ക്ഷീരകർഷകർക്ക് ഫാം ലൈസൻസിന് ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി. സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിൽ സംഘടിപ്പിച്ച ജനകീയ ക്ഷീര കർഷക അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലൈസൻസിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അംഗീകാരം ആവശ്യമാണ്.
മൃഗങ്ങളുടെ രോഗങ്ങൾ കൃത്യമായി കണ്ടുപിടിക്കാൻ താലൂക്ക് തലത്തിൽ ലാബുകൾ ശക്തിപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ചർമമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകൾക്ക് കറവ പശു, കിടാരി, ആറുമാസത്തിൽ താഴെ പ്രായമുള്ള കിടാവ് എന്നിവയ്ക്ക് 30,000, 16,000, 5000 എന്നിങ്ങനെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
14 ജില്ലകളിൽ നിന്നായി 281 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ഇതിൽ 165 എണ്ണം പരിഹരിച്ചു, ബാക്കിയുള്ളവ ഡയറക്ടറേറ്റിലും സർക്കാർ തലത്തിലും തീർപ്പാക്കും.
Animal Husbandry and Dairy Development Minister J Chinchu Rani said that a single window system will be introduced for farm licenses. The minister was speaking at the dairy farmer’s adalat organized at Mannuthi Veterinary College as part of the State Dairy Conference Padav 2023.