഹിക്കിൾസ്. ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ Piaggio ഗ്രൂപ്പിന്റെ ഇന്ത്യൻ ഉപസ്ഥാപനമാണ് Piaggio വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്. ലാസ്റ്റ് മൈൽ മൊബിലിറ്റിക്കായി തങ്ങളുടെ ഇലക്ട്രിക് ത്രീ-വീലർ Ape Electrik ഫിലിപ്പൈൻസിൽ അവതരിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
മഹാരാഷ്ട്രയിലെ ബാരാമതിയിൽ പിവിപിഎല്ലിന്റെ നിർമാണ കേന്ദ്രത്തിലായിരിക്കും ഇലക്ട്രിക് ത്രീ വീലർ നിർമ്മിക്കുക. സൺ മൊബിലിറ്റിയുടെ നൂതന ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഈ വാഹനങ്ങൾ പ്രവർത്തിക്കുക. സൺ മൊബിലിറ്റിയുടെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ച Ape E-City, Ape E-xtra വാഹനങ്ങൾ കമ്പനി വിന്യസിക്കും.
Rusco Motors Inc-ന്റെ അനുബന്ധ സ്ഥാപനമായ Philippinerimex വഴിയാണ് ഇലക്ട്രിക് ത്രീ-വീലറുകൾ ഫിലിപ്പീൻസിൽ ലഭ്യമാകുക. ലാസ്റ്റ് മൈൽ മൊബിലിറ്റിക്ക് വേണ്ടിയുള്ള ഫിലിപ്പൈൻസിലെ ആദ്യ ഇലക്ട്രിക് ത്രീ-വീലറായിരിക്കും ഇത്. Piaggio വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് 2019-ൽ ഇന്ത്യയിലെ ആദ്യത്തെ ഇ-ത്രീ-വീലർ Ape ഇലക്ട്രിക് പുറത്തിറക്കിയിരുന്നു.
“ഇന്ത്യയിൽ 2, 3 വീലറുകൾക്കായി ബാറ്ററി സ്വാപ്പിംഗിൽ മുന്നിൽ നിൽക്കുന്നത് സൺ മൊബിലിറ്റിയാണ്, കൂടാതെ രാജ്യത്തുടനീളമുള്ള 18 നഗരങ്ങളിലായി 300 സ്വാപ്പ് പോയിന്റുകൾ വിന്യസിച്ചിട്ടുണ്ട്. പങ്കാളിത്തം ഫിലിപ്പീൻസിലേക്ക് വ്യാപിപ്പിക്കുമ്പോൾ പിയാജിയോയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് സൺ മൊബിലിറ്റിയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അജയ് ഗോയൽ പറഞ്ഞു.
Piaggio Vehicles Pvt Ltd., the Indian subsidiary of Italian auto major Piaggio Group, on Tuesday announced the entry of its electric three-wheeler Ape Electrik in the Philippines for last-mile mobility. The electric three-wheeler will be manufactured at the company’s Baramati manufacturing facility in Maharashtra. The company will be deploying the Ape E-City and Ape E-xtra vehicles equipped with Sun Mobility’s battery-swapping technology. The electric 3-wheelers will be available in the Philippines through Philippinerimex, a subsidiary of Rusco Motors Inc.