തുറമുഖം മുതൽ വൈദ്യുതി വരെ അമ്മാനമാടുന്ന അദാനി ഗ്രൂപ്പ് തിരിച്ചുവരവിനൊരുങ്ങുന്നു
- പ്രധാന വളർച്ചാ തന്ത്രം – മൂല്യം കുറഞ്ഞ കടത്തിലൂടെയുള്ള ദ്രുതഗതിയിലുള്ള വികാസം
- ഓഹരിവിപണിയിലെ ആക്ടിവിസ്റ്റുകളെ പ്രതിരോധിക്കാൻ വാച്ച്ടെൽ, ലിപ്റ്റൺ, റോസൻ & കാറ്റ്സ്
- പ്രതിച്ഛായ നന്നാക്കുവാൻ ആഗോള കമ്മ്യൂണിക്കേഷൻസ് അഡ്വൈസറായി കെക്സ്റ്റ് സിഎൻസി
- പണയം വെച്ചിരിക്കുന്ന ഓഹരികൾ വീണ്ടെടുക്കാൻ ശ്രമം
- ഗ്രൂപ്പിന് പണലഭ്യതയോ സോൾവൻസി പ്രശ്നങ്ങളോ നേരിടുന്നില്ലെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനുള്ള ശ്രമം
- പുതിയ സാമ്പത്തിക വർഷത്തിൽ 50 ബില്യൺ രൂപയുടെ കടം തിരിച്ചടയ്ക്കാനുള്ള പദ്ധതികൾ
- ഒരു ഫിനാൻഷ്യൽ കൺട്രോളറെ നിയമിക്കും
- നിക്ഷേപകരെ വിശ്വാസത്തിലെടുക്കാൻ ഗ്ലോബൽ ഓഡിറ്റിംഗ് കൊണ്ടുവരാം
ആഗോള ഷെയർ ഹോൾഡർ ആക്ടിവിസ്റ്റുകളുടെ ആക്രമണത്തിന് തങ്ങൾ ഇരയായി എന്നാണ് ഗൗതം അദാനി ഗ്രൂപ്പിന്റെ അന്താരാഷ്ട്ര നിലപാടിപ്പോൾ. അതിനെ പ്രതിരോധിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു അദാനി ഗ്രൂപ്പ്. തുറമുഖം മുതൽ വൈദ്യുതി വരെ അമ്മാനമാടുന്ന അദാനി ഗ്രൂപ്പിനെ തെല്ലൊന്നുമല്ല വിപണിയിലെ തകർച്ചക്ക് കാരണമായ നീക്കങ്ങൾ അലോസരപ്പെടുത്തിയത്.
അമേരിക്കൻ നിയമ സ്ഥാപനമായ വാച്ച്ടെൽ, ലിപ്റ്റൺ, റോസൻ & കാറ്റ്സ് (Wachtell, Lipton, Rosen & Katz) ഇവയെല്ലാം ഹിൻഡൻബെർഗ് (Hindenburg Research) വരുത്തിവെച്ച സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും എതിരായി അദാനിക്ക് വേണ്ടി ശബ്ദമുയർത്തും.
വാച്ച്ടെൽ ഏറ്റവും ചെലവേറിയ, പഞ്ചനക്ഷത്ര യുഎസ് നിയമ സ്ഥാപനങ്ങളിലൊന്നാണ്. ഷെയർഹോൾഡർ ആക്ടിവിസ്റ്റുകളുടെ ആക്രമണം നേരിടുന്ന ക്ലയന്റുകളെ പ്രതിരോധിക്കുന്നതിൽ അനുഭവപരിചയമുണ്ട് എന്നതുകൊണ്ട് തന്നെയാണ് അദാനി ഗ്രൂപ്പ് വാച്ച്ടെല്ലിന്റെ സഹായം തേടിയിരിക്കുന്നതും.
