വജ്രത്തേക്കാൾ അതിശക്തൻ
ഉരുക്കിനേക്കാൾ 200 മടങ്ങ് ശക്തം, പക്ഷെ ഇത് വൺ കാർബൺ ആറ്റം കട്ടികുറഞ്ഞത്
- കൊച്ചിയുടെ ‘ഗ്രഫീനോ‘ ഉൽപ്പന്നങ്ങൾക്കായി കാർബൊറാണ്ടം കൊച്ചി
- പ്രതിവർഷം 6 ലക്ഷം ലിറ്റർ ഗ്രഫീൻ പൗഡർ സംസ്കരിക്കാവുന്ന പ്ലാന്റ്
- ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ്ജിംഗ് വേഗത വർധിപ്പിക്കും
- പ്രതിരോധം, ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളിലുൾപ്പെടെ ഗ്രഫീന് വൻ സാധ്യത
- ലോകത്ത് ഈ അത്ഭുതവസ്തുവിൽ പരീക്ഷണങ്ങൾ തകൃതി
ഗ്രഫീൻ കേരളത്തിൽ
വജ്രത്തേക്കാൾ അതിശക്തൻ, ഉരുക്കിനേക്കാൾ 200 മടങ്ങ് കട്ടി, ഭാവിയുടെ സൂപ്പർ ചാലകം. അതാണ് അത്ഭുതത്തോടെയും, കൗതുകത്തോടെയും നോക്കിക്കാണുന്ന ഗ്രഫീൻ. നാളെയുടെ പദാർത്ഥമെന്നും, അത്ഭുത വസ്തുവെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കേരളത്തിൽ തുടക്കം കുറിച്ചിരിക്കുന്നു.
ഗ്രഫീൻ പഠന ഗവേഷണങ്ങളിലും, പ്രയോഗ സാധ്യതകൾ സംബന്ധിച്ച അന്വേഷണങ്ങളിലും ലോകം തന്നെ ശൈശവ ദശയിലാണെങ്കിലും ഈ മേഖലയിലെ ആദ്യപഥികർക്കൊപ്പം ഇതോടെ കേരളമുണ്ട്. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ (CUMI) ആണ് കേരളത്തിൽ ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളിലുൾപ്പെടെ ഗ്രഫീന് വൻ സാധ്യതയാണുള്ളത്. സ്വാഭാവിക /സിന്തറ്റിക് റബ്ബർ, കൊറോഷൻ കോട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ്ജിംഗ് വേഗത വർധിപ്പിക്കൽ തുടങ്ങിയ നിരവധി മേഖലകളിൽ അവയുടെ ശേഷി വർധിപ്പിക്കുന്നതിനും ഗ്രഫീൻ ഉപയോഗപ്പെടുത്തുന്നുണ്ട്.
Related Tags: Graphene | Technolgy
എന്താണ് ഗ്രഫീൻ ?
ഗ്രഫീൻ എന്നത് കാർബൺ ആറ്റങ്ങളുടെ ഒരു ഹെക്സഗണൽ ലാറ്റിസിൽ ക്രമീകരിച്ചിരിക്കുന്ന, കട്ടിയുള്ള ഒരു വൺ ആറ്റം പാളിയായി കാണപ്പെടുന്ന പദാർത്ഥമാണെന്നു പറയാം. അതായത് ഒരു ആറ്റം കട്ടിയുള്ളതും, അവിശ്വസനീയമാംവിധം ശക്തവുമായ ഏറ്റവും കനംകുറഞ്ഞ പദാർത്ഥമാണ് ഗ്രഫീൻ- എന്നാൽ വജ്രത്തേക്കാൾ അതിശക്തമാണിത്, ഉരുക്കിനേക്കാൾ 200 മടങ്ങ് ശക്തമാണ് ഗ്രഫീൻ. ഇത് ഗ്രാഫൈറ്റിന്റെ ബിൽഡിംഗ് ബ്ലോക്കാണ്. അതിശയിപ്പിക്കുന്ന നിരവധി ഗുണങ്ങളുള്ള ഗ്രാഫൈൻ അതിന് ‘വണ്ടർ മെറ്റീരിയൽ ‘എന്ന പദവി നേടിക്കൊടുക്കുന്നു. കൂടാതെ ഗ്രഫീൻ താപത്തിന്റെയും വൈദ്യുതിയുടെയും മികച്ച ചാലകമാണ്, പ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവുമുണ്ട്. ഇത് യഥാർത്ഥത്തിൽ ലോകത്തെ മാറ്റാൻ കഴിയുന്ന ഒരു മെറ്റീരിയലാണ്, ഏതാണ്ട് ഏത് വ്യവസായത്തിലും ഗ്രഫീൻ സംയോജനത്തിന് പരിധിയില്ലാത്ത സാധ്യതയുണ്ട്.
ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് കമ്പനികൾ ഉയർന്ന നിലവാരമുള്ള സിംഗിൾ-ലെയർ ഗ്രഫീൻ സിവിഡി-അധിഷ്ഠിത പ്രക്രിയ ഉപയോഗിച്ച് സമന്വയിപ്പിച്ചത് മുതൽ വലിയ അളവിലുള്ള ഗ്രാഫൈറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രഫീൻ അടരുകൾ വരെ. വ്യത്യസ്ത തരങ്ങളും ഗ്രേഡുകളുമുള്ള ഗ്രഫീൻ മെറ്റീരിയലുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഹൈ-എൻഡ് ഗ്രഫീൻ ഷീറ്റുകൾ കൂടുതലും R&D പ്രവർത്തനങ്ങളിലോ സെൻസറുകൾ പോലെയുള്ള അങ്ങേയറ്റത്തെ ആപ്ലിക്കേഷനുകളിലോ ഉപയോഗിക്കുന്നു, എന്നാൽ വലിയ അളവിലും കുറഞ്ഞ വിലയിലും ഉൽപ്പാദിപ്പിക്കുന്ന ഗ്രഫീൻ സ്പോർട്സ് ഉപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നു.
ഗ്രഫീൻ സാധ്യതയുള്ള ആപ്ലിക്കേഷനുകൾ
ഗ്രഫീൻ വളരെ വൈവിധ്യമാർന്ന ഒരു വസ്തുവാണ്, കൂടാതെ വാതകങ്ങളും ലോഹങ്ങളും ഉൾപ്പെടെ മറ്റ് മൂലകങ്ങളുമായി സംയോജിപ്പിച്ച് വിവിധ ഉയർന്ന ഗുണങ്ങളുള്ള വ്യത്യസ്ത വസ്തുക്കൾ നിർമ്മിക്കാൻ കഴിയും. ലോകമെമ്പാടുമുള്ള ഗവേഷകർ ഗ്രഫീന്റെ വിവിധ ഗുണങ്ങളും സാധ്യമായ ആപ്ലിക്കേഷനുകളും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു.
ഗ്രഫീൻ എന്തിലൊക്കെ ?
