- ഇന്ത്യയുടെ തേജസ് വിമാനങ്ങൾക്ക് മാത്രം വിദേശ രാജ്യങ്ങളിൽ നിന്നും ലഭിച്ചത് 1,34,000 കോടിയുടെ ഓർഡർ, ഇതിൽ 50,000 കോടിയുടെ കരാർ എയ്റോ ഇൻഡ്യയിൽ
- 2022 ൽ ബ്രഹ്മോസ് മിസൈലുകള്‍ നേടിയത് 2770 കോടിയുടെ കയറ്റുമതി കരാർ
- 2021-22 ൽ ൽ പ്രതിരോധ കയറ്റുമതി 12,500 കോടിയിലെത്തി
- 2024-25ൽ ഇന്ത്യൻ പ്രതിരോധ കയറ്റുമതി 40,000 കോടിയിലെത്തിക്കും
- ആഭ്യന്തര ഉത്പാദനത്തിൽ ഇന്തോ പസിഫിക് മേഖലയിലെ 12 രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്
- പ്രതീക്ഷയേകി തുംകൂറിലെ ഭീമൻ ഹെലികോപ്റ്റർ നിർമാണശാല
ഇന്ത്യന്‍ പ്രതിരോധ രംഗത്തിന്റെ വലിയ വ്യവസായ സഹകരണ സാദ്ധ്യതകള്‍ എത്രത്തോളം ആയിരിക്കും എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിനൊരു ഏറ്റവും പുതിയ ഉത്തരമായിരുന്നു ബംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ 2023 (Aero India 2023). ആ വേദിയിൽ നിന്നുമൊന്നു തിരിഞ്ഞുനോക്കുകയാണെങ്കിൽ ഇന്ത്യയുടെ MAKE IN INDIA യുദ്ധ വിമാനമായ തേജസിന് 50,000 കോടി രൂപയുടെ കയറ്റുമതിക്ക് കൂടി എയ്റോ ഇന്ത്യ വേദിയിൽ വച്ച് ഓർഡർ ലഭിച്ചു. തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓർഡറിന് പുറമെയാണിത്.
വിമാന ഹെലികോപ്റ്റർ നിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) പ്രഖ്യാപിച്ചത് സ്വകാര്യ, സ്റ്റാർട്ടപ്പ് മേഖലയുമായി ചേർന്ന് വാണിജ്യ ആവശ്യങ്ങൾക്കായുള്ള PSLV റോക്കറ്റുകൾ നിർമിക്കുമെന്നാണ്. ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണ ശാലക്ക് HAL കർണാടകയിലെ തുംകൂറിൽ തുടക്കമിട്ടുകഴിഞ്ഞു. പ്രതിവർഷം 1000 ഹെലികോപ്റ്ററുകൾ നിർമിച്ചിറക്കുകയെന്നതാണ് HAL ടാർജറ്റ്.
ഇന്ത്യ ആയുധ കയറ്റുമതിയിൽ കുതിക്കുന്നു
2025 ആവുമ്പോഴേക്കും പ്രതിവര്‍ഷം 35,000 കോടിയുടെ പ്രതിരോധ കരാര്‍ നേടുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 2022-ൽ പറഞ്ഞിരുന്നു.
എന്നാൽ 2023-ലെ എയ്റോ ഇന്ത്യ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത് 2024-25ൽ ഇന്ത്യൻ പ്രതിരോധ കയറ്റുമതി 40,000 കോടിയിലെത്തിക്കുമെന്നതാണ്. കാല് നൂറ്റാണ്ടിനുള്ളില്‍ പ്രതിരോധ കയറ്റുമതിയില്‍ ലോകത്തെ മുന്‍നിരയിലെ അഞ്ചു രാഷ്ട്രങ്ങളില്‍ ഒന്നാവുകയെന്ന ലക്ഷ്യവും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.
പ്രതിരോധ രംഗത്ത് പരമ്പരാഗതമായി വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ 2021-22 വര്‍ഷത്തില്‍ 13,000 കോടിയുടെ പ്രതിരോധ കയറ്റുമതി യാഥാര്‍ഥ്യമായെന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. പ്രത്യേകിച്ചും ആഗോള ആയുധ വിപണിയുടെ വലിയ പങ്കും മൂന്നു രാഷ്ട്രങ്ങള്‍ കൈവശം വെച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍. ആഗോള ആയുധകച്ചവടത്തിന്റെ 39 ശതമാനം അമേരിക്കക്കാണെങ്കില്‍ 19 ശതമാനം റഷ്യക്കും 11 ശതമാനം ഫ്രാന്‍സിനുമാണ്.