അതെ തങ്ങൾക്ക് ഓഹരി വിപണിയിൽ 132 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കിയ ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ നിന്നും ഗൗതം അദാനി തിരിച്ചുവരവിന്റെ തന്ത്രം ആസൂത്രണം ചെയ്യുകയാണ്.
അദാനി ഗ്രൂപ്പിലെ കമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ കെട്ടിച്ചമച്ചതാണെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഗൗതം അദാനിയുടെ സാമ്രാജ്യത്തിൽ നിന്ന് നഷ്ടപ്പെടുത്തിയത് 132 ബില്യൺ ഡോളർ വിപണി മൂല്യം.
ഏകദേശം ഒരു മാസത്തിന് ശേഷം ഗൗതം അദാനി തിരിച്ചുവരവിനായുള്ള കരുക്കൾ നീക്കുകയാണ്. 850 മില്യൺ ഡോളർ കൽക്കരി പ്ലാന്റ് വാങ്ങൽ ഒഴിവാക്കി, ചിലവ് നിയന്ത്രിച്ചു, ചില കടങ്ങൾ തിരിച്ചടച്ചു. നിലവിലെ വൻ കടങ്ങൾ കൂടുതൽ തിരിച്ചടയ്ക്കാമെന്ന വാഗ്ദാനവും ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും നൽകി അദാനി മുന്നേറിത്തുടങ്ങിയിരിക്കുന്നു.
ബ്ലൂംബെർഗ് ന്യൂസ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു അദാനി ഗ്രൂപ്പിനേറ്റ തിരിച്ചടിയിൽ നിന്നും കരകയറുന്നതിനായി ഗ്രൂപ്പിന്റെ പ്രതിച്ഛായ നന്നാക്കുവാൻ ആഗോള കമ്മ്യൂണിക്കേഷൻസ് അഡ്വൈസറായി കെക്സ്റ്റ് സിഎൻസിയെ (Kekst CNC) കൊണ്ടു വന്നു
എന്നത്. ന്യൂയോർക്കിലും മ്യൂണിക്കിലും സഹ-ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് റിലേഷൻസ് സ്ഥാപനമായ Kekst CNC പ്രതിച്ഛായ നന്നാക്കുവാൻ, ആഗോള കമ്മ്യൂണിക്കേഷൻസ് അഡ്വൈസറായുളള അതിന്റെ പ്രവർത്തനത്തിന് പേരുകേട്ടതാണ്.
ഹിൻഡൻബർഗ് ആരോപണങ്ങൾ മാത്രമല്ല, അദാനി ഗ്രൂപ്പിന്റെ അടിസ്ഥാനപരമായ കരുത്തിനെ ചോദ്യം ചെയ്യുന്ന മറ്റ് ആശങ്കകൾക്ക് പരിഹാരം കണ്ടെത്തി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ ഗ്രൂപ്പിനെ സഹായിക്കുക എന്നതാണ് കെക്സ്റ്റിന്റെ ചുമതല. കെക്സ്റ്റ് അദാനിയുടെ സി-സ്യൂട്ട്, കമ്മ്യൂണിക്കേഷൻസ് ടീം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കും.
ഗ്രൂപ്പിന്റെ ഉയർന്ന ലിവറേജ് അനുപാതവും അതിന്റെ പിൻവലിച്ച ഓഹരി വിൽപ്പനയിൽ നിന്ന് 2.5 ബില്യൺ ഡോളർ പുതിയ ഫണ്ട് നഷ്ടപ്പെട്ടതിന് ശേഷം പണമൊഴുക്ക് സൃഷ്ടിക്കാനുള്ള അതിന്റെ കഴിവും. ഇതാണ് അദാനി ഗ്രൂപ്പിലെ ഓഹരി നിക്ഷേപകർ ഇപ്പോൾ നിരീക്ഷിക്കുന്ന രണ്ട് കാര്യങ്ങൾ.
