ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻസ് രംഗത്തെ പ്രമുഖനായ സുനിൽ മിത്തൽ എയർടെൽ ഫിനാൻഷ്യൽ സർവീസ് യൂണിറ്റിനെ ഫിൻടെക് വമ്പനായ Paytm മായി ലയിപ്പിക്കാൻ പദ്ധതിയിടുന്നു. പേടിഎമ്മിന്റെ പേയ്മെന്റ്സ് ബാങ്കുമായി ലയിപ്പിച്ച് പേടിഎമ്മിൽ ഒരു ഓഹരി സ്വന്തമാക്കാൻ സുനിൽ മിത്തൽ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
മിത്തലിന്റെ ഉദ്ദേശം ലയനമോ?
എയർടെൽ പേയ്മെന്റ്സ് ബാങ്കിനെ പേടിഎം പേയ്മെന്റ്സ് ബാങ്കിൽ ലയിപ്പിക്കാനാണ് മിത്തലിന്റെ ഉദ്ദേശ്യം. കൂടാതെ മറ്റ് ഓഹരി ഉടമകളിൽ നിന്ന് പേടിഎം ഓഹരികൾ വാങ്ങാനും സുനിൽ മിത്തൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
എന്നിരുന്നാലും, ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ഒരു കരാറിൽ എത്തിയിട്ടില്ല. എന്നാൽ കമ്പനി അതിന്റെ വളർച്ചാ യാത്രയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, അത്തരം ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും Paytm-ന്റെ ഒരു പ്രതിനിധി പ്രസ്താവിച്ചു. അതേസമയം, മിത്തലിന്റെ നിയന്ത്രണത്തിലുള്ള ഭാരതി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വക്താവ് വിപണിയിലെ ഊഹാപോഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.
Also Related Articles: Paytm | Airtel
ലാഭവും, നഷ്ടവും
മുമ്പ് വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന പേടിഎം, അടുത്തിടെ ലാഭത്തിന്റെ പാതയിലേക്ക് എത്തുകയും, നവംബറിലെ റെക്കോർഡ് താഴ്ചയിൽ നിന്ന് 40 ശതമാനം തിരിച്ചുകയറുകയും ചെയ്തു. ഇതൊക്കെയാ ണെങ്കിലും, 2021 നവംബറിൽ ലിസ്റ്റ് ചെയ്തതിന് ശേഷം Paytm-ന്റെ ഓഹരികൾ അതിന്റെ IPO വിലയായ 2,150 രൂപയ്ക്ക് മുകളിൽ ഒരിക്കലും ട്രേഡ് ചെയ്തിട്ടില്ല. കൂടാതെ കഴിഞ്ഞ ദശകത്തിൽ വലിയ IPOകളിൽ ഏറ്റവും മോശമായ ആദ്യ വർഷ ഓഹരി ഇടിവ് കമ്പനിക്കുണ്ടായിരുന്നു. പേടിഎമ്മിലെ നിക്ഷേപകരിൽ ചൈനയിൽ നിന്നുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷനും ആന്റ് ഗ്രൂപ്പ് കമ്പനിയും ഉൾപ്പെടുന്നു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുളള ആറ് വർഷം പഴക്കമുള്ള എയർടെൽ പേയ്മെന്റ്സ് ബാങ്കിന് 129 ദശലക്ഷം ഉപഭോക്താക്കളുണ്ട്. എക്സ്ചേഞ്ച് ഫയലിംഗുകൾ പ്രകാരം 2022 മാർച്ച് 31 വരെ ലാഭം നേടിയിട്ടുണ്ട്.
Indian telecommunications tycoon Sunil Mittal wants to merge his financial services division with Paytm’s payments bank in order to buy a stake in the fintech behemoth. Mittal wants to buy Paytm shares from other stakeholders and merge Airtel Payments Bank into Paytm Payments Bank through a stock sale. The negotiations are still in their early stages, so a deal might not be struck, according to reports.The firm is completely focused on its organic growth journey, according to a Paytm official, and is not engaging in any such negotiations.