- നോര്‍ക്ക – കേരളബാങ്ക് ലോൺമേള: കോഴിക്കോട് 203 സംരംഭങ്ങൾക്ക് വായ്പാനുമതി
- അനുവദിച്ചത് 18.22 കോടി രൂപയുടെ വായ്പ
- സംരംഭകർക്ക് തുണയായി നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ്
- ആശ്വാസമായി പ്രവാസി കിരൺ, പ്രവാസി ഭദ്രതാ പദ്ധതികൾ
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയില്‍ 203 സംരംഭങ്ങൾക്കായി 18.22 കോടി രൂപയുടെ വായ്പാ അനുമതി നല്കി. 251 അപേക്ഷകരാണ് വായ്പാ മേളയില്‍ പങ്കെടുത്തത്. സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോഴിക്കോട്ടെ കേരള ബാങ്ക് ശാഖകള്‍ വായ്പാത്തുക അനുവദിക്കും. കേരളാ ബാങ്കിന്റെ പ്രവാസികിരൺ, പ്രവാസി ഭദ്രത പദ്ധതികളിൽ പെടുത്തിയാണ് വായ്പകൾ അനുവദിച്ചത്.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്.ഇ.എം) പ്രകാരമാണ് വായ്പാമേള സംഘടിപ്പിച്ചത്. കേരള ബാങ്കിൻ്റെ പ്രവാസികിരണ്‍ പദ്ധതിയിൽ പെടുത്തി 50 അപേക്ഷകർക്കായി 11.32 കോടി രൂപയുടെ വായ്പയ്ക്കാണ് അനുമതി നല്‍കിയത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. കേരള ബാങ്കിൻ്റെ പ്രവാസി ഭദ്രത പദ്ധതിയിൽ 153 പേര്‍ക്കായി 6.90 കോടി രൂപയുടെയും വായ്പാ അനുമതി നല്കി.
കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന വായ്പാമേള കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ വാക്കയില്‍ നോര്‍ക്ക റൂട്ട്സ് പദ്ധതികളും കേരള ബാങ്ക് വായ്പാ വിഭാഗം മാനേജര്‍ ടി കെ ജീഷ്മ കേരള ബാങ്ക് വായ്പാ പദ്ധതികളും വിശദീകരിച്ചു.
നോർക്കയും കേരളബാങ്കും ചേർന്ന് നടത്തുന്ന ജില്ലാതല വായ്പാമേളകളിൽ അർഹരായ സംരംഭകർക്ക് ആശ്വാസവുമായാണ് വായ്പകൾ അനുവദിക്കുന്നത്
203 companies received loans totaling Rs. 18.22 crore at the loan expo for non-resident entrepreneurs which Norka Roots and Kerala Bank jointly organised. The loan expo attracted 251 applicants. The Kozhikode Kerala Bank branches would approve the loan after all the necessary steps have been taken and the venture-related paperwork have been submitted. The loans were approved through Kerala Bank’s Pravasi Kiran and Pravasi Bhadrata programmes.