ഇന്ത്യ നിർമിക്കുന്ന തേജസ്സ് എംകെ2 (Tejas Mk2) പുതുതലമുറ യുദ്ധവിമാനങ്ങൾക്കു അർജന്റീനയും ഈജിപ്റ്റും ആണ് ഇപ്പോൾ അന്തിമ കരാറിലെത്തിയിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ ആദ്യ തേജസ് കൈമാറും. 2025ൽ16 വിമാനങ്ങൾ കൈമാറുകയാണ് ലക്ഷ്യം. തേജസ്സിനായി താത്പര്യം അറിയിച്ച മലേഷ്യയുമായും ഫിലിപ്പീൻസുമായും ചർച്ച പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനകം ഈ കരാറിനും സാധുതയുണ്ടാകും.
ബജറ്റിൽ മുൻതൂക്കം പ്രതിരോധത്തിനും
ഇന്ത്യയുടെ ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ തുകനീക്കിവയ്ക്കുന്ന മേഖലയില്‍ മുന്‍പന്തിയിലാണ് പ്രതിരോധരംഗം. അതിന്റെ ഒരു കാരണം രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ കാര്യമായതിനാല്‍ കുറവ് വരുത്താനാവില്ല എന്നത് തന്നെയാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2023 -24 ലെ ബഡ്ജറ്റില്‍ 5.94 ലക്ഷം കോടിയാണ് പ്രതിരോധരംഗത്തിന് അനുവദിച്ചത്. 2022 -23ല്‍ ഇത് 5.25 ലക്ഷം കോടിയായിരുന്നു.
കര, നാവിക, വായു സേനകളിലായി മൂന്ന് ലക്ഷത്തോളം ഭടന്മാരാണുള്ളത്. ഇവരുടെയും റിസര്‍വ് സേനയുടെയും ശമ്പളത്തിനും പെന്‍ഷനും യുദ്ധക്കോപ്പുകളും വിമാനങ്ങളും അനുബന്ധസാമഗ്രികളും വാങ്ങുന്നതിനുമാണ് പണം ചെലവഴിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ കണ്ടു വന്നത് പൊതുവെ പ്രതിരോധ രംഗത്തിന്റെ വമ്പന്‍ ബഡ്ജറ്റില്‍ നിന്ന് സിംഹഭാഗവും യുദ്ധ സാമഗ്രികള്‍ക്കായും മറ്റും അന്യ രാജ്യങ്ങളിലേക്ക് ഒഴുകുന്ന പതിവാണ്. രണ്ടുലക്ഷം കോടിയോളം രൂപയാണ് കഴിഞ്ഞവര്‍ഷം ഇങ്ങനെ ഇന്ത്യ ചെലവഴിച്ചത്. അത്യന്താധുനിക യുദ്ധവിമാനങ്ങളും ടാങ്കുകളും തോക്കുകളും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുമില്ലാതെ സേനകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാൽ MAKE IN INDIA പ്രകാരമുള്ള നിർമാണ പദ്ധതികൾ ചാലകത്തിലായതോടെ പണം ചെലവഴിക്കാന്‍ മാത്രമുള്ളതാണ് പ്രതിരോധമെന്ന ധാരണ മാറി വരികയാണ്. എന്നു മാത്രമല്ല, ഭാവിയില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുക ആയുധ കയറ്റുമതിയിലൂടെയാകുമെന്നു പ്രവചിക്കാവുന്ന രീതിയിലുമാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നത്.
പ്രതിരോധ രംഗത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതും പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കുന്നതും ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 2021-22 സാമ്പത്തിക വര്‍ഷം നമ്മുടെ പ്രതിരോധ കയറ്റുമതി 13,000 കോടിയിലെത്തിയിരുന്നു. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം പ്രതിരോധരംഗത്തെ ആഭ്യന്തര ഉത്പാദനത്തിൽ ഇന്തോ പസിഫിക് മേഖലയിലെ 12 രാജ്യങ്ങളില്‍ ഇന്ത്യ നാലാമതാണ്.
2022 ജനുവരിയിലാണ് 2770 കോടിയുടെ ബ്രഹ്മോസ് മിസൈലുകള്‍ ഫിലിപ്പീന്‍സിലേക്ക് കയറ്റുമതി ചെയ്യാന്‍ ധാരണയായത്. ഇത് 2021-22 ലെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതിനൊപ്പം കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനി 155 MM ആര്‍ട്ടിലറി ഗണ്‍ പ്ലാറ്റ്ഫോമുകള് നല്‍കാനുള്ള 15.55 കോടി ഡോളറിന്റെ വലിയൊരു കരാറും സ്വന്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തെ കരാർ പരിധിയില്‍ പൂര്‍ത്തിയാക്കേണ്ട ഈ കരാറും ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല.