- ബാറ്ററികൾ
- ട്രാൻസിസ്റ്ററുകൾ
- കമ്പ്യൂട്ടർ ചിപ്പുകൾ
- ഊർജ്ജ ഉൽപ്പാദനം
- സൂപ്പർകപ്പാസിറ്ററുകൾ
- ഡിഎൻഎ സീക്വൻസിങ്
- വാട്ടർ ഫിൽട്ടറുകൾ
- ആന്റിനകൾ
- ടച്ച്സ്ക്രീനുകൾ (എൽസിഡി അല്ലെങ്കിൽ ഒഎൽഇഡി ഡിസ്പ്ലേകൾക്ക്)
- സൗരോർജ്ജ സെൽ
- സ്പിൻട്രോണിക്സുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ
Related News: Kerala | Tech Updates
കേരളത്തിൽ ‘ഗ്രഫീനോ’: ഗ്രഫീൻ വ്യവസായത്തിന് തുടക്കം കൊച്ചിയിലെ കാർബൊറാണ്ടത്തിൽ
ഇവിടെയുണ്ട് ഉൽപ്പാദന കേന്ദ്രം
‘ഗ്രഫീനോ’ എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു കൊണ്ടാണ് കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രഫീൻ ഉൽപാദനത്തിലേക്ക് കടന്നിരിക്കുന്നത്. കൊച്ചിയിൽ കാക്കനാട് ഇതിനായി പ്രത്യേക ലാബും പ്ലാന്റും സ്ഥാപിച്ചുകഴിഞ്ഞു. 12000 ചതുരശ്രയടി വിസ്തൃതിയിൽ സ്ഥാപിച്ച പ്ലാന്റിന് പ്രതിവർഷം 6 ലക്ഷം ലിറ്റർ ഗ്രഫീൻ പൗഡർ പൗഡർ സംസ്കരിക്കുന്നതിനുള്ള ശേഷിയുണ്ട്. കോമ്പോസിറ്റുകൾ, കോട്ടിംഗ്, ഊർജ്ജം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് കാർബോറാണ്ടം ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്.
ഇലാസ്റ്റമേഴ്സ്, കോൺക്രീറ്റ്, തെർമോസെറ്റിംഗ് പോളിമറുകൾ എന്നിവയാണ് കോമ്പോസിറ്റ് മേഖലയിൽ കാർബോറാണ്ടം ഊന്നൽ നൽകുന്ന ഘടകങ്ങൾ. ഓട്ടോ ഡീറ്റെയ്ലിംഗിൽ ഗ്രഫീൻ കോട്ടിംഗ് ഉപയോഗപ്പെടുത്തുന്നുണ്ട്. ആന്റി കൊറോഷൻ, ആന്റി മൈക്രോബയൽ മേഖലകളിലും കാർബോറാണ്ടം ഊന്നൽ നൽകുന്നുണ്ട്. സൂപ്പർ കപ്പാസിറ്ററുകൾ, ബാറ്ററികൾ, സോളാർ സെല്ലുകൾ എന്നിവക്കാവശ്യമായ ഗ്രഫീൻ ഉൽപന്നങ്ങളും കാർബോറാണ്ടം നിർമ്മിക്കുന്നുണ്ട്. വ്യാവസായികോൽപാദനത്തിനാവശ്യമായ ഗവേഷണങ്ങൾക്കായി മാഞ്ചസ്റ്റർ സർവകലാശാല, ചെന്നൈ ഐഐടി, കൊച്ചി സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്. ഗ്രഫീൻ ഗവേഷണത്തിന് ഓക്സ്ഫോർഡ്, എഡിൻബറോ സർവ്വകലാശാലകളുമായി കേരളം ധാരണാപത്രം ഒപ്പിട്ടിരുന്നു.
ഗ്രഫീൻ അധിഷ്ഠിത വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കേരളമിപ്പോൾ എന്നാണ് വ്യവസായ മന്ത്രി പി.രാജീവ് ഈ സംരംഭത്തെക്കുറിച്ചു പ്രതികരിച്ചത്. കാക്കനാടുള്ള കാർബോറാണ്ടം ഗ്രഫീൻ സെന്റർ വിജ്ഞാനവും, കൗതുകവും നമ്മിൽ നിറക്കുമെന്നും രാജ്യത്താദ്യമായി കേരളത്തിൽ ആരംഭിക്കുന്ന ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രഫീനിലും കാർബോറാണ്ടം സജീവ പങ്കാളിയാണെന്നും മന്ത്രി പ്രതികരിച്ചു.
Stronger than diamond, 200 times thicker than steel, the superconductor of the future…that’s graphene, which we look at with wonder and curiosity. Graphene-based industrial production, which is described as the material of tomorrow and a miracle material, has started in Kerala. Although the world is in its infancy in graphene study, research and application possibilities, Kerala is among the pioneers in this field. Cochin-based Carborandum Universal (CUMI) under Murugappa, a leading industrial group, has started graphene production in Kerala.