ആരെയും അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിന് ഒരുങ്ങുകയാണ് ഡെൽഹി റെയിൽവേ സ്റ്റേഷൻ. ഈ വർഷം മൂന്ന് ഘട്ടങ്ങളിലായി പുനർനിർമ്മാണം പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ മുഖം മാറും.
1926ൽ ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനി ഒറ്റനിലയുള്ള ഒരു റെയിൽറോഡ് സ്റ്റേഷൻ നിർമ്മിച്ചു. വർഷങ്ങൾക്കിപ്പുറം ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്ന നിലയിലേയ്ക്ക് ഇത് വളരുകയായിരുന്നു. അജ്മേരി ഗേറ്റിനും പഹർഗഞ്ചിനും ഇടയിൽ ഒറ്റ പ്ലാറ്റ്ഫോമുള്ള സ്റ്റേഷനായിട്ടായിരുന്നു തുടക്കം.
ഇപ്പോൾ, ട്രെയിൻ ഫ്രീക്വൻസിയിലും, യാത്രക്കാരുടെ ട്രാഫിക്കിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ആകെ 16 പ്ലാറ്റ്ഫോമുകളും 18 ട്രാക്കുകളും നിലവിൽ സ്റ്റേഷനിലുണ്ട്. പ്ലാറ്റ്ഫോം 1 പഹർഗഞ്ചിലാണ്. അജ്മേരി ഗേറ്റിലേക്ക് തുറക്കുന്നതാണ് പ്ലാറ്റ്ഫോം 16. ഡൽഹിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടായ കൊണാട്ട് പ്ലേസിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 300ലധികം റെയിൽവേ ലൈനുകളിലൂടെ നിരവധി പ്രധാന നഗരങ്ങളുമായി ഈ സ്റ്റേഷൻ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ നിന്ന് പുറപ്പെടുന്ന 400 ട്രെയിനുകൾ രാജ്യത്തെ 867 സ്റ്റേഷനുകളിൽ എത്തുന്നു. പ്രതിദിനം ശരാശരി 3.6 ദശലക്ഷം യാത്രക്കാരാണ് ഇവി നിന്ന് യാത്ര ചെയ്യുന്നത്.
ഡെൽഹി സ്റ്റേഷൻ പ്രധാന കേന്ദ്രം
പ്രധാനപ്പെട്ട മിക്ക റെയിൽ റൂട്ടുകളുടെയും ടെർമിനൽ സ്റ്റേഷനാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ. ന്യൂ ഡൽഹി-മുംബൈ മെയിൻ ലൈൻ, ന്യൂഡൽഹി-ചെന്നൈ മെയിൻ ലൈൻ, ഹൗറ-ഗയ-ഡൽഹി ലൈൻ, ഡൽഹി-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോർ എന്നിവയുമായി ഈ സ്റ്റേഷൻ ബന്ധിപ്പിച്ചിരിക്കുന്നു. രാജധാനി എക്സ്പ്രസിന്റെ പ്രധാന കേന്ദ്രമായി ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നു, ശതാബ്ദി എക്സ്പ്രസിന്റെ ആരംഭ-അവസാന പോയിന്റാണിത്. 1969-ൽ, ആദ്യത്തെ രാജധാനി എക്സ്പ്രസ് ഹൗറയിലേക്ക് സർവ്വീസ് ആരംഭിച്ചത് ഡെൽഹി സ്റ്റേഷനിൽ നിന്നാണ്. 2019-ൽ രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത് ഡൽഹി സ്റ്റേഷനിൽ വച്ചായിരുന്നു.
മുൻപും വികസന പ്രവർത്തനങ്ങൾ
2010-ൽ ഇന്ത്യയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന് തൊട്ടുമുമ്പ്, 2007-ലാണ് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ ആദ്യമായി വികസിപ്പിച്ചത്.
അക്കാലത്ത് റിംഗ് റെയിൽവേ നിർമ്മിച്ച് ഇത് ന്യൂഡൽഹിയുമായി ബന്ധിപ്പിച്ചു. 1980-കളിൽ സ്റ്റേഷനിൽ ഏഴ് പ്ലാറ്റ്ഫോമുകളുണ്ടായിരുന്നു, 1995-ൽ 10 പ്ലാറ്റ്ഫോമുകൾ ഉണ്ടായിരുന്നു, ഇത് പുനർവികസന സമയത്ത് 16 ആയി ഉയർന്നു. ഇതിനിടയിലാണ് അജ്മേരി ഗേറ്റിലേക്കുള്ള പുതിയ സ്റ്റേഷൻ കെട്ടിടം നവീകരിച്ചത്. ഏകദേശം ഒന്നര പതിറ്റാണ്ടിന് ശേഷം 2023-ൽ ആരംഭിക്കുന്ന പുനർവികസന പദ്ധതി പ്രകാരം ആദ്യ ഘട്ടത്തിൽ 1 മുതൽ 5 വരെ പ്ലാറ്റ്ഫോമുകളിലും രണ്ടാം ഘട്ടത്തിൽ 6 മുതൽ 9 വരെ പ്ലാറ്റ്ഫോമുകളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ 10 മുതൽ16 വരെയുള്ള പ്ലാറ്റ്ഫോമുകളും വികസിപ്പിക്കും.
Delhi Junction (Old Delhi Railway Station) will be transformed into a cutting-edge facility with many modern amenities, including luxurious sleeping areas for passengers in the near future. Rowland Macdonald Stephenson who founded the East India Railway Company in 1854, had the idea for the Delhi railway station. The modest Old Delhi Railway Station opened in 1864. However, it took nearly ten years to make it available to the general public.