ഓൺലൈൻ ഉപഭോക്തൃ ബ്രാൻഡായ FreshToHome, സീരീസ് D ഫണ്ടിംഗിൽ $104 ദശലക്ഷം (ഏകദേശം 861 കോടി രൂപ) സമാഹരിച്ചു. Amazon Smbhav Venture Fund റൗണ്ടിന് നേതൃത്വം നൽകി.
അയൺ പില്ലർ (Iron Pillar), ഇൻവെസ്റ്റ്കോർപ്പ് (Investcorp), Investment Corporation of Dubai (ദുബായ് ഗവൺമെന്റിന്റെ പ്രധാന നിക്ഷേപ വിഭാഗം), അസെന്റ് ക്യാപിറ്റൽ (Ascent Capital) തുടങ്ങിയ നിലവിലുള്ള നിക്ഷേപകരും ഈ റൗണ്ടിൽ പങ്കെടുത്തു. FreshToHome-ന്റെ ധനസമാഹരണത്തിനുള്ള പ്ലെയ്സ്മെന്റ് ഏജന്റായിരുന്നു ജെപി മോർഗൻ. ഈ റൗണ്ടിൽ ചേരുന്ന പുതിയ നിക്ഷേപകരിൽ E20 ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (E20 Investment Ltd), മൗണ്ട് ജൂഡി വെഞ്ചേഴ്സ് (Mount Judi Ventures), ദല്ലാ അൽബാറക (Dallah Albaraka) എന്നിവ ഉൾപ്പെടുന്നു.
2015-ൽ ആരംഭിച്ച FreshToHome, ഇന്ത്യയിലെയും യുഎഇയിലെയും 160-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ 2,000-ത്തിലധികം സർട്ടിഫൈഡ് ഫ്രഷ്, കെമിക്കൽ-ഫ്രീ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആമസോണിൽ ഉൾപ്പെടെ, ഇന്ന് അതിന്റെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും ഓൺലൈനിൽ വിൽക്കുന്ന FreshToHome, അതിന്റെ ഭൗതിക സാന്നിധ്യം കൂടുതൽ വിപുലപ്പെടുത്തുകയാണ്. സ്റ്റാർട്ടപ്പ് ഒരു ഡസൻ ബ്രിക്ക് ആൻഡ് മോർട്ടാർ സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നു. സ്വന്തമായി വിതരണ ശൃംഖലയുളള സ്റ്റാർട്ടപ്പ് അതിവേഗ ഡെലിവറിക്കായി ട്രെയിനുകളിലും വിമാനങ്ങളിലും സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്നു.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗദി അറേബ്യ എന്നിവിടങ്ങളിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ പുതിയ ഫണ്ടുകൾ ഉപയോഗിക്കാൻ FreshToHome പദ്ധതിയിടുന്നു. യുഎഇ ഫ്രഷ്ടുഹോമിന്റെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 10-15% സംഭാവന ചെയ്യുന്നു.
“ആദ്യത്തേത്, ഞങ്ങൾ ആരംഭിച്ച എല്ലാ പുതിയ നഗരങ്ങളിലും ഞങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ്. കഴിഞ്ഞ 18 മാസത്തിനുള്ളിൽ 100 പുതിയ നഗരങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ മൊത്തം 160 നഗരങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ, യുഎഇയിൽ വലിയ ട്രാക്ഷൻ കണ്ടു, ഇപ്പോൾ സൗദി അറേബ്യയിലേക്കും മറ്റ് ജിസിസി വിപണികളിലേക്കും ആ ട്രാക്ഷൻ വ്യാപിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് മൂലധനത്തിന്റെ രണ്ടാമത്തെ ഉപയോഗമായിരിക്കും. ദശലക്ഷക്കണക്കിന് മാംസപ്രേമികൾക്ക് 100 ശതമാനം പ്രിസർവേറ്റീവ്-ആൻറിബയോട്ടിക്-രഹിത മത്സ്യം, സമുദ്രവിഭവങ്ങൾ, മാംസം എന്നിവ ലഭ്യമാക്കാനുള്ള ഫ്രെഷ്ടൂഹോമിന്റെ ദൗത്യത്തെ ഈ ഫണ്ട് ശക്തിപ്പെടുത്തും.
വരുമാന കണക്കുകൾ അനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ, വരുമാനം 1,200 കോടി രൂപയാണെന്നും 2023 സാമ്പത്തിക വർഷത്തിൽ 1,500-2,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും FreshToHome അവകാശപ്പെടുന്നു. Licious, Zappfresh, BBDaily, Easymeat എന്നിവയുമായാണ് ഫ്രഷ്ടുഹോം വിപണിയിൽ മത്സരിക്കുന്നത്.
FreshToHome, an integrated online consumer brand, has raised $104 million in Series D funding. The round was led by Amazon Smbhav Venture Fund. Existing investors such as Iron Pillar, Investcorp, Investment Corporation of Dubai (the principal investment arm of the government of Dubai), Ascent Capital, and others also participated in this round. JP Morgan was the placement agent for FreshToHome for the fundraiser. New investors joining this round include E20 Investment Ltd, Mount Judi Ventures and Dallah Albaraka.