ഈ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ അദാനി മാനേജ്മെന്റ് നടത്തിവരികയാണ്. ഗ്രൂപ്പിന്റെ എബിറ്റ്ഡയുമായുള്ള (EBITDA= EARNINGS+INTEREST+TAXES+DEPRECIATION+AMORTIZATION) അറ്റ കടത്തിന്റെ അനുപാതം അടുത്ത വർഷം മൂന്നിരട്ടിയിൽ താഴെയായി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ബോണ്ട് ഹോൾഡർമാരോട് അറിയിപ്പ് നൽകിയിട്ടുണ്ട്.
മൂലധനച്ചെലവ് വെട്ടിക്കുറയ്ക്കുന്നതിനും പണം ലാഭിക്കുന്നതിനുമുള്ള ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള ശ്രമത്തിന്റെ ഭാഗമായി മധ്യ ഇന്ത്യയിൽ DB പവർ ലിമിറ്റഡിന്റെ ഒരു കൽക്കരി പ്ലാന്റ് ഏറ്റെടുക്കാനുള്ള പദ്ധതിയും അദാനി പവർ ലിമിറ്റഡ് പിൻവലിച്ചു. പ്രതിസന്ധി മറികടക്കാൻ ഇനിയും ഇത്തരം നീക്കങ്ങൾ വേണ്ടിവന്നേക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.
പണമൊഴുക്ക് സൃഷ്ടിക്കുന്ന “വളരെ വിലപ്പെട്ട ചില ആസ്തികൾ” ഗ്രൂപ്പിന് ഉണ്ട്. “അവർക്ക് വേണമെങ്കിൽ, ഈ ആസ്തികൾ വിൽക്കാനും വാങ്ങുന്നവരെ കണ്ടെത്താനും കഴിയും.”ഹോങ്കോങ്ങിലെ നാറ്റിക്സിസ് എസ്എയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധയായ ട്രിൻ എൻഗുയെൻ (Trinh Nguyen) പറഞ്ഞു.
വിപണി മൂല്യം പകുതിയായി കുറഞ്ഞിട്ടും ഗ്രൂപ്പിന് പണലഭ്യതയോ സോൾവൻസി പ്രശ്നങ്ങളോ നേരിടുന്നില്ലെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ, കമ്പനികളുടെ യൂണിറ്റുകൾ വഴി അദാനി കുടുംബം തന്നെ എടുത്ത വായ്പയെടുക്കുന്നതും തിരിച്ചടയ്ക്കുന്നതും ആയ വായ്പകൾ പലതും മുൻകൂറായി അടച്ചു തുടങ്ങി.
അദാനി ഗ്രൂപ്പിന്റെ മൂന്ന് സ്ഥാപനങ്ങളിൽ പണയം വെച്ചിരിക്കുന്ന ഓഹരികൾ വീണ്ടെടുക്കാൻ ഗൗതം അദാനിയും ഡയറക്ടർമാരും ഫെബ്രുവരി 6-ന് 1.11 ബില്യൺ ഡോളർ മൂല്യമുള്ള വായ്പകൾ മുൻകൂറായി അടച്ചു.
ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ 50 ബില്യൺ രൂപയുടെ കടം തിരിച്ചടയ്ക്കാനുള്ള പദ്ധതികൾ അദാനി പോർട്ട് യൂണിറ്റ് പ്രഖ്യാപിച്ചു. ചില ബാങ്കുകൾ കടം റീഫിനാൻസ് ചെയ്യുന്നതിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് അടുത്ത മാസം കുടിശ്ശികയുള്ള 500 മില്യൺ ഡോളർ ബ്രിഡ്ജ് ലോൺ (Bridge loan) മുൻകൂട്ടി അടയ്ക്കാനും കമ്പനി പദ്ധതിയിടുന്നു.
“നിലവിലെ വിപണിയിലെ ചാഞ്ചാട്ടം താത്കാലികമാണ്” എന്നാണ് ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വരുമാന പ്രസ്താവന. “മിതമായ ലിവറേജ്, വിപുലീകരിക്കാനുള്ള തന്ത്രപരമായ അവസരങ്ങൾ എന്നിവയ്ക്കൊപ്പം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളുടെ വളർച്ചക്കായി പ്രവർത്തിക്കുന്നത് തുടരും”എന്നും പ്രസ്താവന ആത്മവിശ്വാസം പുലർത്തുന്നു. അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത് ഇപ്പോൾ മന്ദഗതിയിലുള്ളതും സ്ഥിരവുമായ വളർച്ച വീണ്ടെടുക്കലാണ്.
സമീപ വർഷങ്ങളിലെ വിപുലീകരണത്തിന്റെ കുത്തൊഴുക്കിൽ അദാനി ഗ്രൂപ്പ് അതിന്റെ തുറമുഖങ്ങളിൽ നിന്നും കൽക്കരി അധിഷ്ഠിത ബിസിനസുകളിൽ നിന്നും വിമാനത്താവളങ്ങൾ, ഹരിത ഊർജ്ജം, ഡാറ്റാ സെന്ററുകൾ, സിമന്റ, ഡിജിറ്റൽ സേവനങ്ങൾ, മാധ്യമങ്ങൾ എന്നിവയിലേക്ക് അതിവേഗം വൈവിധ്യവൽക്കരിച്ചു. അതിന്റെ അതിവേഗത ഇനി കുറച്ച്, വളർച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.
ഗ്ലോബൽ ഓഡിറ്റ്
സമീപകാല വരുമാന ഫയലിംഗിൽ, അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സ് ലിമിറ്റഡും അദാനി ഗ്രീൻ എനർജിയും ബന്ധപ്പെട്ട ഇടപാടുകളും ആന്തരിക ചിലവുചുരുക്കൽ നടപടികളും സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ പ്രശ്നങ്ങൾ പരിശോധിക്കാൻ സ്വതന്ത്ര സ്ഥാപനങ്ങളെ നിയമിക്കുന്ന കാര്യം ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്.
തന്റെ വിവിധ ട്രസ്റ്റുകളുടെയും സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും മേൽനോട്ടം വഹിക്കാൻ ഒരു ഫിനാൻഷ്യൽ കൺട്രോളറെ നിയമിക്കാനും അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു.
ദീർഘകാലാടിസ്ഥാനത്തിൽ, അദാനി ഗ്രൂപ്പിന്റെ പ്രധാന വളർച്ചാ തന്ത്രം – മൂല്യം കുറഞ്ഞ കടത്തിലൂടെയുള്ള ദ്രുതഗതിയിലുള്ള വികാസം– അതാണ് ഗ്രൂപ്പ് യാഥാർഥ്യമാക്കാൻ നോക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
കമ്പനിയുടെ യൂണിറ്റുകൾക്കായുള്ള കടമെടുപ്പ് ചെലവ് കുതിച്ചുയരുന്നത് വിലകുറഞ്ഞ ആഗോള ഫണ്ടിംഗിന്റെ യുഗത്തിന്റെ അവസാനത്തിലാണ്, ഇത് കമ്പനി പൂർണ്ണമായും പ്രയോജനപ്പെടുത്തി.
കടബാധ്യതകൾ തീർക്കാൻ കഴിയുമെന്ന് അവർക്ക് ആത്മവിശ്വാസമുണ്ട്, അവർ അവരുടെ കടം എങ്ങനെ റീഫിനാൻസ് ചെയ്യുന്നു എന്ന് നമ്മൾ കാണേണ്ടതുണ്ട് മുംബൈ ആസ്ഥാനമായുള്ള WealthMills Securities പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ക്രാന്തി ബഥിനി പറയുന്നു.
Internationally, the Gautam Adani Group claims that they have come under pressure from global shareholder activists. Plans are being designed to resist it. The actions that brought about the market crash have alarmed Adani Group, which deals in everything from ports to power. The American law firm Wachtel, Lipton, Rosen & Katz, will speak up on behalf of Adani in response to the harm Hindenburg has done to his reputation and financial standing. Wachtel being one of the priciest, five-star law firms in the US and has experience defending clients against shareholder activists, Adani Group has turned to them for assistance.