4ജി സാച്ചുറേഷൻ പദ്ധതിക്കായി ബിഎസ്എൻഎല്ലിന് ഭൂമി പാട്ടത്തിന് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ട് (USOF)പ്രയോജനപ്പെടുത്തി 4ജി സാച്ചുറേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ബിഎസ്എൻഎല്ലിന് ഭൂമി പാട്ടത്തിന് നൽകാനാണ് തീരുമാനം. വ്യവസ്ഥകൾ പ്രകാരമാണ് ഭൂമി അനുവദിക്കുക. ടെലികോം ഡിപ്പാർട്ട്മെന്റ് നിലവിൽ കണ്ടെത്തിയതും ഇനി തെരഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സർക്കാർ വകുപ്പ്/തദ്ദേശ സ്വയംഭരണ സ്ഥാപനം/സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നൽകുക.
The state cabinet meeting decided to lease land to BSNL for 4G saturation project. Allotment of land is subject to conditions. The land owned by the Government Department/Local Self-Government/Government Institutions in the areas currently identified by the Telecom Department and yet to be selected will be provided.