സ്വകാര്യ സ്റ്റാർട്ടപ്പുകൾ, സ്വകാര്യ പ്രതിരോധ കമ്പനികൾ ഇന്ത്യയുടെ താങ്ങ്
ഇന്ത്യയില്‍ നിലവില്‍ അമ്പതിലധികം പ്രതിരോധ കമ്പനികള്‍ സ്വകാര്യ മേഖലയിലുണ്ട്. ഇറ്റലി, മാലദ്വീപ്, ശ്രീലങ്ക, റഷ്യ, ഫ്രാന്‍സ്, നേപ്പാള്‍, മൗറീഷ്യസ്, ഇസ്രയേല്‍, ഈജിപ്ത്, യുഎഇ, ഭൂട്ടാന്, ഇതോപ്യ, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, പോളണ്ട്, സ്പെയിന്, ചിലെ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് നിലവില്‍ ഇന്ത്യ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് തേജസ്, തോക്കുകള്‍, ടാങ്കുകള്‍, മിസൈല്‍, ടാങ്കുകളെ തകര്‍ക്കുന്ന മൈനുകള്‍, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, നിരീക്ഷണ ബോട്ടുകള്‍, ALH ഹെലികോപ്റ്റര്‍, SU-ഏവിയോണിക്സ്, ഭാരതി റേഡിയോ, കോസ്റ്റല്‍ സര്‍വെയ്ലന്‍സ് സിസ്റ്റംസ്, കവച് MoD || ലോഞ്ചറുകള്‍, എഫ്സിഎസ്, റഡാറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലൈറ്റ് എൻജിനീയറിങ് മെക്കാനിക്കല്‍ ഭാഗങ്ങള്‍ തുടങ്ങി നിരവധി പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
ഈ പട്ടികയിൽ ഏറ്റവും പുതുതാണ് ഇന്ത്യയുടെ മെയ്ക്ക് ഇൻ യുദ്ധ വിമാനമായ തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ലഭിച്ച 84,000 കോടിയുടെ ഓർഡർ. ഇതിനു പുറമെയാണ് തേജസ്സ് വിമാനങ്ങൾക്ക് 50,000 കോടി രൂപയുടെ കയറ്റുമതിക്ക് കൂടി എയ്റോ ഇന്ത്യ വേദിയിൽ വച്ച് ഓർഡർ ലഭിച്ചതെന്നത് ഇന്ത്യയുടെ കയറ്റുമതി ആധിപത്യത്തിന് കരുത്തേകിയിട്ടുണ്ട്.
പൊതു കയറ്റുമതി നയം പ്രതിരോധ കയറ്റുമതിക്ക് തുണ
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പൊതു കയറ്റുമതി നയത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രതിരോധ കയറ്റുമതിയും ഉള്‍പ്പെട്ടിരിക്കുന്നത്. കയറ്റുമതി പ്രോത്സാഹന പദ്ധതികളും നികുതിയിളവുകളും ഉള്ളതിനാല്‍ പ്രത്യേകം നയത്തിന്റെ ആവശ്യമില്ലെന്നാണ് പ്രതിരോധ വകുപ്പിന്റെ നയം. പ്രതിരോധ കയറ്റുമതിക്കുള്ള ഉത്പന്നങ്ങളുടെ ടെസ്റ്റിങ്ങിനും സര്‍ട്ടിഫിക്കേഷനുമാണ് നയംമാറ്റങ്ങള്‍ വേണ്ടത്. രാജ്യാന്തര നിലവാരത്തിലുള്ള പരിശോധനകളും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ സ്വാധീനം ചെലുത്താനാവൂ.
Have you thought about the extent of the potential for large industrial cooperation in the Indian defence sector? Aero India 2023 held in Bengaluru was the latest answer to that. India’s make-in fighter jet Tejas has received an order worth Rs 50,000 crore at Aero India. This is in addition to the Rs 84,000 crore order already received by Tejas Aircraft from foreign countries. Hindustan Aeronautics, an aircraft helicopter manufacturing company, has announced HAL for commercial use with the private and start-up sector. PSLV rockets will be built. HAL has started the largest helicopter manufacturing plant in Tumkur, Karnataka and HAL target is to manufacture 1000 helicopters per year.