Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജർമ്മനിയിൽ നഴ്സ് ആകണോ? അപേക്ഷിക്കാം
News Update

ജർമ്മനിയിൽ നഴ്സ് ആകണോ? അപേക്ഷിക്കാം

മലയാളി നഴ്സുമാർക്ക് ജർമനി നൽകും 2.46 ലക്ഷം രൂപ മുതൽ
News DeskBy News Desk24 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാൻ സമയമായിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 6 ആണ്.

ബിരുദമോ, ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം. നോർക്ക റൂട്ട്സും, ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായിട്ടാണ് നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതി നടപ്പാക്കുന്നത്.

പ്രവർത്തി പരിചയം

മലയാളികളായ സ്ത്രീകൾക്കും, പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും

പരിശീലനം ഇങ്ങനെ…

ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്‍റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി 1 ലെവൽ വരെ ജർമ്മൻ ഭാഷാപരിശീലനം നൽകും. ക്ലാസുകൾ നേരിട്ടാകും. ഓൺലൈൻ സൗകര്യം ഉണ്ടായിരിക്കില്ല. ഇവരെ പിന്നീട് ജർമ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും.

ജർമ്മനിയിൽ എത്തിയ ശേഷം തൊഴിൽ ദാതാവിന്‍റെ ചെലവിൽ ബി2 ലെവല്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നതിനും സംവിധാനമുണ്ടാകും. ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ട് ക്ലാസിന് ഹാജരാകാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഏതെങ്കിലും വിദേശരാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരോ, സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർ കഴിഞ്ഞ ആറു മാസമായി ഇന്ത്യയിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

അലവൻസും, മുൻ​ഗണനകളും

രജിസ്റ്റേർഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏറ്റവും കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കും. രജിസ്റ്റേർഡ് നഴ്സ് ആയാൽ കുറഞ്ഞത് 2800 യൂറോയും ലഭിക്കും. കൂടാതെ മണിക്കൂറിൽ 20 മുതൽ 35 ശതമാനം വരെ വർദ്ധിച്ച നിരക്കിൽ ഓവർടൈം അലവൻസും ലഭിക്കുന്നതാണ്.

നിലവിൽ ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ ജർമ്മനിയിൽ തൊഴിൽ ലഭിച്ച നഴ്സുമാർക്ക് 2900 യൂറോ വരെ അലവൻസുകൾ കൂട്ടാതെ തന്നെ തുടക്ക ശമ്പളം ലഭിച്ചിട്ടുണ്ട്.

ട്രിപ്പിള്‍വിന്‍ പ്രോഗ്രാമില്‍ നേരത്തെ അപേക്ഷിച്ചിട്ടും സെലക്ഷന്‍ ലഭിക്കാത്തവര്‍, മൂന്ന് വര്‍ഷമോ അതിനുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഓപ്പറേഷൻ തീയേറ്റർ, ജീറിയാട്രിക്സ്- കാർഡിയോളജി തീവ്രപരിചരണം, ജനറൽ വാർഡ് വിഭാഗത്തിൽ സർജിക്കൽ- മെഡിക്കൽ വാർഡ്-നിയോനാറ്റോളജി-ന്യൂറോളജി-ഓർത്തോപീഡിക്സ് അനുബന്ധ മേഖലകളും, സൈക്യാട്രി, ഹോം കെയര്‍—നഴ്സിംഗ് ഹോം എന്നീ മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

ഭാഷാ പരിശീലനം

ആദ്യ എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 200 നഴ്സുമാരുടെ ജർമ്മൻ ഭാഷാ പരിശീലനം ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും, തിരുവനന്തപുരത്തുമായി പൂർത്തിയായി.

ഇവരിൽ ബി 1 ലെവൽ യോഗ്യത നേടിയവരുടെ വിസ പ്രോസസിംഗ് നടന്നുവരുന്നു. രണ്ടാം എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 300 നഴ്സുമാരുടെ ഭാഷാ പരിശീലനം ജനുവരി 23 ന്ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു കഴിഞ്ഞു . ഭാഷാ പരിശീലനം പൂർത്തിയാക്കി ബി 1 സർട്ടിഫിക്കറ്റ് നേടുന്ന മുറയ്ക്ക് ഇവരെ അസിസ്റ്റന്‍റ് നഴ്സുമാരായി ജർമ്മനിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ജർമ്മനിയിൽ എത്തിയ ശേഷം തൊഴിൽ ദാതാവിന്‍റെ ചെലവിൽ ബി2 ലെവല്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നതിനും രജിസ്റ്റേര്‍ഡ് നഴ്സായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടുന്നതിനും ഇവർക്ക് സാധിക്കും.

അപേക്ഷ നൽകേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്‍റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. . അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 6 ആണ്. അപേക്ഷയോടൊപ്പം CV, ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്,ജർമൻ ലാംഗ്വേജ് സർട്ടിഫിക്കറ്റ് , രജിസ്ട്രേഷൻ, മേൽപ്പറഞ്ഞ ഡിപ്പാർട്ട്മെന്റുകളിൽ എക്സ്പീരിയൻസ് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവ സ്കാൻ ചെയ്ത് ഒറ്റ പിഡിഎഫ് ആയി അപ്പ്ലോഡ് ചെയ്യേണ്ടതാണ്.

It’s time to apply for the third edition of Triple Win, the nurse recruitment program for Germany. Last date to apply is 6th March. The opportunity is for nurses with degree or diploma. NORKA Roots, the German Federal Employment Agency and the German Agency for International Cooperation jointly implements the Triple Win project.

banner Germany norka roots Nurse nurses recruitment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil